Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അമേരിക്കയിലേക്ക് പറക്കാം; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നവംബര്‍ എട്ട് മുതല്‍ അമേരിക്കയിലേക്ക് പറക്കാം. ലോകാരോഗ്യ സംഘടന കോവാക്‌സിന്‍ അടിയന്തര ഉപയോഗതത്തിനായി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (സിഡിസി) കോവാക്‌സിനെ അംഗീകരിച്ചത്. കോവാക്‌സിന്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ലേകാരോഗ്യ സംഘടന വിളിച്ചു ചേര്‍ത്ത ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് നിര്‍ണയിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. പിഫിസര്‍ ബയോ എന്‍ടെക്ക്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മെഡോര്‍ണ, ഓക്‌സ്‌ഫോര്‍ഡ് അസ്ട്ര സെനേക്ക, കോവിശീല്‍ഡ്, സിനോഫാം, സിനോവാക് എന്നീ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അമേരിക്കയിലേക്ക് പോകാം.

co

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സിനാണ് കൊവാക്‌സീന്‍. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലും അംഗീകാരത്തില്‍ നിര്‍ണ്ണായകമായെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതാണ് കൊവാക്‌സീന്‍. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം കോവാക്‌സിന് ലഭിച്ചത്. കൊവിഡ് പ്രതിരോധിക്കാന്‍ കൊവാക്‌സീന്‍ ഫലപ്രദമെന്നാണ് സമിതിയുടെവിലയിരുത്തല്‍. എന്നാല്‍ ഗര്‍ഭിണികളില്‍ ഇത് ഫലപ്രദമാണോയെന്നതിന് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൊവാക്‌സീന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് വാക്‌സിന്‍ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. കോവാക്‌സിന് അംഗീകാരം ലഭിച്ചതോടെ ഈ പ്രശ്ത്തിനുകൂടിയാണ് പരിഹാരമാകുന്നത്.

ആസ്‌ട്രേലിയയിലും ഒമാനിലും കോവാക്‌സിന് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ വേണ്ടി വരില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. കൊവിഡ് വാക്‌സീനുമായി ബന്ധപ്പെട്ടുള്ള തെറ്റിധാരണകള്‍ മാറ്റാന്‍ സംസ്ഥാനങ്ങള്‍ മത-സാമുദായിക നേതാക്കളുടെ സഹായം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മതനേതാക്കളെല്ലാവരും വാക്‌സീന്‍ എടുക്കുന്നതിനെ പിന്തുണയ്ക്കുന്നവരാണെന്നും വാക്‌സീന്‍ എടുക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കണമെന്നും അതിനായി സംസ്ഥാനങ്ങള്‍ മതനേതാക്കളുടെ സഹായം സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

രണ്ട് വയസിനും ആറ് വയസിനും ഇടയിലെ കൂട്ടികള്‍ക്ക് വാക്‌സീന്‍ ലോകത്ത് ഒരിടത്തും നല്‍കി തുടങ്ങിയിട്ടില്ലാത്തിനാല്‍ കുട്ടികളുടെ വാക്‌സിന്‍ വൈകാന്‍ സാധ്യതുണ്ടെന്നുമാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഇത് നല്‍കേണ്ടതുണ്ടോ സുരക്ഷിതമാണോ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിദഗ്ധ ഉപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. തല്‍ക്കാലം 16 നും 18 നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കി തുടങ്ങാനാണ് ആലോചന. ഇത് കൂടാതെ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'..ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+