Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് കിട്ടുന്നത് 'മുട്ടൻ പണി'; ഹരിയാനയിലും വെല്ലുവിളി, പുതിയ പാർട്ടിയുമായി വിമത എംപി!

ചണ്ഡിഗഡ്: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപം കൊള്ളുന്നത് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി ലഭിക്കുമെന്ന് വ്യക്തമാണ്. അത്തരത്തിലുള്ള നീക്കം തന്നെയാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നടത്തികൊണ്ടിരിക്കുന്നത്. ഹരിയാനയിലും ബിജെപിക്ക് തിരിച്ചടി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. വിമത ബിജെപി എംപി രാജ്കുമാര്‍ സെയിനി പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നൽകാനിരിക്കുകയാണ് . ഹരിയാനയിലെ ബിജെപിക്ക് ഇത് വൻ വെല്ലുവിളിയാണ്.

ഹരിയാന കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് രാജ്കുമാര്‍ സെയിനി. മനോഹർ ലാൽ ഘട്ടാർ ഹരിയാന മുഖ്യമന്ത്രിയാകുകയും തനിക്ക് ആ സ്ഥാനം കിട്ടാതിരിക്കുകയും ചെയ്യുന്നത് വിവേചനത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പരഞ്ഞത്. മുമ്പ് ഉണ്ടായിരുന്ന മുഖ്യമന്ത്രിമാർ പിന്നാക്ക വിഭാഗക്കാരോട് കടുത്ത വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിൽ സർക്കാർ ജോലികളിൽ നിന്നും ഇത്തരക്കാരെ അകറ്റി നിർത്തുകയും ചെയ്യുന്നു. ഇതിനെതിരെ പ്രതിക്ഷേധിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപി വിട്ട് മറ്റൊരു പാർട്ടി രൂപീകരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥി

മുഖ്യമന്ത്രി സ്ഥാനാർത്ഥി

ജൂൺ മാസം പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രാജ്കുമാർ സൈനി മാധ്യമങ്ങളോട് പറഞ്ഞത്. 52 ശതമാനം പോപ്പുലേഷൻ ഉള്ളതിൽ 11. 23 ശതമാനവും പിന്നാക്ക സമുദായത്തിൽ പെട്ടവരാണ്. എന്നാൽ അവർക്കൊന്നും സർക്കാർ ജോലി ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. 64 വയസ്സുള്ള സൈനി ജാറ്റ് കമ്മ്യൂണിറ്റിയെ പ്രതിന്ധികരിച്ച് മഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കാനും സാധ്യതയുണ്ട്.

പ്രതിപക്ഷ ഐക്യം

പ്രതിപക്ഷ ഐക്യം

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപം കൊള്ളുന്നതിനിടയിലാണ് ബിജെപിക്ക് ഇത്തരത്തിലുള്ള മറ്റൊരു അടി കൂടി ലഭിച്ചിരിക്കുന്നത്. 2019ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കുന്നതിന്റെ സൂചനകൾ കർണാടകയിലെ കുമാരസ്വാമിയുടെ സത്യ പ്രജ്ഞ ചടങ്ങളി‍ കണ്ടതാണ്. എല്ലാ പ്രാദേശിക കക്ഷി നേതാക്കളും സത്യ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കർണാടകയിൽ എത്തിയിരുന്നു.

ശിവസേനയും പണി കൊടുത്തു

ശിവസേനയും പണി കൊടുത്തു

എൻ‍ഡിഎയുടെ ഘടകകക്ഷിയായ ശിവസേനയും ബിജെപിയെ കൈവിടുന്ന ലക്ഷണമാണ് കാണുന്നത്. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ ശക്തമായ സാന്നിധ്യമാകാൻ ശസിവസേനയ്ക്ക് സാധിച്ചിട്ടുണ്ട്. എൻഡിഎയിൽ നിന്ന് വിട്ട് പോകുമെന്ന മുന്നറിയിപ്പും ഉദ്ധവ് താക്കറെ നൽകിയിരുന്നു. ബിജെപിയുമായി ഒരു സഖ്യത്തിനും തങ്ങള്‍ ഒരുക്കമല്ലെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയുടെ മനസ് മാറാനുള്ള ചർച്ചകളുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തുണ്ട്.

ജനങ്ങളുമായി അകന്ന് പോകുന്ന പാർട്ടി

ജനങ്ങളുമായി അകന്ന് പോകുന്ന പാർട്ടി

രാജ്യത്തെ പ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തുന്നത് തുടരുകയാണ് അമിത് ഷാ. ഇതിന്റെ ഭാഗമായിട്ടാണ് മുംബൈയിലെത്തിയത്. ബിജെപിയുമായി ശിവസേന സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണിപ്പോള്‍ ശിവസേന തുറന്ന് അടിച്ചിരിക്കുന്നത്. ഘടകകക്ഷികളെ ഒന്നിപ്പിക്കാൻ അമിത് ഷാ നടത്തുന്ന യാത്രയെ ശിവസേനയുടെ മുഖപത്രമായ സാമ്ന പരിഹസിക്കുകയും ചെയ്തിരുന്നു. മിത് ഷാ രാജ്യത്ത് പര്യടനം നടത്തുമ്പോള്‍ മോദി വിദേശത്ത് പര്യടനം നടത്തുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തി. സാധാരണക്കാരുമായി അകന്നുപോയ പാര്‍ട്ടിയാണ് ബിജെപിയെന്നും സാമ്ന കുറ്റപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി

തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി

ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് സഖ്യസാധ്യതകള്‍ ഉറപ്പിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. അടുത്തിടെ നടന്ന 10 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. നാല് ലോക്‌സഭാ മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ ഒരു സീറ്റേ ബിജെപിക്ക് കിട്ടിയുള്ളു. മഹാരാഷ്ട്രയിലെ ഒരു സീറ്റില്‍ ശിവസേന സഖ്യം പിന്‍മാറിയതിനാല്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ടിയും വന്നിരുന്നു. രാജ്യത്താകമാനം ബിജെപിക്ക് തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുന്ന ലക്ഷണങ്ങളാണ് ഉപതിരഞ്ഞെടുപ്പുകളിലെല്ലാം കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+