Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേ

ദില്ലി: മൂഡ് ഓഫ് ദ നാഷന്‍ സര്‍വേ കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു. ബിജെപിക്ക് ദേശീയ തലത്തില്‍ ഇപ്പോള്‍ വെല്ലുവിളികളേ ഇല്ലെന്നാണ് വ്യക്തമാകുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും 270 സീറ്റ് അവര്‍ നേടുമെന്നാണ് പ്രവചനം. 296 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. അതേസമയം ബിജെപി ഒറ്റയ്ക്ക് 271 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.

അതേസമയം ഇത്രയൊക്കെയാണെങ്കിലും സംസ്ഥാന തലത്തില്‍ ബിജെപിയുടെ ദൗര്‍ബല്യങ്ങള്‍ തുറന്ന് കാണിക്കപ്പെടുകയാണെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. അടുത്തിടെ ബിജെപി തോറ്റതോടെ ഇത് ശക്തമാക്കുകയാണ്. പോരാട്ടം കോണ്‍ഗ്രസുമായിട്ടല്ല പ്രാദേശിക കക്ഷികളുമായിട്ടാണെന്ന് സര്‍വേ പറയുന്നു.

1

മൂഡ് ഓഫ് ന നാഷന്‍ സര്‍വേയില്‍ നരേന്ദ്ര മോദിയാണ് ഏറ്റവും ജനപ്രിയ നേതാവ്. രണ്ടാം തരംഗം, കര്‍ഷക സമരം എന്നിവ ഉണ്ടായിട്ടും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവും അദ്ദേഹം തന്നെയാണ്. ആരും അദ്ദേഹത്തിനടുത്ത് പോലും എത്തിയില്ല. 58 പേര്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സംതൃപ്തരാണ്. അതിഗംഭീരമെന്ന് 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മോദി ഭരണത്തിലെത്തിയിട്ട് എട്ട് വര്‍ഷം തികയാന്‍ പോകവെയാണ്. സമ്പദ് വ്യവസ്ഥ വളരെ മോശവുമാണ്. ഈ ഘട്ടത്തിലാണ് അദ്ദേഹം ഏറ്റവും പോപ്പുലറായി നില്‍ക്കുന്നത്. ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, അടല്‍ ബീഹാരി വാജ്‌പേയ് എന്നിവരെ മറികടന്ന് എക്കാലത്തെയും ജനപ്രീതിയുള്ള പ്രധാനമന്ത്രിയായി മോദി മാറിയിരിക്കുകയാണ്.

2

മോദി ഇല്ലെങ്കില്‍ ബിജെപി ഇല്ല അവസ്ഥയിലാണ് കാര്യങ്ങളുടെ കിടപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാലും ബിജെപി തരംഗം തന്നെയുണ്ടാവും. മോദിക്ക് വോട്ടര്‍മാര്‍ക്കിടയിലെ ജനപ്രീതി, ബ്രാന്‍ഡ്, ജനങ്ങളുമായി അദ്ദേഹത്തിനുള്ള ബന്ധം എന്നിവ വളരെ ഉയരത്തിലാണ്. ബിജെപി ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ മോദി മാത്രം മതിയാവും. അതേസമയം ദേശീയ തലത്തില്‍ മോദി ബ്രാന്‍ഡാണെങ്കില്‍ സംസ്ഥാന തലത്തില്‍ ആ ഇഫക്ട് ഒട്ടുമില്ല. വളരെ മോശമാണ് സംസ്ഥാന തലത്തില്‍ ബിജെപിയുടെ സാഹചര്യം. മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍ ബിജെപി ആശങ്കപ്പെടേണ്ട കാര്യം സംസ്ഥാന തലത്തില്‍ പരാജയപ്പെടേണ്ട സാഹചര്യം കൂടുതലായി ഉണ്ടാവുന്നുവെന്നതാണ്.

3

സര്‍വേയില്‍ ദേശീയ റേറ്റിംഗിന് മുകളില്‍ നേടിയ മുഖ്യമന്ത്രിമാര്‍ പത്ത് പേരുണ്ട്. ഇതില്‍ ആകെയുള്ള ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ മാത്രമാണ്. ബാക്കിയുള്ള എല്ലാവരും എന്‍ഡിഎ ഇതര കക്ഷികളാണ്. ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ അഭാവം ബിജെപിക്ക് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജ യിക്കുന്നതില്‍ ഉണ്ടെന്ന് സര്‍വേ അടിവരയിട്ട് പറയുന്നു. 2017 മുതലുള്ള ട്രെന്‍ഡ് ഇത്തരത്തിലാണെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു. 2017 ഗുജറാത്തിലെ തകര്‍ച്ചയോടെയാണ് ഇത് തുടങ്ങുന്നത്. വന്‍ മുന്നേറ്റമായിരുന്നു കോണ്‍ഗ്രസ് അന്ന് കാഴ്ച്ച വെച്ചത്. ബിജെപിക്ക് ഭരണവും നഷ്ടമാകേണ്ടതായിരുന്നു. എന്നാല്‍ ഇവിടെയും പ്രധാനമന്ത്രിയുടെ പ്രചാരണം ബിജെപിക്ക് അവസാന നിമിഷം ഗുണം ചെയ്യുകയായിരുന്നു.

4

ഇതിന് പിന്നാലെ കര്‍ണാടകത്തില്‍ ഭൂരിപക്ഷം കിട്ടാതെയായി. ജെഡിഎസ്സും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയും 2018ല്‍ കൈവിട്ടു. ഇതേ സംസ്ഥാനങ്ങള്‍ ലോക്‌സഭയില്‍ തൂത്തുവാരുകയും ചെയ്തു. അവിടെയാണ് മോദി എത്രത്തോളം ശക്തനാണ് എന്ന് സര്‍വേയില്‍ വ്യക്തമാകുന്നത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ പ്രതിപക്ഷത്തിനും ആശങ്കയാണ്. ബിജെപിക കൂടുതല്‍ സംസ്ഥാനങ്ങള്‍ 2023ല്‍ പരാജയപ്പെട്ടാല്‍, അത് മോദിക്ക് അനുകൂലമായി മാറും. കാരണം ഭരണവിരുദ്ധ വികാരം ഇതിലൂടെ ഒഴുകി പോകും. മുഖ്യമന്ത്രിമാരില്‍ ജനങ്ങള്‍ രോഷം തീര്‍ത്താല്‍, മോദിക്ക് അനുകൂലമായി ലോക്‌സഭയില്‍ കാര്യങ്ങള്‍ മാറും. ബിജെപിക്ക് യഥാര്‍ത്ഥത്തില്‍ ഈയൊരു ഫലം ആവശ്യമാണ്.

5

പ്രാദേശിക പാര്‍ട്ടികളാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിനേക്കാളും ഭീഷണിയാണ് അവര്‍. 2019ല്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ ജെജെപിയാണ് ബിജെപിയെ ഞെട്ടിച്ചത്. ഇവര്‍ പിന്നീട് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ ജെഎംഎം ബിജെപിയെ തകര്‍ത്ത് തരിപ്പണമാക്കി. മുഖ്യമന്ത്രി രഘുബര്‍ ദാസ് പോലും പരാജയപ്പെട്ടു. മഹരാഷ്ട്രയില്‍ മോദിയുടെ തന്ത്രത്തെ ശരത് പവാറാണ് പരാജയപ്പെടുത്തിയത്. ഇവിടെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. അതിന് ശേഷം ബിജെപി വലിയ വിജയങ്ങളൊന്നും നേടിയിട്ടില്ല. ദില്ലിയില്‍ എഎപി വന്‍ ജയം നേടി ബിജെപിയെ നാണംകെടുത്തി.

6

ബീഹാറില്‍ തേജസ്വി യാദവ് അധികാരം പിടിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു. ഒവൈസിയും കോണ്‍ഗ്രസും കാരണമാണ് ഇവിടെ ഭരണം പിടിക്കാനാവാതെ പോയത്. പിന്നീട് കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി തരിപ്പണമായി. ബംഗാളില്‍ സര്‍വ സന്നാഹങ്ങള്‍ ഉപയോഗിച്ചിട്ടും തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തകര്‍ത്തു. വെറും 77 സീറ്റാണ് ബിജെപിക്ക് നേടാനായത്. അസമില്‍ മാത്രമാണ് പ്രാദേശിക നേതൃത്വത്തിന്റെ ബലത്തില്‍ ബിജെപി ജയിച്ചത്. ബിജെപി തോറ്റ പല സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദി പ്രഭാവത്തില്‍ ജയിച്ചേക്കാം. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് വിജയിക്കുക അസാധ്യമാണ്. നിലവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും ഈ പ്രാദേശിക നേതാക്കള്‍ തന്നെ അതാത് സംസ്ഥാനങ്ങളില്‍ വിജയിക്കാനുള്ള സാധ്യതകളാണ് ഉള്ളതെന്ന് സര്‍വേ പറയുന്നു.

7

ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബംഗാള്‍ 35 സീറ്റ് തൃണമൂല്‍ നേടും. ബിജെപി വെറും ഏഴ് സീറ്റിലൊതുങ്ങും. അഖിലേഷ് യാദവിന്റെ കാര്യത്തില്‍ കൂടി ഇത് ശരിയായാല്‍, പ്രാദേശിക പാര്‍ട്ടികളെ ബിജെപിയെ വെല്ലുവിളിക്കുന്ന യഥാര്‍ത്ഥ ബ്രാന്‍ഡായി മാറും. കോണ്‍ഗ്രസിന്റെ വോട്ടുശതമാനം ഇരുപതില്‍ തന്നെ നില്‍ക്കുന്നുണ്ടെന്ന് സര്‍വേ പറയുന്നു. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിക്കും അഞ്ച് ശതമാനം പോലുമില്ല. കോണ്‍ഗ്രസിന് ഇരുപത് ശതമാനം വോട്ട് ഉണ്ടെങ്കിലും 62 സീറ്റേ കിട്ടൂ. കര്‍ണാടക, ഹരിയാന എന്നിവയാണ് കോണ്‍ഗ്രസ് ബിജെപി നേരിട്ട് തോല്‍പ്പിക്കുന്ന ഇടങ്ങള്‍. ബാക്കിയുള്ള ഇടത്തൊന്നും ബിജെപിക്ക് ഒരു ബദലേ അല്ല കോണ്‍ഗ്രസ്.

8

ബിജെപിക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് സമ്പദ് വ്യവസ്ഥ. പ്രധാനമായും സാധാരണക്കാരായ ഇന്ത്യന്‍ കുടുംബങ്ങള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്. വിലക്കയറ്റം അതിരൂക്ഷമാണ്. സര്‍വേയില്‍ കണ്ടെത്തിയ ഏറ്റവും വലിയ കാര്യവും ഇത് തന്നെയാണ്. ഓഗസ്റ്റ് 2013ലും ജനുവരി 2014ലും ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ ഇ തായിരുന്നു. അഴിമതിയേക്കാളും ജനങ്ങള്‍ പ്രശ്‌നമായി കാണുന്നത് വിലക്കയറ്റമാണ്. തൊഴിലില്ലായ്മ രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉണ്ട് എന്നതാണ് മോദിക്ക് ആശ്വാസം നല്‍കുന്നത്. എന്നാല്‍ ഇത് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ബിജെപിയുടെ വില്ലനാവുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+