കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ 19കാരിയുടെ മൃതദേഹം കനാലില്‍, ബിജെപി നേതാവിന്റെ മകന്‍ കനാലിലേക്ക് തള്ളിയിട്ടെന്ന് പോലീസ്

Google Oneindia Malayalam News

ദില്ലി: കാണാതായ 19കാരി റിസപ്ഷനിസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. ബിജെപി നേതാവ് പുല്‍കിത് ആര്യയുടെ മകന്റെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് റിസോര്‍ട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇവരുടെ മൃതദേഹം ചില്ല പവര്‍ ഹൗസിന് സമീപത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്. അതേസമയം ബിജെപി നേതാവിന്റെ മകനാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.

അങ്കിത ഭണ്ഡാരിയെന്ന റിസപ്ഷനിസ്റ്റിന്റെ തിരോധാനം നേരത്തെ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സംഭവത്തില്‍ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പുല്‍കിത് ഇവരെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

1

റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ച് നീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി ഉത്തരവിട്ടു. പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു പെണ്‍കുട്ടി.

ഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കുംഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കും

റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. അതേസമയം പെണ്‍കുട്ടിയുടെ പിതാവും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച്ച അറിയിച്ചിരുന്നു.

ചാള്‍സ് രാജാവ് 24 വര്‍ഷം കാത്തിരിക്കണം, അത് കഴിഞ്ഞാല്‍ അത്ഭുതം നടക്കും; പ്രവചനവുമായി ബാബ വംഗചാള്‍സ് രാജാവ് 24 വര്‍ഷം കാത്തിരിക്കണം, അത് കഴിഞ്ഞാല്‍ അത്ഭുതം നടക്കും; പ്രവചനവുമായി ബാബ വംഗ

നേരത്തെ ചീല പവര്‍ ഹൗസിനടുത്തായി പെണ്‍കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു ഡൈവിംഗ് ടീം. പോലീസിന്റെ അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയെ പ്രതികള്‍ ചേര്‍ന്ന് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.

വെള്ളത്തില്‍ മുങ്ങിയാണ് പെണ്‍കുട്ടി മരിച്ചത്. ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നതായും പോലീസ് പറഞ്ഞു. ദുരന്തനിവാരണ സംഘത്തെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിരുന്നു സംസ്ഥാന സര്‍ക്കാര്‍. പ്രദേശത്താകെ രോഷം ആളിക്കത്തുകയാണ്. നാട്ടുകാര്‍ പ്രതികളെ കൈകാര്യം ചെയ്തു.

പാശുലോക് ബാരേജ് തുറക്കാന്‍ നേരത്തെ പോലീസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്താനായിരുന്നു ഇത്. ഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ഈ കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി അറിയിച്ചു. ഈ റിസോര്‍ട്ട് അനധികൃതമായി നിര്‍മിച്ചതാണ്. അതാണ് പൊളിക്കാന്‍ തീരുമാനിച്ചത്.

കുറ്റവാളികളെ വെറുതെ വിടില്ലെന്നും ധമി വ്യക്തമാക്കി. കേസില്‍ ആദ്യം പരാതി നല്‍കുന്നതും പുല്‍കിതാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. അതേസമയം പ്രതികള്‍ തന്റെ മകളെ ബലാത്സംഗം ചെയ്തതായി പിതാവ് ആരോപിച്ചു.

വിഷം നല്‍കി ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍, എല്ലാം ആ സംഭവത്തിന് ശേഷംവിഷം നല്‍കി ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍, എല്ലാം ആ സംഭവത്തിന് ശേഷം

English summary
receptionist body found at canal after missing from resort, bjp leader's son pushed her says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X