ഡിഎംകെയില്‍ മക്കള്‍ പോര് അവസാനിക്കുന്നു? തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് അഴഗിരി!!
ചെന്നൈ: കരുണാനിധിയുടെ മരണശേഷം തമിഴകത്തും ഡിഎംകെയിലും വലിയ പ്രതിസന്ധികള്‍ ഉയര്‍ന്നിരുന്നു. പ്രധാനമായും മക്കള്പോരായിരുന്നു പ്രശ്നം. സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പ്രശ്നം എഐഎഡിഎംകെയും ബിജെപിയും ചേര്‍ന്ന് മുതലെടുക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉണ്ടായിരുന്നു. ജനപ്രീതി പരക്കെ നഷ്ടമായത് കൊണ്ടാണ് എഐഎഡിഎംകെയുടെ നീക്കമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അഴഗിരി.
ഡിഎംകെ ക്യാമ്പിന് ആശ്വാസം നല്കുന്ന കാര്യമാണ് ഇത്. തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നാണ് അഴഗിരി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും വോട്ട് ഭിന്നിച്ച് തമിഴകത്ത് നേട്ടം ഉണ്ടാക്കാമെന്ന് കരുതിയ ബിജെപിക്ക് അടിമുടി പിഴയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഡിഎംകെ ബിജെപിയുമായി ഒരു ബന്ധവുമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അഴഗിരി വരുന്നതോടെ ഡിഎംകെ തമിഴ്നാട്ടിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാവുമെന്ന് ഉറപ്പാണ്.

പാര്‍ട്ടിയില്‍ തിരിച്ചെടുക്കണം
തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നാണ് അഴഗിരി ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചെടുത്താന് സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാണെന്നും അഴഗിരി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിലുള്ള മഞ്ഞുരുകുമെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്ത. നേരത്തെ ഭീഷണിയുടെ സ്വരത്തിലായിരുന്നു അഴഗിരി സംസാരിച്ചിരുന്നത്. തന്നെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ പാര്‍ട്ടി വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

സ്റ്റാലിനുമായി ചേരാം
മക്കള്‍ പോര് മറന്ന് സ്റ്റാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. പാര്‍ട്ടിയാണ് എല്ലാം. അതുകൊണ്ട് ഡിഎംകെയിലേക്ക് തിരിച്ചെടുക്കണം. പക്ഷേ ഇതല്ലാതെ മറ്റ് വഴികളില്ല. തിരിച്ചെടുത്തിട്ടില്ലെങ്കില്‍ പുതിയ വഴികള്‍ അന്വേഷിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുമെന്ന് അഴഗിരി പറഞ്ഞു. തന്റെ അനുയായികള്‍ക്കൊപ്പം ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനുയായികള്‍ കുറയുന്നു
അഴഗിരിയുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്താണെന്ന് ഇതുവരെ ഡിഎംകെ നേതാക്കള്‍ക്ക് പിടികിട്ടിയിട്ടില്ല. വേറൊന്നുമല്ല സ്റ്റാലിനെ പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചതോടെ അഴഗിരിയുടെ അനുയായികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. മധുരയില്‍ ആരംഭിച്ച കൂടിക്കാഴ്ച്ചയില്‍ വമ്പന്‍ ജനക്കൂട്ടമായിരുന്നു അദ്ദേഹത്തെ കാണാനെത്തിയത്. ഇത് മൂന്ന് ദിവസം തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് കുറയുന്നതാണ് കണ്ടത്. ഇപ്പോള്‍ വെറും പത്ത് പേര് മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്.

ഡിഎംകെയിലേക്ക് മടക്കം
ഡിഎംകെയിലേക്ക് അഴഗിരി മടങ്ങുന്നത് സ്റ്റാലിനെയും പാര്‍ട്ടിയെയും കൂടുതല്‍ ശക്തനാക്കും. അഴഗിരി തന്ത്രങ്ങളൊരുക്കുന്നതില്‍ മിടുക്കനായ നേതാവാണ്. വരുന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഴഗിരിയുടെ സാന്നിധ്യത്തില്‍ ഡിഎംകെ വലിയൊരു കുതിപ്പ് നടത്താനും സാധ്യതയുണ്ട്. രജനീകാന്തിനെ പോലുള്ള സൂപ്പര്‍ താരങ്ങളുടെ പിന്തുണയും ഡിഎംകെയ്ക്ക് ലഭിക്കും. ചര്‍ച്ചകള്‍ക്ക് സ്റ്റാലിനേക്കാള്‍ മികവ് പുലര്‍ത്തുന്ന നേതാവും അഴഗിരിയാണ്.

ബിജെപിക്ക് തെറ്റി
തമിഴകത്തെ പ്രതിസന്ധി മുതലെടുത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. അഴഗിരി ഡിഎംകെയുമായി അടുക്കുന്നതോടെ വമ്പന്‍ തിരിച്ചടിയാണ് അവര്‍ നേരിട്ടത്. അഴഗിരിയുടെ വരവ് ജനപ്രിയ നേതാവായ സ്റ്റാലിനെ കൂടുതല്‍ കരുത്തനാക്കും. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള നേതാവാണ് സ്റ്റാലിന്. പക്ഷേ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യങ്ങളും സംബന്ധിച്ച് വലിയ ധാരണയില്ല. ഈ പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടും. ഇതോടെ ബിജെപിക്ക് മുതലെടുപ്പിനുള്ള സാധ്യതയാണ് ഇല്ലാതാവാന്‍ പോകുന്നത്.

എഐഎഡിഎംകെയും തിരിച്ചടി
എഐഎഡിഎംകെയും ഇതില്‍ നിന്ന് നേട്ടം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും എട്ടുനിലയില്‍ പൊട്ടിയിരിക്കുകയാണ്. അതോടൊപ്പം കരുണാനിധിയുടെ ശവസംസ്കാരത്തിന് മറീന ബീച്ചില്‍ സ്ഥലം നല്‍കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദവും എഐഎഡിഎംകെയ്ക്കെതിരെയാണ്. തന്ത്രങ്ങള്‍ പാളിയതോടെ എഐഎഡിഎംകെ ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ്. സ്റ്റാലിന് ബിജെപി വിഷയത്തില്‍ അണ്ണാ ഡിഎംകെയെ പല ഘട്ടങ്ങളിലായി വിമര്‍ശിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് എഐഎഡിഎംകെ ബിജെപിയെ തള്ളിയിരിക്കുന്നത്.

അഴഗിരിയെ തിരിച്ചെടുക്കുമോ?
ഇത്രയൊക്കെയാണെങ്കിലും അഴഗിരിയെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല. സ്റ്റാലിന് പറയുന്നതാണ് പാര്‍ട്ടിയിലെ അവസാന വാക്ക്. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുത്താല്‍ വീണ്ടും വിഭാഗീയത പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമാവുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്. ഈ ആശങ്ക സ്റ്റാലിനുമുണ്ട്. തിരിച്ചെടുക്കുന്നത് വലിയൊരു ചൂതാട്ടമാണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ രജനീയെ പോലുള്ളവരുടെ പിന്തുണയുള്ള അഴഗിരിയെ വിട്ടുകളയേണ്ട എന്ന് പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ സ്റ്റാലിന് എന്ത് തീരുമാനമെടുക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications