എഫ്‌ഐആര്‍ ഒഴിവാക്കാനാവില്ല: സുപ്രീം കോടതി
ദില്ലി: ഗൗരവമുള്ള പരാതികളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവ് നല്‍കിയ ഹര്ഡജി പരിഗണിച്ചുകൊണ്ടാണ് പരമോന്നത കോടതി ഈ നിര്‍ണായക ഉത്തരവിട്ടത്.
ബോധ്യമുള്ള പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടി വേണം.

ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരന്റെ മകനെ 2008 ലാണ് കാണാതായത്. പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയ ഇയാളോട് കൈക്കൂലി തന്നാല്‍ അന്വേഷണം നടത്താം എന്ന് പറഞ്ഞ് പോലീസുകാര്‍ തിരിച്ചയക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തിയാല്‍ അതിന് നിയമസാധുതയുണ്ടോ എന്നും പരാതിക്കാരന്‍ ചോദിച്ചു. ഇതിന് മറുപടിയായാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നചത് ഒഴിവാക്കാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കിയത്.
അഞ്ച് പ്രത്യേക കേസുകളില്‍ എഫ് ഐ ആറിന് മുന്‍പ് പ്രാഥമിക അന്വേഷണം ആവശ്യമുണ്ട്. വിവാഹം, അഴിമതി മുതലായവയാണ് പ്രത്യേക കോസുകളുടെ പരിധിയില്‍ വരുന്നത്. ഇത്തരം കേസുകളില്‍ ഒരാഴ്ച കൊണ്ട് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം പരാതിക്കാരനെ വിവരം അറിയിക്കണം.












Click it and Unblock the Notifications