• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയം

cmsvideo
  രാഹുല്‍ രഹസ്യനീക്കം തുടങ്ങി | Oneindia Malayalam

  ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പുതിയ നീക്കം ആരംഭിക്കുന്നു. സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയാണ് വരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യ നടപടികള്‍. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരെ മാറ്റും. പകരം പുതുമുഖങ്ങളെ കൊണ്ടുവരും. മന്ത്രിമാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  അഞ്ച് പ്രധാന സംസ്ഥാനങ്ങളിലാണ് മാറ്റംവരുന്നത്. ഈ അഞ്ചിടത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. സംസ്ഥാന സര്‍ക്കാരിന് ജനങ്ങളെ കൂടെ നിര്‍ത്താന്‍ സാധിച്ചില്ലെന്ന വികാരമാണ് എഐസിസിക്കുള്ളത്. അതുകൊണ്ടാണ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ പരിഷ്‌കരണം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ.......

   ഏറ്റവും വലിയ പ്രതിസന്ധി

  ഏറ്റവും വലിയ പ്രതിസന്ധി

  ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. തുടര്‍ച്ചയായ രണ്ടാംതവണയും കോണ്‍ഗ്രസിന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാതിരിക്കുന്ന അവസ്ഥ. ഇത്തവണ തിരിച്ചുകയറാമെന്ന് വിചാരിച്ചിരിക്കെയാണ് ബിജെപി അതിശക്തമായി വീണ്ടും അധികാരത്തിലെത്തിയത്.

  ഇതുവരെ പിന്‍മാറിയിട്ടില്ല

  ഇതുവരെ പിന്‍മാറിയിട്ടില്ല

  രാഹുല്‍ ഗാന്ധി രാജിസന്നദ്ധത അറിയിച്ചതില്‍ നിന്ന് ഇതുവരെ പിന്‍മാറിയിട്ടില്ല. പല മുതിര്‍ന്ന നേതാക്കളും പ്രചാരണ വേളയില്‍ കാര്യമായി ഇടപെട്ടില്ലെന്നും രാഹുല്‍ ഉയര്‍ത്തിയ മുദ്രാവാക്യം അവര്‍ ഏറ്റെടുത്തില്ലെന്നുമാണ് ആക്ഷേപം. മാത്രമല്ല, മുതിര്‍ന്ന നേതാക്കള്‍ സ്വന്തക്കാരുടെ നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും പറയുന്നു.

  ഒരുമാസത്തിനകം

  ഒരുമാസത്തിനകം

  രാജിയില്‍ നിന്ന് പിന്നോട്ടില്ല എന്ന തീരുമാനത്തിലാണ രാഹുല്‍. ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ പദവിയില്‍ തുടരും. രാഹുല്‍ തുടരണമെന്നും വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാമെന്നുമുള്ള നിര്‍ദേശം നേതാക്കള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

  കോണ്‍ഗ്രസ് പ്രതീക്ഷ

  കോണ്‍ഗ്രസ് പ്രതീക്ഷ

  കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക്് തിരിച്ചടി നേരിട്ടത് ഉന്നത നേതാക്കളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷയായിരുന്നു.

  കോണ്‍ഗ്രസ് കണക്കുകൂട്ടല്‍

  കോണ്‍ഗ്രസ് കണക്കുകൂട്ടല്‍

  ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയെ പുറത്താക്കിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ മുന്നേറാന്‍ സാധിച്ചാല്‍ ബിജെപിയെ തടയാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടി. ആത്മവിശ്വാസം വര്‍ധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തക്കാരെ തിരുകികയറ്റാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ തന്നെ കുറ്റപ്പെടുത്തിയെന്നാണ് വിവരം.

   അഞ്ച് സംസ്ഥാനങ്ങളില്‍

  അഞ്ച് സംസ്ഥാനങ്ങളില്‍

  അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നു തന്നെ സംഘടനയെ ശക്തിപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് തുടക്കമിടുന്നത്. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജെഡിഎസ്സുമായി സഖ്യമുണ്ടാക്കി മല്‍സരിക്കുന്ന കര്‍ണാടക എന്നിവിടങ്ങളിലാണ് ആദ്യഘട്ട നടപടികള്‍.

  സമൂലമായ മാറ്റം

  സമൂലമായ മാറ്റം

  പഞ്ചാബില്‍ കാര്യമായ മാറ്റം വരുത്താന്‍ ഇടയില്ല. കേരളത്തിലും പഞ്ചാബിലുമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലം വന്നത്. എന്നാല്‍ മറ്റു നാല് സംസ്ഥാനങ്ങളിലും സമൂലമായ മാറ്റമാണ് വരാന്‍ പോകുന്നതെന്ന് നേതാക്കള്‍ പ്രതികരിക്കുന്നു.

  മന്ത്രിമാരെ മാറ്റും

  മന്ത്രിമാരെ മാറ്റും

  നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മന്ത്രിമാരെ മാറ്റാനാണ് തീരുമാനം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. മുഖ്യമന്ത്രിമാരെ മാറ്റില്ല. പക്ഷേ അവരുടെ അധിക വകുപ്പുകള്‍ കുറയ്ക്കും. സംഘടനാ ഉത്തരവാദിത്തം ഒഴിവാക്കും. 15 ദിവസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.

  ചുക്കാന്‍ പിടിക്കുന്നത് രണ്ടുപേര്‍

  ചുക്കാന്‍ പിടിക്കുന്നത് രണ്ടുപേര്‍

  സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കെസി വേണുഗോപാലും അഹ്മദ് പട്ടേലുമാണ് പരിശോധിക്കുക. വേണുഗോപാലിന് കര്‍ണാടകയുടെ ചുമതലുമുണ്ട്. മന്ത്രിപദവി നഷ്ടമാകുന്ന നേതാക്കള്‍ക്ക് സംഘടനാ ചുമതല നല്‍കും. പ്രാദേശിക വിഷയങ്ങളും ജാതി സമവാക്യവും നോക്കിയാകും പുതിയ മന്ത്രിമാരെ നിയമിക്കുക.

  വിമതരെ കൂടെ നിര്‍ത്താന്‍ പദ്ധതി

  വിമതരെ കൂടെ നിര്‍ത്താന്‍ പദ്ധതി

  വിമത നീക്കം നടത്തുന്ന എംഎല്‍എമാര്‍ക്ക് മന്ത്രിപദവി നല്‍കാനും ആലോചിക്കുന്നുണ്ട്. അവരുടെ ആവശ്യങ്ങള്‍ പരിശോധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വണ്‍ഇന്ത്യയോട് പറഞ്ഞു. എന്നാല്‍ വിമതര്‍ക്ക് പദവികള്‍ നല്‍കുന്നതില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

  ഒരാള്‍ക്ക് ഒരു പദവി

  ഒരാള്‍ക്ക് ഒരു പദവി

  മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പിസിസി അധ്യക്ഷ പദവി രാജിവെച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും പിസിസി അധ്യക്ഷ പദവി രാജിവെക്കും. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

  പഞ്ചാബില്‍ സംഘടന ദുര്‍ബലം

  പഞ്ചാബില്‍ സംഘടന ദുര്‍ബലം

  പഞ്ചാബില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സംഘടന സംസ്ഥാനത്ത് ദുര്‍ബലമാണെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. പഞ്ചാബ് പിസിസി അധ്യക്ഷന്‍ സുനില്‍ ജഖര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും സ്വീകരിച്ചിട്ടില്ല. ഇദ്ദേഹം തുടരണമെന്നാണ് എഐസിസിയുടെ തീരുമാനം.

  നഷ്ടം ഇങ്ങനെ

  നഷ്ടം ഇങ്ങനെ

  പഞ്ചാബിലെ 13 മണ്ഡലങ്ങളില്‍ എട്ടെണ്ണത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ 25 സീറ്റും നഷ്ടമായി. മധ്യപ്രദേശിലെ 29ല്‍ ഒന്ന് മാത്രമാണ് നേടാന്‍ സാധിച്ചത്. ഛത്തീസ്ഗഡിലെ 11 മണ്ഡലങ്ങളില്‍ രണ്ടു സീറ്റില്‍ മാത്രമേ കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളൂ. കര്‍ണാടകത്തിലെ 28ല്‍ 25ലും ബിജെപി ജയിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.

  അമിത് ഷാ ധനമന്ത്രിയായേക്കും; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ രണ്ടുപേര്‍, വിവരങ്ങള്‍ പുറത്ത്

  English summary
  Reshuffling in Congress-ruled states; Ministers Will be Asked to Resign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more