റായ്പൂര്‍ ക്ഷേത്രത്തില്‍ മോഡലുകളുടെ റാംപ് വാക്ക്; കേസ് എടുക്കണമെന്ന് വലതുപക്ഷ സംഘടനകള്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയ്ക്ക് എതിരെവലതുപക്ഷ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. റായ്പൂരിലെ സലാസര്‍ ക്ഷേത്രത്തിലാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.
ഫാഷന്‍ ഷോ നടക്കുന്ന വിവരം അറിഞ്ഞ് പ്രതിഷേധവുമായി എത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പരിപാടി പകുതിക്ക് വെച്ച് നിര്‍ത്തുകയായിരുന്നു. പരിപാടിയുടെ സംഘാടകര്‍ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നാണ് വലത് പക്ഷ സംഘനയുടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

തെലിബന്ധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള സലാസര്‍ ക്ഷേത്രത്തില്‍ എഫ്ഡിസിഎ എന്ന കമ്പനിയാണ് പരിപാടി സംഘടിപ്പിച്ചത്. ആരിഫും മനീഷ് സോണിയും ചേര്‍ന്നാണ് ക്ഷേത്രത്തില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.പ്രതിഷേധിക്കുന്നതും ക്ഷേത്രത്തില്‍ ഇത്തരമൊരു പരിപാടി നടത്തിയതിന് സംഘാടകരോട് വിശദീകരണം തേടുന്നതും വീഡിയോയില്‍ കാണാം.
ക്ഷേത്രത്തിലെ ഹാള്‍ ഫാഷന്‍ ഷോയുടെ വേദിയാക്കി മാറ്റിയതായും ചടങ്ങില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകരെയും ക്ഷണിച്ചതായും ആരോപണം ഉണ്ട്.. വാര്‍ത്ത പരന്നതോടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി പരിപാടിക്കെതിരെ പ്രകടനം നടത്തി. ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ രവി വാധ്വാനി എത്തിയപ്പോള്‍ അദ്ദേഹം പരിപാടിയുടെ സംഘാടകരുമായി ആശയവിനിമയം നടത്തി.
സംഭവത്തില്‍ ടെലിബന്ധ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും വാധ്വാനി പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത് അനുചിതമാണെന്നും വാധ്വാനി പറഞ്ഞു.












Click it and Unblock the Notifications