രാജ്യസഭാ തിരഞ്ഞെടുപ്പ് 2022: ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ എഐയുഡിഎഫ് എംഎൽഎമാരെ വിറ്റു; ഭൂപെൻ ബോറ
ഡൽഹി: മാർച്ച് 31 - ന് നടക്കാനിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എതിരെ ആരോപണം ഉന്നയിച്ച് കോൺഗ്രസ്സ്. ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാൻ എ.ഐ.യു.ഡി.എഫ് എം.എൽ.എമാരെ വിറ്റു എന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്. അഞ്ച് നിയമസഭാംഗങ്ങളെയാണ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വിറ്റത്.
അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ ബോറയാണ് ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയത്. ബദ്‌റുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് എഐയുഡിഎഫ്. ഇദ്ദേഹത്തെ രാജ്യദ്രോഹി എന്നും അസം കോൺഗ്രസ് വിളിച്ചു. 26 കോൺഗ്രസ് എം.എൽ.എമാരും സി.പി.എമ്മിൽ നിന്ന് ഓരോ നിയമസഭാംഗവും കോൺഗ്രസ്സിനൊപ്പം ആണ്.

ഇക്കാര്യം ഉറപ്പാണ്. എന്നാൽ എഐയുഡിഎഫിൽ നിന്നുള്ള അഞ്ച് നിയമസഭാംഗങ്ങളെ ബിജെപിയ്ക്ക് വിറ്റു. ഇതിനായി ബദ്‌റുദ്ദീൻ അജ്മൽ നേരിട്ട് ഇടപെടുകയും ചെയ്തു. കോൺഗ്രസ് എംപിമാരുടെ മേൽ ആക്ഷേപം ഉന്നയിച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാൻ അജ്മൽ ശ്രമിച്ചതായും ഭൂപെൻ ബോറ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിന്റെ റിപുൺ ബോറയ്ക്ക് എഐയുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ, ബിജെപി ഒരു സീറ്റിലേക്ക് പബിത്ര മാർഗരിറ്റയെ തിരഞ്ഞെടുക്കുകയും മറ്റൊന്നിലേക്ക് സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്റെ റുങ്‌വ്ര നർസാരിക്ക് വിട്ടു നൽകുകയും ചെയ്തു.
'ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണ് കോൺഗ്രസ്സ് എഐയുഡിഎഫുമായി ചേർന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എഐയുഡിഎഫ് തലവൻ ബദ്‌റുദ്ദീൻ അജ്മൽ കോൺഗ്രസ്സിന്റെ അഞ്ച് നിയമസഭാംഗങ്ങളുടെ സത്യസന്ധതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് എ.ഐ.യു.ഡി.എഫ് എം.എൽ.എമാർക്ക് ബിജെപിക്കൊപ്പം നിൽക്കാമെന്ന് പറയുകയും ചെയ്തു," അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ പറഞ്ഞു.
"എല്ലാ 26 കോൺഗ്രസ് എം.എൽ.എമാരും സി.പിഎം ലും റൈജോർ ദളിൽ നിന്നുള്ള ഓരോ നിയമസഭാംഗവും കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. എന്നാൽ എഐയുഡിഎഫിൽ നിന്നുള്ള അഞ്ച് നിയമസഭാംഗങ്ങളെ ബിജെപിക്ക് വിറ്റു. അജ്മൽ നേരിട്ടാണ് ഇതിൽ ഇടപെട്ടത്. കോൺഗ്രസ് നിയമസഭാംഗങ്ങളുടെ മേൽ ആക്ഷേപം ഉന്നയിച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു.
എഐയുഡിഎഫ് വഞ്ചനയാണ് കാണിചതെന്നും ബോറ ആരോപിച്ചു. കോൺഗ്രസുമായി ആലോചിക്കാതെ എഐയുഡിഎഫ് അംഗങ്ങളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ശ്രമിച്ചു. അംഗങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാനും എഐയുഡിഎഫ് ശ്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്ന് എഐയുഡിഎഫിന്റെ തിരഞ്ഞെടുപ്പ് അംഗം ജനറൽ സെക്രട്ടറിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അസമിൽ ഒരു സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുക്കപ്പെടാൻ വേണ്ടത് 43 വോട്ടുകളാണ്. നിയമസഭയിൽ 126 ൽ 83 വോട്ടുകളാണ് ബിജെപിക്കും സഖ്യകക്ഷികൾക്കും ഉള്ളത്.കോൺഗ്രസ് (26), എഐയുഡിഎഫ് (15), സിപിഐ (എം), റൈജർ ദൾ എന്നിവർക്ക് 43 വോട്ടുകളാണുള്ളത്. സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരു കോൺഗ്രസ് നിയമസഭാംഗം ബിജെപിക്കും സഖ്യകക്ഷിക്കും വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications