Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ട്, മോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

പാര്‍ലമെന്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്

ദില്ലി:മോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. മോദി അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി പാര്‍ലമെന്റില്‍ നിന്ന് ഒളിച്ചോടുകയാണ്. തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത് ഭയം കൊണ്ടാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെ കുറിച്ച് എനിക്ക് ചിലത് സംസാരിക്കാനുണ്ട്. ലോക്‌സഭയില്‍ ഞാന്‍ അതിനെ കുറിച്ച് സംസാരിക്കും എന്നാല്‍ അത് ഒഴിവാക്കാനാണ് മോദിയും എംപിമാരും സഭ തടസ്സപ്പെടുത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.എന്റെ കൈയ്യിലുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഭൂമി കുലുങ്ങുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. പാര്‍ലമെന്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അതേസമയം രാഹുല്‍ഗാന്ധി തട്ടിപ്പുകാരനണെന്നും വെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

 തെളിവ്

തെളിവ്

നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്ന് പറഞ്ഞ രാഹുല്‍ എന്നാല്‍ കൂടുതല്‍ വിശദീകരണത്തിന് തയ്യാറായില്ല.

 പ്രധാനമന്ത്രി

പ്രധാനമന്ത്രി

എന്റെ കൈയ്യിലുള്ള തെളിവുകളെ കുറിച്ചോര്‍ത്ത് വ്യക്തിപരമായി തന്നെ പ്രധാനമന്ത്രി ഭയന്നിരിക്കുന്നു. അതുകൊണ്ടാണ് പാര്‍ലമെന്റിനുള്ളില്‍ ഞങ്ങള്‍ സംസാരിക്കുന്നതിനെ അദ്ദേഹം ഭയക്കുന്നത്.

 സഭ പെട്ടെന്ന് പിരിഞ്ഞു

സഭ പെട്ടെന്ന് പിരിഞ്ഞു

നോട്ട് നിരോധനത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറാണെന്ന് ഗവണ്‍മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി നിമിഷങ്ങള്‍ക്കകം സഭ പിരിയുകയാണ് ചെയ്തത്.

ഒഴിഞ്ഞു മാറുന്നു

ഒഴിഞ്ഞു മാറുന്നു

നോട്ട് നിരോധനത്തില്‍ വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുന്ന പ്രധാനമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+