രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി; ബിഹാറില്‍ 5 സീറ്റിലും എന്‍ഡിഎ, പ്രതിപക്ഷ അംഗങ്ങള്‍ വന്നില്ല
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലും ഒഡിഷയിലും അട്ടിമറി. രണ്ടിടത്തും എന്‍ഡിഎക്ക് അപ്രതീക്ഷിത ജയം. പ്രതിപക്ഷ അംഗങ്ങളുടെ ക്രോസ് വോട്ടിങും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കലുമാണ് എന്‍ഡിഎക്ക് എളുപ്പവഴി ഒരുക്കിയത്. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ രാജ്യസഭയില്‍ അംഗബലം കൂട്ടാന്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും സാധിച്ചു.
ബിഹാറില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളും എന്‍ഡിഎ നേടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്, കേന്ദ്രമന്ത്രി രാംനാഥ് താക്കൂര്‍, ആര്‍എല്‍എം പ്രസിഡണ്ട് ഉപേന്ദ്ര കുശ്വാഹ തുടങ്ങിയവര്‍ വിജയിച്ചു. ഭരണകക്ഷിയായ എന്‍ഡിഎയിലെ 202 എംഎല്‍എമാരും വോട്ട് ചെയ്തു. എന്നാല്‍ പ്രതിപക്ഷത്തെ 41 എംഎല്‍എമാരില്‍ അഞ്ച് അംഗങ്ങള്‍ വോട്ടെടുപ്പിന് എത്തിയില്ല.

മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ആര്‍ജെഡി എംഎല്‍എയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മജ്ലിസ് പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും അംഗങ്ങള്‍ ആര്‍ജെഡി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തെങ്കിലും അഞ്ച് പേരുടെ വിട്ടുനില്‍ക്കല്‍ തിരിച്ചടിയായി. ഇതോടെ ഒരു സീറ്റില്‍ പോലും പ്രതിപക്ഷം ജയിച്ചില്ല.
ഒഡിഷയില്‍ ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികളും ബിജെപി പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു. എട്ട് ബിജെഡി അംഗങ്ങള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായ വോട്ട് ചെയ്തതാണ് പ്രതിപക്ഷത്തിന് ഒരു സീറ്റ് പോലും കിട്ടാതിരിക്കാന്‍ കാരണം. അതേസമയം, ഹരിയാനയില്‍ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചതിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ വൈകി.
മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ബിഹാര്‍, പശ്ചിമബംഗാള്‍, അസം, ചത്തീസ്ഗഡ്, ഹരിയാന, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവുവന്ന 37 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 26 സ്ഥാനാര്‍ഥികള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശരദ് പവാര്‍, മനു അഭിഷേക് സിംഗ്വി, തിരുച്ചി ശിവ, വിനോദ് താവ്ഡെ തുടങ്ങിയവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ പെടുന്നു.
അതേസമയം, ഒഡിഷയില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയതായി മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സുതാര്യത നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ആരോപിച്ചു. കോണ്‍ഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശിച്ചു.
ബിജെപിയെ എതിര്‍ക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോണ്‍ഗ്രസ്, നിര്‍ണായക ഘട്ടങ്ങളില്‍ ബിജെപിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. 2024-ല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റില്‍ ബിജെപി വിജയിച്ചത് നമ്മള് കണ്ടതാണ്. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക സീറ്റ് കോണ്‍ഗ്രസ്സിനു ജയിക്കാനായത് അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സഹായിച്ചതുകൊണ്ടു മാത്രമാണ്. ബിജെപിയുടെ ബി ടീം ആരാണ് എന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. കോണ്‍ഗ്രസല്ലെങ്കില്‍ പിന്നെ ആരാണ് അത്?- പിണറായി വിജയന് ഫേസ്ബുക്കില്‍ കുറച്ചു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications