എന്തുകൊണ്ട് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡിലേക്ക് താഴുന്നു; അറിയാം
എക്കാലത്തേയും കുറഞ്ഞ നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയിരിക്കുന്നത്. ഡോളറിനെതിരെ 78 രൂപയിലേക്ക് മൂല്യം ഇടഞ്ഞത്.
രാജ്യത്തെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധി തന്നെയാണ് ഇത്. ഈ ഒരു അവസ്ഥ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ധനവിനിമയ രംഗത്തുള്ളവര്‍ സൂചന നല്‍കിയിരുന്നു. യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതും ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണം എന്നാണ് വിലയിരുത്തുന്നത്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു.

കൊള്ളാലോ ക്യൂട്ട് കൊച്ചും 'ചുള്ളൻ പയ്യനും.'..അഹാനയുടെ ചിത്രം ഏറ്റെടുത്ത് ആശംസ അറിയിച്ച് ആരാധകർ

ജനുവരി മുതല്‍ അഞ്ചുശതമാനം തകര്‍ച്ചയാണ് നേരിട്ടത്. രാജ്യത്തെ ഓഹരി, ഡെറ്റ് വിപണികളില്‍നിന്ന് വലിയ തോതില്‍ വിദേശ നിക്ഷേപം പുറത്തേയ്ക്കു പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി മുതല്‍ 1.87 ലക്ഷം കോടി രൂപ വിദേശ നിക്ഷേപം പുറത്തേക്ക് പോയതായാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപം പിന്‍വലിക്കല്‍ തുടരുന്നത് രാജ്യത്തെ പ്രധാന ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിനെയും ബാധിക്കും. ജനുവരി മുതല്‍ ഇതുവരെ 10ശതമാനം ഇടിവാണ് ഓഹരി സുചികകള്‍ നേരിടുന്നത്.

കഴിഞ്ഞ സെഷനില്‍ രൂപയുടെ മൂല്യം 77.93 എന്ന ഏറ്റവും ദുര്‍ബലമായ നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് 78.29 എന്ന റെക്കോര്‍ഡിലെത്തിയത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍, അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 78.20 ല്‍ ആരംഭിച്ചെങ്കിലും അതില്‍ നിന്ന് 78.29 ലേക്ക് എത്തുകയായിരുന്നു. അവസാന ക്ലോസിനേക്കാള്‍ 36 പൈസയുടെ ഇടിവാണ് ഇതോടെ ഉണ്ടായത്.ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമായതും ആഭ്യന്തര ഓഹരി വിപണിയിലെ മങ്ങിയ പ്രവണതയും തുടര്‍ച്ചയായ വിദേശ മൂലധനത്തിന്റെ ഒഴുക്കും നിക്ഷേപകരെയും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച ഡോളര്‍ 0.4 ശതമാനത്തിലധികം ഉയര്‍ന്ന് 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 135 യെന്നിലെത്തുകയും 2002 ലെ ഉയര്‍ന്ന നിരക്കായ 135.20 യെനിലേക്ക് അടുക്കുകയും ചെയ്തു. കഴിഞ്ഞ സെഷനില്‍, യുഎസ് പണപ്പെരുപ്പം നാല് പതിറ്റാണ്ടിലേറെ ഉയര്‍ന്ന നിലയിലേക്ക് കുതിച്ചപ്പോഴാണ്, ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 77.93ലേക്കായിരുന്നു ഇടിഞ്ഞത്.

യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത് പെട്ടെന്നുള്ള നിരക്ക് വര്‍ധനയ്ക്ക് കാരണമാവുന്നുണ്ട്. നിരക്ക് കൂട്ടിയാല്‍ ഡോളര്‍ കരുത്താര്‍ജിക്കുകയും ഇന്ത്യപോലുള്ള രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തെ ബാധിക്കുകയുംചെയ്യും. യുഎസ് ട്രഷറി ആദായത്തിലും മുന്നേറ്റം ഉണ്ടാകും. ഇപ്പോള്‍ മൂന്ന് ശതമാനത്തിന് മുകളിലാണ് യുഎസിലെ സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം. മികച്ച ആദായം ലഭിക്കുന്നതിനാല്‍ നഷ്ടസാധ്യതയുള്ള ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം സര്‍ക്കാര്‍ ബോണ്ടുകളിലേയ്ക്ക് മാറ്റാനാണ് സാധ്യത ഇത് രാജ്യത്തെ നിക്ഷേപം ആകര്‍ഷകമല്ലാതാക്കുകയും ചെയ്യും.

പണപ്പെരുപ്പ ഭീഷണി മൂലം രാജ്യത്തെ കേന്ദ്ര ബാങ്കും നിരക്കുവര്‍ധവ് വരുത്താനുള്ള നീക്കത്തിലാണ്. നിലവില്‍ രാജ്യത്തെ കടപ്പത്ര ആദായത്തില്‍ നിരക്ക് വര്‍ധനവിന്റെ പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രദേശിക ബോണ്ട് വിപണികളെ ഇത് ബാധിക്കും.
യുഎസ് പോലുള്ള കെട്ടുറപ്പുള്ള രാജ്യങ്ങള്‍ പോലും വിലക്കയറ്റത്തില്‍ ശ്വാസം മുട്ടുകയാണ്. യുഎസില്‍ റീട്ടെയില്‍ വിലക്കയറ്റം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 8.6ശതമാനമാണ് മോയ് മാസത്തില്‍ രേഖപ്പെടുത്തിയത്. ആഗോളതലത്തില്‍ ഉത്പന്നങ്ങല്‍ക്ക് വിലവര്‍ധിക്കുന്നത് രാജ്യത്തെ വ്യാപാര കമ്മി കൂട്ടാന്‍ കാരണമാകും. 2022 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ധനകമ്മി മുന്‍ പാദത്തെ 1.3 ശതമാനത്തില്‍നിന്ന് 2.7ശതമാനമായി.

രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 7.79ശതമാനമാണ് രേഖപ്പെടുത്തിയത്. ഒരേമൂല്യമുള്ള സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകും.
റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെ തുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും തുടര്‍ന്നുണ്ടായ നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ആശങ്ക മൊത്തത്തില്‍ ഉണ്ടാക്കിയിട്ടുണ്ട് മൂല്യത്തകര്‍ത്തകര്‍ച്ചയ്ക്കും ഇതും പ്രധാന കാരണമായിട്ടുണ്ട്. പണപ്പെരുപ്പത്തെ നേരിടാന്‍ 'കൂടുതല്‍ ശക്തമായ' കര്‍ക്കശമായ സാമ്പത്തിക ഇടപാടാണ് വേണ്ടതെന്നാണ് 'സെന്‍ട്രല്‍ ബാങ്ക് കമ്മ്യൂണിറ്റികള്‍ക്കിടയില്‍ സ്ഥിരമായി പറഞ്ഞുപോരുന്ന കാര്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Recommended Video

യഥാര്‍ത്ഥ പലിശനിരക്ക് ഉയര്‍ത്തുന്ന സെന്‍ട്രല്‍ ബാങ്കര്‍മാര്‍ അപകടസാധ്യതയുള്ള ആസ്തികള്‍ക്കും പ്രോ-സൈക്ലിക്കല്‍ കറന്‍സികള്‍ക്കും തുടര്‍ച്ചയായ ഒരു തലവേദനയായിരിക്കുമെന്നും ഇത് ഡോളറിന് അനുകൂലമായ അന്തരീക്ഷമാണെന്നും വിലയിരുത്തപ്പെടുന്നു. മുകളില്‍ പറഞ്ഞതുപോലെ, 'കൂടുതല്‍ ശക്തമായ' പണമിടപാടിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇപ്പോള്‍ ലോകം ചിന്തിക്കുന്നത്. മൊത്തത്തില്‍ പറയുകയാണെങ്കില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പ്രധാനകാരണം അസംസ്‌കൃത എണ്ണവിലയുടെ വര്‍ധനവാണ്. ബാരലിന് 120 ഡോളറിന് മുകളിലാണ് ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില.












Click it and Unblock the Notifications