ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ വയ്യ!! ഫാന്‍സിനെ കാണാനില്ലെന്ന് രജനികാന്ത്!!
ദിവസവും 2000ത്തോളം വരുന്ന ആരാധകരുമായി ഫോട്ടോക്ക് പോസ് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചു കൊണ്ടാണ് രജനി കാന്ത് മീറ്റിങില്‍ നിന്ന് പിന്മാറിയത്.
ചെന്നൈ: ഫാന്‍സുമായുള്ള കൂടിക്കാഴ്ച സൂപ്പര്‍ താരം രജനികാന്ത് റദ്ദാക്കി. ഏപ്രില്‍ 12 മുതല്‍ അഞ്ച് ദിവസത്തെ കൂടിക്കാഴ്ചയാണ് താരം പ്ലാന്‍ ചെയ്തിരുന്നത്. ഇതാണ് റദ്ദാക്കിയത്. ദിവസവും 2000ത്തോളം വരുന്ന ആരാധകരുമായി ഫോട്ടോക്ക് പോസ് ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചു കൊണ്ടാണ് രജനി കാന്ത് മീറ്റിങില്‍ നിന്ന് പിന്മാറിയത്.
വീഡിയോ ക്ലിപ്പിങ് അടങ്ങിയ പ്രസ്താവനയില്‍ രജനി കാന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നോ നാലോ ജില്ലകളില്‍ നിന്നുള്ള ആരാധകരുടെ മീറ്റിങ്ങാണ് ചെന്നൈയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓരോ ആരാധകനും ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് രജനി കാന്ത് ഇതില്‍ നിന്ന് പിന്മാറിയത്.

അതേസമയം ജില്ലാതല മീറ്റിങ് നടക്കുമെന്നും അവിടെ വ്യക്തിഗത ഫോട്ടോ സെഷന്‍ നടത്താമെന്നുമാണ് താരം പറയുന്നത്. ഇതിന്റെ സമയ ക്രമം അറിയിക്കുമെന്നും താരം അറിയിച്ചു.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരാധകരുമായി ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് രജനികാന്ത് തയ്യാറായത്. ചെന്നൈയിലെ ശ്രീ രാഗവേന്ദ്ര മണ്ഡപത്തില്‍ വച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ആരാധകരുമായി രജനികാന്ത് സംവദിക്കുകയും ഒന്നിച്ച ഭക്ഷണം കഴിക്കുകയും ഓരോരുത്തര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഓരോരുത്തര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് ബുദ്ധിമുട്ടാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അത് ആരാധകര്‍ക്ക് വിഷമമാകും. എനിക്കൊപ്പമുള്ള വ്യക്തിഗത ചിത്രങ്ങളാണ് അവര്‍ക്ക് ആവശ്യം- രജനികാന്ത് പറയുന്നു.












Click it and Unblock the Notifications