പാക് ഐസ്എസ്‌ഐ അതിരുകടക്കുന്നുന്നു, ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കന്‍ മുസ്ലിങ്ങളെ ഉപയോഗിക്കുന്നു!!!
ഇന്ത്യയെ ആക്രമിക്കാന്‍ പാക് ഐഎസ്‌ഐ ശ്രീലങ്കന്‍ മുസ്ലിങ്ങളെ കൂട്ടുപിടിക്കുന്നു
ദില്ലി: പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ് ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് ശ്രീലങ്കന്‍ മുസ്ലിങ്ങളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം പാക് ഐഎസ്‌ഐ നടത്തുന്നുണ്ടെന്നും ഇന്ത്യയാണ് പ്രധാന ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇന്ത്യയെ ലക്ഷ്യം വെച്ച് നിരന്തരം പാക് ഭീകരര്‍ ആക്രമണം നടത്തിവരുന്നതിനിടയിലാണ് ശ്രീലങ്കന്‍ ദിനപത്രങ്ങളുടെ വെളിപ്പെടുത്തല്‍. ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയില്‍ ചുവടുറപ്പിക്കുക വഴി ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള ശ്രമങ്ങളാണ് പാക് ഐഎസ്‌ഐയുടെ നിര്‍ദ്ദേശത്തോടെ പാക് ഭീകരസംഘനടകള്‍ നടത്തിവരുന്നത്.

സിലോണ്‍ ടുഡേ
ശ്രീലങ്കന്‍ ദിനപത്രമായ സിലോണ്‍ ടുഡേയാണ് ശ്രീലങ്കന്‍ മുസ്ലിങ്ങളെ ഭീകരവാദപ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഐഎസ്‌ഐ ലഷ്‌കര്‍ ഇ ത്വയ്ബ, കിദ്മത്ത് ഇ ഖലാഖ് എന്നീ ഭീകരസംഘടനകളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സുനാമിയ്ക്ക് ശേഷം
ശ്രീലയ്ക്ക് ഏറെ നാശനഷ്ടം വിതച്ച 2004ലെ സുനാമിയ്ക്ക് ശേഷം ലഷ്‌കര്‍ ഇ ത്വയ്ബ ശ്രീലങ്കയില്‍ സ്വാധീനമുറപ്പിച്ചിരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന് ഭീകരവാദം വളര്‍ത്തുന്നതിനുള്ള മണ്ണായി ശ്രീലങ്കയെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായുള്ള വെളിപ്പെടുത്തല്‍.

ജീവകാരുണ്യ പ്രവര്‍ത്തനത്തിനൊപ്പം
ഭീകരസംഘനകളുടെ പരിശീലനം ലഭിച്ചവര്‍ ജീവകാരുണ്യപ്രവര്‍ത്തകരാണെന്ന് ധരിപ്പിച്ച് മാലിദ്വീപിലും ശ്രീലങ്കയിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇത് വഴി ജിഹാദി പ്രവര്‍ത്തകനങ്ങള്‍ക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് സിലോണ്‍ ടുഡേയുടെ കണ്ടെത്തല്‍.

പാകിസ്താനിലേക്ക് പോയിരുന്നു
ശ്രീലങ്കന്‍ മുസ്ലിങ്ങള്‍ക്കിടയിലെ പല മുസ്ലിം യുവാക്കളും ഭീകരസംഘടനകളുടെ സ്വാധീനത്തില്‍പ്പെട്ട് പാകിസ്താനിലേക്ക് കടന്നിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും ഗോത്രമേഖലയായ ഖൈബര്‍ പാഖ്തന്‍ക്വ മേഖലയിലുമായി ഇവര്‍ ഉണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍
ഇന്ത്യയെ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കാനുള്ള ശ്രമം നടത്തുന്ന പാകിസ്താന്‍ ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക വഴി ഇന്ത്യയിലേക്കെത്തുന്നതിനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇന്ത്യയെ ആക്രമിക്കുന്നതിനുള്ള ശൃഖലകള്‍ക്ക് രൂപം നല്‍കുന്നതിനൊപ്പം ഭീകരാക്രമണങ്ങള്‍ക്ക് പരിശീലനവും നല്‍കിവരുന്നുണ്ട്.

ജമാഅത്ത് ഉദ് ദവയുമായും ബന്ധം
ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദ്, അബ്ദുള്‍ റഹ്മാന്‍ മാക്കി എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മൗലാനാ ഉമര്‍ മദനി ഇന്ത്യയില്‍ വച്ച് അറസ്റ്റിലാവുന്നതിന് മുമ്പായി ശ്രീലങ്കയിലേക്ക് നിരന്തരം സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശ്രീലങ്കയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള ഒരു ശൃംഖല നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം.

ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയെ ആയുധമാക്കി
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ ഇന്ത്യന്‍ വ്യാജ കറന്‍സികള്‍ കള്ളക്കടത്ത് നടത്തുന്നതിനും ഭീകരവാദത്തിന് ഫണ്ടിംഗ് നടത്തുന്നതിനുമായി ഉപയോഗിച്ചിരുന്നുവെന്നും സിലോണ്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയയിലേക്ക്
സിറിയിയില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ശ്രീലങ്കയില്‍ നിന്ന് അല്‍കഖ്വയ്ദ മുസ്ലിം യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നുവെന്ന് കൊളംബോ ഗസറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റിലായ ഭീകരരില്‍ നിന്ന്
ശ്രീലങ്കയില്‍ നിന്ന് അറസ്റ്റിലായ പാക് പൗരന്‍ ഫായിസ് മുഹമ്മദിന്റെ പക്കല്‍ നിന്ന് 25 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ കറന്‍സി പിടിച്ചെടുത്തതായി ചൈനീസ്, ശ്രീലങ്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഇന്ത്യയോട് വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications