ശശി തരൂരിനെയും കൊടിക്കുന്നിലിനേയും പരിഗണിച്ചില്ല; കോണ്‍ഗ്രസിനെ നയിക്കാന്‍ 45കാരന്‍... ആരാണ് ബിട്ടു?
ദില്ലി: പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാംഗം റവ്‌നീത് സിങ് ബിട്ടുവിനെ പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ ഒഴിവാക്കിയാണ് ബിട്ടുവിനെ കോണ്‍ഗ്രസ് പരിഗണിച്ചത്. നിലവില്‍ ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ്. അടുത്തിടെ അദ്ദേഹത്തെ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ചൗധരി തിരക്കിലാണ്. ബജറ്റ് സമ്മേളനത്തില്‍ പൂര്‍ണമായും പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. പുതിയ നേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ....
Recommended Video

45കാരന്‍ ബിട്ടു
45കാരനായ ബിട്ടുവിനെക്കാള്‍ പരിചയ സമ്പത്തുള്ള ലോക്‌സഭാംഗങ്ങള്‍ കേരളത്തില്‍ നിന്നുണ്ട്. അവരെ പരിഗണിച്ചില്ല. നേരത്തെ ലോക്‌സഭാ കക്ഷി നേതാവായി ആരെ തിരഞ്ഞെടുക്കുമെന്ന ചര്‍ച്ച വന്ന വേളയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെയും ശശി തരൂരിന്റെയും പേരുകള്‍ പരിഗണിച്ചിരുന്നു. പിന്നീടാണ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് നറുക്ക് വീണത്.

ഗൗരവ് ഗൊഗോയ് തിരക്കിലാണ്
ഇത്തവണ ചൗധരിക്ക് പകരക്കാരനെ തേടിയ വേളയിലും കേരളത്തില്‍ നിന്ന് ആരെയും പരിഗണിച്ചില്ല. ലോക് സഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ്. ഇദ്ദേഹം അസം സ്വദേശിയാണ്. അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. അതുകൊണ്ടാണ് ഗൊഗോയിയെ പരിഗണിക്കാതിരുന്നത്.

കേരളത്തിലുള്ളവരെ പരിഗണിക്കാതിരിക്കാന്‍ കാരണം
നിയമസഭാ തിരഞ്ഞെടുപ്പ് കാരണം തന്നെയാണ് കേരളത്തില്‍ നിന്നുള്ള നേതാക്കളെയും പരിഗണിക്കാത്തത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലാണ് തിടുക്കത്തില്‍ പുതിയ സഭാ നേതാവിനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനത്തില്‍ മുഖ്യ റോള്‍ ഇനി ബിട്ടുവിനാകും.

ലോക്‌സഭയില്‍ മൂന്നാംതവണ
പഞ്ചാബില്‍ നിന്നുള്ള ബിട്ടുവിനെ പരിഗണിച്ചത് കര്‍ഷക സമരം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന ഒരു സൂചനയായി വിലയിരുത്താം. 2009ലാണ് ബിട്ടു ആദ്യം ലോക്‌സഭയിലെത്തിയത്. പഞ്ചാബിലെ ആനന്ദ്പൂര്‍ സാഹിഹ് മണ്ഡലത്തില്‍ നിന്നായിരുന്നു ഇത്. പിന്നീട് നടന്ന രണ്ടു തിരഞ്ഞെടുപ്പിലും ലുധിയാനയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ് വിപ്പ്
1995ല്‍ കൊല്ലപ്പെട്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിന്റെ ചെറുമകനാണ് ബിട്ടു. ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് ആയി കഴിഞ്ഞ ആഗസ്റ്റില്‍ ബിട്ടുവിനെ തിരഞ്ഞെടുത്തിരുന്നു. രാഹുല്‍ ഗാന്ധി മുന്‍ കൈ എടുത്ത് യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ പഞ്ചാബ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ബിട്ടു.

കര്‍ഷക സമരത്തിലും സാന്നിധ്യം
കര്‍ഷക സമരത്തിന് മുന്നില്‍ നിന്ന നേതാവ് കൂടിയാണ് ബിട്ടു. ദില്ലി ജന്തര്‍ മന്ദറിലും സിംഘു അതിര്‍ത്തിയിലും ബിട്ടു സമരത്തില്‍ പങ്കെടുത്തിരുന്നു. 2009ല്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ മയക്കുമരുന്നിനെതിരെ സംസ്ഥാനത്ത് ബിട്ടു നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications