കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായത് 19-ാം വയസിൽ; 31 വർഷങ്ങൾക്ക് ശേഷം മോചനം; പേരറിവാളന്റെ അറസ്റ്റ് മുതൽ മോചനം വരെ.. നാൾ വഴികൾ

Google Oneindia Malayalam News

ദില്ലി; രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

1991 നായിരുന്നു രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലാകുന്നത്. രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റിലാകുമ്പോൾ വെറും 19 വയസായിരുന്നു പേരറിവാളന്. ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. കേസിന്റെ നാൾവഴികളിലൂടെ

1

മെയ് 21, 1991: രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂറിൽ വെച്ച് കൊല ചെയ്യപ്പെടുന്നു

ജൂൺ 11, 1991: പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു സിബിഐ പേരറിവാളനെതിരെ ചുമത്തിയത്.

ജനുവരി 28, 1998: ചെന്നൈ പൂനമല്ലിയിലെ ടാഡ കോടതി കേസിലെ പ്രതികളായ 26 പേർക്കും വധശിക്ഷ വിധിച്ചു.

മെയ് 11, 1999: നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർക്ക് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും മറ്റ് 19 പേരെ വിട്ടയക്കുകയും ചെയ്തു.

ഒക്ടോബർ 8, 1999: നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതി തള്ളി


1999 ഒക്‌ടോബർ 17: നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവർ തമിഴ്‌നാട് ഗവർണർക്ക് മുമ്പാകെ ദയാഹർജി നൽകി.

1999 ഒക്‌ടോബർ 27: തമിഴ്‌നാട് ഗവർണർ നാലു പേരുടെയും ദയാഹർജി തള്ളി

2

ഏപ്രിൽ 19, 2000: മുഖ്യമന്ത്രി എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭ നളിനിക്ക് വിധിച്ച വധശിക്ഷ ഇളവ് ചെയ്യാൻ സംസ്ഥാന ഗവർണറോട് ശുപാർശ ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഷ്ട്രപതിക്ക് അപേക്ഷ നൽകി.

ഏപ്രിൽ 21,2000; നളിനിയുടെ ദയാ ഹർജി ഗവർണർ അംഗീകരിച്ചു. ശാന്തൻ മുരുഗൻ, പേരറിവാളാൻ എന്നിവരുടെ ഹർജി രാഷ്ട്രപതിക്ക് നൽകി

2011 ഓഗസ്റ്റ് 12: മൂവരുടെയും ദയാഹർജി തള്ളിയതായി കേന്ദ്ര സർക്കാർ തമിഴ്‌നാടിനെ അറിയിച്ചു

ഓഗസ്റ്റ് 30, 2011: മൂവരുടെയും വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. അതേ ദിവസം, മദ്രാസ് ഹൈക്കോടതി മൂവരുടെയും വധശിക്ഷ സ്റ്റേ ചെയ്തു

ഫെബ്രുവരി 18, 2014: ദയാഹർജികൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരുന്ന സാഹചര്യത്തിൽ മൂവരുടെയും വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു.

ഫെബ്രുവരി 19, 2014: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാൻ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭ തീരുമാനിച്ചു

ഫെബ്രുവരി 20, 2014: തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇവരുടെ മോചനം സുപ്രീം കോടതി സ്റ്റേ ചെയ്തു

3


ഡിസംബർ 2015: ഭരണഘടനയുടെ ആർട്ടിക്കിൾ 161 പ്രകാരം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളൻ തമിഴ്നാട് ഗവർണർക്ക് ദയാഹർജി നൽകി.

ഓഗസ്റ്റ് 25, 2017: അറസ്റ്റിന് ശേഷം പേരറിവാളന് ആദ്യമായി തമിഴ്‌നാട് സർക്കാർ പരോൾ അനുവദിച്ചു

2018 സെപ്റ്റംബർ 6: പേരറിവാളൻ സമർപ്പിച്ച ഹർജിയിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

സെപ്റ്റംബർ 9, 2018: എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ
ഏഴ് പ്രതികളെയും മോചിപ്പിക്കാൻ ശുപാർശ ചെയ്തു.


ജനുവരി 23, 2021: ഏഴ് പ്രതികളെയും വിട്ടയക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഫെബ്രുവരി 2021: ശിക്ഷാ ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നാണ് ഗവർണറുടെ നിലപാടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

4


2021 മെയ് 19: പേരറിവാളന് പരോൾ ലഭിച്ചു. ഡിഎംകെയുടെ കീഴിലുള്ള സർക്കാർ പരോൾ ദിനം നീട്ടി നൽകി

2022 മാർച്ച് 10: പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

2022 മാർച്ച് 15: പേരറിവാളൻ ആദ്യമായി ജാമ്യത്തിൽ പുറത്തിറങ്ങി

2022 മെയ് 18: പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു

രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് മോചനം..സുപ്രീം കോടതിയുടെ നിർണായക ഇടപെടൽരാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് മോചനം..സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Rajeev Gandhi Case; Perarivalan's arrest and Release time line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X