ആര്‍ബിഐ നിരക്ക് കൂട്ടിയതിന് പിന്നാലെ ഓഹരി വിപണിയില്‍ തിരിച്ചടി, സെന്‍സെക്‌സ് ഇടിഞ്ഞത് 1120 പോയിന്റ്
ദില്ലി: റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ തകര്‍ന്ന് ഓഹരി വിപണി. റിപ്പോ നിരക്കില്‍ 40 അടിസ്ഥാന പോയിന്റ് ഉയര്‍ത്തിയ ആര്‍ബിഐ നടപടിയാണ് വലിയ തിരിച്ചടിയായിരിക്കുന്നത്. സെന്‍സെക്‌സ് 1120 പോയിന്റ് ഇടിഞ്ഞ് 55856ലെത്തി. നേരിയ നേട്ടത്തോടെ പുനരാംഭിച്ച വിപയണി വന്‍ തകര്‍ച്ചയാണ് നേരിട്ടത്. അതേസമയം നിഫ്റ്റി 340 പോയിന്റ് ഇടിഞ്ഞ് 16730ലാണ് എത്തിയിരിക്കുന്നത്. ഇടത്തരം-ചെറുകിട ക്യാപിറ്റല്‍ ഷെയറുകള്‍ എന്നിവയെല്ലാം തിരിച്ചടി നേരിട്ടു. നിഫ്റ്റി ക്യാപ് 100 1.78 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. സ്മാള്‍ മിഡ് ക്യാപ് 1.88 ശതമാനവും ഇടിവ് നേരിട്ടു. റിസര്‍വ് ബാങ്ക് തീരുമാനത്തോടെ റിപ്പോ റേറ്റ് നാല് ശതമാനത്തില്‍ 4.40 ശതമാനത്തിലേക്കാണ് വര്‍ധിച്ചത്.

ആര്‍ബിഐ തീരുമാനത്തോടെ കരുതല്‍ ധനാനുപാതം 50 അടിസ്ഥാന പോയിന്റും വര്‍ധിച്ചു. 2018ന് ശേഷം ആദ്യമായിട്ടാണ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തുന്നത്. അതേസമയം കരുതല്‍ ധനാനുപാതം ഉയര്‍ന്നതോടെ 87000 കോടി രൂപയോളം പൊതുവിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടേക്കും. രാജ്യത്ത് വിലക്കയറ്റം അനുഭവപ്പെടുകയും, പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ല. സാമ്പത്തിക വളര്‍ച്ചയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ആ നിലപാടില്‍ നിന്നാണ് ഇപ്പോള്‍ മാരിയിരിക്കുന്നത്.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയ്ക്ക് കാലിടറുകയാണ്. വിദേശ നിക്ഷേപം കുറഞ്ഞതോടെ ഡോളര്‍ ശേഖരിക്കാന്‍ ഫണ്ടുകള്‍ മത്സരിച്ചത് രൂപയുടെ മൂല്യം ഇടിച്ചു. അതേസമയം യൂറോപ്പ്യന്‍ യൂണിയന്‍ റഷ്യന്‍ ക്രൂഡോയില്‍ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ ക്രൂഡിന് ബാരലിന് 99 ഡോളറില്‍ നിന്ന് 109 വരെ വില കുതിച്ച് കയറി. വാരാന്ത്യം 106 ഡോളറിലാണ് വില എത്തിനില്‍ക്കുന്നത്. ലഭ്യത കുരയുന്നത് ന്യൂയോര്‍ക്ക്, ലണ്ടന്‍, എക്‌സ്‌ചേഞ്ചുകളില്‍ ക്രൂഡിലെ വാങ്ങല്‍ താല്‍പര്യം ഉയര്‍ത്തിയേക്കും. ആഗോള തലത്തില്‍ ഫണ്ടുകളില്‍ നിന്നും സ്വര്‍ണത്തില്‍ വില്‍പ്പന കനത്തതോടെ ട്രോയ് ഓണ്‍സിന് 19000 ഡോളറിലെ താങ്ങ് നഷ്ടമായി. 1896ലാണ് വ്യാപാരം അവസാനിപ്പിച്ചത്.












Click it and Unblock the Notifications