കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിയ്ക്ക് കാത്ത് റാം റഹീം സിംഗ് അനുയായികള്‍: കോടതിയും വളഞ്ഞു!! സൈനിക നടപടിയ്ക്ക് സാധ്യത!!

15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസില്‍ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ് ദീപ് സിംഗാണ് വിധി പ്രസ്താവിക്കുന്നത്

Google Oneindia Malayalam News

സിര്‍സ: ദേരാ സച്ചാ സൗദാ തലവന്‍ റാം റഹീം സിംങ്ങിനെതിരെയുള്ള കേസില്‍ വിധി പറയാനിരിക്കെ ദേരാ സച്ചാ സൗദ അയുയായികള്‍ കോടതി വളഞ്ഞതായി മാധ്യമങ്ങള്‍.
നൂറിലധികം കാറുകളുടെ അകമ്പടിയോടെയാണ്‌
റാം റഹീം പഞ്ച്കുളയിലെ സിര്‍സയിലെ ദേര സച്ചാ ആസ്ഥാനത്തുനിന്ന് പഞ്ച്കുളയിലെ സിബിഐ കോടതിയിലേയ്ക്ക് തിരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയ്ക്കാണ് ബലാത്സംഗക്കേസിലെ വിധി പ്രസ്താവിക്കുന്നത്. വിധി വരാനിരിക്കെ ചണ്ഡീഗഡില്‍ നിന്ന് 11 കിലോമീറ്റര്‍ മാത്രം ദൂരമുള്ള പഞ്ച്ഗുളയില്‍ ഒരു ലക്ഷത്തിലധികം അനുയായികളാണ് തമ്പടിച്ചിട്ടുള്ളത്. 15 വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസില്‍ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ് ദീപ് സിംഗാണ് വിധി പ്രസ്താവിക്കുന്നത്.

കേസിലെ വിധി സിംഗിനെതിരായാല്‍ അക്രമസാധ്യതയുള്ളതിനാല്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ് എന്നിവിടങ്ങളിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇരു സംസ്ഥാനങ്ങളിലേയും സ്ഥിതിഗതികള്‍ ദില്ലിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിച്ചുവരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിരീക്ഷിച്ച് വരികയാണ്. 2002ല്‍ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ അനുയായിരുന്ന സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസില്‍ 2007 മുതല്‍ തന്നെ സിംഗിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു.

പുറത്തറിഞ്ഞത് ഊമക്കത്തില്‍

പുറത്തറിഞ്ഞത് ഊമക്കത്തില്‍

2002ല്‍ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ അനുയായിരുന്ന സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസില്‍ 2007 മുതല്‍ തന്നെ സിംഗിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പഞ്ചാബ് & ഹരിയാന കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്ത് ലഭിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

അനുയായികള്‍ സുരക്ഷാ ഭീഷണി

അനുയായികള്‍ സുരക്ഷാ ഭീഷണി

പഞ്ച്ഗുളയിലെ സിബിഐ കോടതിയാണ് ഗുര്‍മീത് റാം റഹീം സിംഗ് പ്രതിയായ ബലാത്സംഗക്കേസില്‍ വിധി പറയുന്നത്. ഇതോടെ പഞ്ച്ഗുളയില്‍ പത്ത് ലക്ഷത്തോളം അനുയായികള്‍ റഹീമിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ എത്തിച്ചേരുമെന്നും ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സണെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഇന്‍റര്‍നെറ്റ് സേവനങ്ങള്‍

ഇന്‍റര്‍നെറ്റ് സേവനങ്ങള്‍

ആഗസ്റ്റ് 25ന് കേസില്‍ വിധി പറയാനിരിക്കെ വ്യാഴാഴ്ച തന്നെ പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ 72 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

സ്ഥാപനങ്ങള്‍ക്ക് അവധി

സ്ഥാപനങ്ങള്‍ക്ക് അവധി

ഗതാഗത നിയന്ത്രണത്തിന് പുറമേ 33ഓളം തീവണ്ടികളാണ് തിങ്കളാഴ്ച വൈകിട്ട് വരെ റദ്ദാക്കിയിട്ടുള്ളത്. ബസ് ഗതാഗതം നിര്‍ത്തിവെച്ചതിന് പുറമേ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചഗുള, സിര്‍സ, ഹിസാര്‍ മേഖലകളിലും കനത്ത സൈനിക സാന്നിധ്യമാണുള്ളത്.

 കോടതിയ്ക്കുള്ളില്‍ പ്രവേശനമില്ല

കോടതിയ്ക്കുള്ളില്‍ പ്രവേശനമില്ല

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് കേസില്‍ വിധി പുറപ്പെടുവിക്കുക. ഇതോടെ കോടതിയ്ക്ക് സമീപത്തുള്ള പ്രദേശം ഒഴിപ്പിക്കുമെന്ന് കോടതി വളപ്പിലേയ്ക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളില്‍ സിംഗ് പഞ്ച്ഗുളയിലെത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചണ്ഡീഗഡ് സെക്ടര്‍ 16ലെ ക്രിക്കറ്റ് സ്റ്റേഡിയം തല്‍ക്കാലത്തേയ്ക്ക് ജയിലായി മാറ്റിക്കഴിഞ്ഞിട്ടുണ്ട്.

സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍

സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍

15,000 അര്‍ധസൈനികര്‍, മുതിര്‍ന്ന 10 ഐപിഎസ് ഉദ്യോഗസ്ഥര്‍ 100 മജിസ്ട്രേറ്റുമാര്‍, രണ്ട് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും സുരക്ഷയ്ക്കായി ഇരു സംസ്ഥാനങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്.

English summary
Gurmeet Ram Rahim Singh, who heads the Dera Sacha Sauda sect, is travelling in a convoy of about a 100 cars from his headquarters in Haryana's Sirsa to Panchkula, where a court will deliver verdict in a rape case against him on Friday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X