എലികളുടെ പിടിയില്‍ ഒരാശുപത്രി.. രോഗിയായ വീട്ടമ്മയുടെ കണ്ണ് എലി കരണ്ടെടുത്തു!!

  • Posted By: Anamika
Subscribe to Oneindia Malayalam

മുംബൈ: മുംബൈയിലെ ശതാബ്ദി ആശുപത്രി പൂര്‍ണമായും എലികളുടെ പിടിയിലാണെന്ന് പറയാം. കഴിഞ്ഞ ആഴ്ച മാത്രമാണ് ആശുപത്രിയിലെ രണ്ട് രോഗികളാണ് എലികളുടെ ആക്രമണത്തിന് വിധേയമായത്. ഒരു സ്ത്രീയുടെ കണ്ണ് കരണ്ടെടുത്ത എലികള്‍ മറ്റൊരു സ്ത്രീയുടെ കാലാണ് കരണ്ട് തിന്നത്. എലികളെ പിടികൂടാന്‍ ആശുപത്രിയില്‍ അങ്ങോളമിങ്ങോളം എലിക്കെണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു രക്ഷയും ഇല്ലാത്ത സ്ഥിതിയാണ്.

ദിലീപിന്റെ ജാമ്യത്തിന് ശേഷം നടിയുടെ ആദ്യ പ്രതികരണം! അതും സിനിമാരംഗത്തെ ചിലരെ കൊള്ളിച്ച്..

rat attack

നടി ആക്രമിക്കപ്പെട്ടതും കലാഭവന്‍ മണിയുടെ മരണവും തമ്മിലെന്ത് ബന്ധം? സിബിഐ അന്വേഷണം!

പ്രമീള നെഹ്‌റുള്‍ക്കര്‍ എന്ന 65കാരിയുടെ കണ്ണാണ് എലി കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അഡ്മിറ്റായ പ്രമീള ഉറങ്ങുമ്പോഴായിരുന്നു എലിയുടെ ആക്രമണം. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആശുപത്രിയുടെ ഭാഗത്ത് നിന്നും എലികളെ നശിപ്പിക്കാനുള്ള കാര്യക്ഷമമായ ഇടപടലുകള്‍ ഒന്നും ഇല്ലെന്ന് രോഗികള്‍ ആരോപിക്കുന്നു. രാത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിക്കുന്ന ബന്ധുക്കള്‍ക്ക് കണ്ണടയ്ക്കാനാവാത്ത സ്ഥിതിയാണ്. 75കാരിയായ ശാന്താബെന്‍ ജാദവ് ആണ് ആക്രമിക്കപ്പെട്ട മറ്റൊരു സ്ത്രീ. ഇവരേയും ഉറങ്ങിക്കിടക്കുമ്പോഴാണ് എലി ആക്രമിച്ചത്. എലിശല്യം പെരുകുന്നതില്‍ ആശുപത്രിക്കെതിരെ രോഗികളുടെ കുടുംബങ്ങള്‍ പ്രതിഷേധത്തിലാണ്.

English summary
Rats In Mumbai Hospital nibble a patient's eye

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്