കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ച കലര്‍ന്ന മഞ്ഞ; പുതിയ 20 രൂപാ നോട്ട് വരുന്നു, രാജ്യത്തിന്റെ പൈതൃക പാരമ്പര്യം സൂചിപ്പിച്ച് എല്ലോറ

Google Oneindia Malayalam News

ദില്ലി: പുതിയ 20 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുള്ളതാകും പുതിയ നോട്ട്. മഹാത്മാ ഗാന്ധി സീരിസിലെ പുതിയ നോട്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒപ്പുവച്ചതാകും.

നോട്ടിന്റെ പിന്‍ഭാഗത്ത് രാജ്യത്തിന്റെ പൈതൃക പാരമ്പര്യം സൂചിപ്പിച്ച് എല്ലോറ ഗുഹകളുടെ ചിത്രമുണ്ടാകും. നേരത്തെ ഇറക്കിയ 20 രൂപാ നോട്ട് പിന്‍വലിക്കില്ല. അത് വിപണിയില്‍ തുടരും. അതേസമയം, പുതിയ നോട്ടിറക്കുകയും ചെയ്യും. എന്നാല്‍ പഴയ 20 രൂപാ നോട്ട് ഇനി അച്ചടിക്കില്ല.

20

നോട്ടിന്റെ മുന്‍ഭാഗത്ത ഗാന്ധിജിയുടെ ചിത്രം, ആര്‍ബിഐ, ഭാരതം, ഇന്ത്യ, 20 രൂപ, ഗ്യാരണ്ടി ക്ലോസ്, ഗവര്‍ണറുടെ ഒപ്പ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും ഇറക്കുക. നോട്ടിന്റെ വര്‍ഷം, ശുചിത്വ ഭാരതം സിംബല്‍, ഭാഷകളും പിന്‍ഭാഗത്താകും.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500, 1000 രൂപാ നോട്ടുകള്‍ നിരോധിക്കുകയായിരുന്നു. പിന്നീട് 2000 രൂപാ നോട്ട് ഇറക്കി. ശേഷം 500 രൂപാ നോട്ടും ഇറക്കി. അതിന് ശേഷം 200 രൂപാ നോട്ട്, 50, 10, 100 എന്നിവയും വന്നു. അതിന് ശേഷമാണ് 20 രൂപാ നോട്ട് കൂടി വരുന്നത്.

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!

2000 രൂപാ നോട്ടിന്റെ കാര്യത്തില്‍ അതിനിടെ അനിശ്ചിതത്വം നിലനിന്നിരുന്നു. വിപണിയില്‍ ഇറങ്ങിയ 2000 രൂപാ നോട്ട് പിന്‍വലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്‍വലിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. പകരം അച്ചടി കുറയ്ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

English summary
RBI To Issue New Rs. 20 Notes: Here Are 10 Things To Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X