മണ്ഡപത്തിൽ മണിക്കൂറുകളോളം ഇരുന്നിട്ടും വധുവില്ല; താലികെട്ടിന് നിമിഷങ്ങൾ ബാക്കിനിൽക്കെ ട്വിസ്റ്റ്
ഡൽഹി: വിവാഹത്തിന് തൊട്ടുമുൻപ് വധു കാമുകനൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ നൈൻവ പട്ടണത്തിലാണ് സംഭവം. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും പൂർത്തിയായിരുന്നു. ഇതിനിടയിലാണ് വധു ഒളിച്ചോടി പോയ വിവരം അറിയുന്നത്.
സംഭവം അറിഞ്ഞ് വിവാഹത്തിന് എത്തിയവരുൾപ്പെടെ പ്രശ്നം ഉണ്ടാക്കി. തുടർന്ന് പോലീസ് സ്ഥലത്തെത്തി. മകളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് വധുവിന്റെ അച്ഛൻ പരാതി നൽകി.

നൈൻവ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്. വിവാഹ ദിവസം, വരൻ ഘോഷ യാത്രയായി കൃത്യസമയത്ത് വിവാഹവേദിയിൽ എത്തിയെങ്കിലും വധുവിനെ കാണാനില്ലെന്ന വിവരമാണ് അറിഞ്ഞത്.
ജനുവരി 22 നാണ് ബുണ്ടിയിൽ വെച്ച് വിവാഹ നിശ്ചയം നടന്നത്. ഇരു കുടുംബങ്ങളും വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ചയാണ് വിവാഹം നത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഘോഷയാത്ര എത്തിയിട്ടും വധുവിനെ എവിടെയും കാണാനില്ലാത്ത കാര്യം വരന്റെ പിതാവ് ശ്രദ്ധിച്ചു.
വധുവിന്റെ തട്ടിക്കൊണ്ട് പോയെന്ന വാർത്ത അറിഞ്ഞപ്പോൾ വിവാഹത്തിന് എത്തിയവർ പരിഭ്രമിച്ചു. കുറച്ച് കഴിഞ്ഞ് വരനവും കുടുംബവും പോലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു. ശേഷം തിരിച്ച് പോവുകയും ചെയ്തു. വിവാഹ ഒരുക്കങ്ങൾ കഴിഞ്ഞ് വീട്ടുകാർ ഉറങ്ങിയപ്പോൾ വധു കാമുകനൊപ്പം ഒളിച്ചോടി പോയെന്നാണ് റിപ്പോർട്ടുകൾ.
പിറ്റേന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ വധുവിനെ കാണാനില്ലായിരുന്നു. കുറെനേരം തിരഞ്ഞെങ്കിലും വധുവിനെ കണ്ടെത്താനായില്ല. വധുവിന്റെ വീട്ടിലെ കാര്യങ്ങളൊന്നും അറിയാതെ വരനും സംഘവും വധുവിന്റെ വീട്ടിലെത്തി.
മണ്ഡപത്തിൽ വധുവിൻ്റെ വരവിനായി എല്ലാ കുടുംബാംഗങ്ങളും കാത്തിരുന്നു. വിവാഹ വാഗ്ദാനങ്ങൾ ആരംഭിക്കാൻ തയ്യാറായ വരൻ വിവാഹ മണ്ഡപത്തിൽ കയറി ഇരിക്കുകയും ചെയ്തു.
വധുവിനെ കാത്ത് വരൻ കുറെ നേരം വിവാഹ മണ്ഡപത്തിലിരുന്നു. മണിക്കൂറുകളോളം വരൻ കാത്തരിന്നിട്ടും വധു എത്തിയില്ല. വധുവിന്റെ വീട്ടുകാർ പല ഒഴിവു കിഴിവുകളും പറഞ്ഞു. ഒടുവിൽ വധു വരാതായതോടെയാണ് വധു അവിടെയില്ലെന്ന വിവരം വരൻ അറിയുന്നത്. ഇതോടെ വരന്റെ വീട്ടുകാർ പ്രകോപിതരായി.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിന് നൈൻവയിലെ ഒരു യുവാവിനെതിരെ വധുവിന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. ഉടൻ തന്നെ രണ്ട് പേരെയും കണ്ടെത്തുമെന്നാണ് അധികൃതർ പറയുന്നത്.












Click it and Unblock the Notifications