Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസമായി ഇന്ധന വില; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ നികുതിയിളവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ ആശ്വാസം. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും വന്‍ വിലകുറവാണ് രാജ്യത്തെങ്ങുമുള്ളത്. കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവ മാത്രമാണ് കുറച്ചത് എന്നാല്‍ സംസ്ഥാനങ്ങള്‍ കുറക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംസ്ഥാനസര്‍ക്കാരും നികുതിയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വര്‍ദ്ധിത നികുതിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറക്കുന്നത്. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസല്‍ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി.അതേസമയം കേരളം തീരുമാനം എടുത്തിട്ടില്ല.

28

കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയാണ് കുറഞ്ഞത്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇന്ധന വിലക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നത്. ഇന്ധനത്തിന്റെ വാറ്റ് കുറക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം കുറച്ച നികുതി അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ 86 പൈസയായി. ഡീസല്‍വില 93 രൂപ 52 പൈസയായും കുറഞ്ഞു. കൊച്ചിയില്‍ ഡീസല്‍ വില 91 രൂപ 41 പൈസ , പെട്രോള്‍ 104രൂപ 15 പൈസ ആണ്. കോഴിക്കോട് ഡീസല്‍ വില 91.79 , പെട്രോള്‍ വില 104.48 പൈസയുമായി.

അതേസമയം ലോക്‌സഭ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രകടനം മോശമായതും തീരുമാനത്തിന് വഴിവെച്ചതായാണ് വിലയിരുത്തുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ധനവില പ്രതിപക്ഷം വലിയ പ്രചാരണ വിഷയമായി ഉയര്‍ത്താനിരിക്കെ കൂടിയാണ് തീരുവ കുറക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തത്. ഇത് ഉത്തര്‍പ്രദേശില്‍ 12 രൂപ കുറക്കുമെന്ന് യോഗി ആദിത്യനാഥ് പറയാന്‍ കാരണമായി. കഴിഞ്ഞ മാര്‍ച്ചിലെ ലോക്ഡൗണിന് ശേഷം പെട്രോളിന് 14 ഉം ഡീസലിന് 12 ഉം രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ ഇനത്തില്‍ വര്‍ധിപ്പിച്ചത് അത്രയും ഇളവ് വരുത്താന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

മോദി സര്‍ക്കാരിന്റേത് തട്ടിപ്പ് മാത്രമാണെന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്തെ എക്‌സൈസ് തീരുവയും ഇപ്പോഴത്തെ തീരുവയും പങ്കുവെച്ച് കോണ്‍ഗ്രസ് പറഞ്ഞു.എന്നാല്‍ കേരളത്തില്‍ മൂല്യ വര്‍ധിത നികുതി കുറക്കില്ലെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് മുംഖം രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കേന്ദ്ര നികുതിക്ക് പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റര്‍ ഡീസലില്‍ നിന്നും പെട്രോളില്‍ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

Recommended Video

cmsvideo
    സോഷ്യൽ മീഡിയയിൽ അപ്രത്യക്ഷനായി Joju George, എന്താണ് ശരിക്കും സംഭവിച്ചത്? | Oneindia is

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+