• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നായി പിരിഞ്ഞ് മധ്യപ്രദേശ് കോൺഗ്രസ്; കലാപം തെരുവിലേക്ക്, കൈവിട്ട കളി, സിന്ധ്യ രാജിവെച്ചേക്കും?

ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിൽ പൊട്ടിത്തെറി അതിരൂക്ഷമായി തുടരുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വാക്ക് തർക്കങ്ങളും തെരുവ് പോരാട്ടത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. മൂന്ന് ചേരികളായി തിരിഞ്ഞാണ് കോൺഗ്രസ് അണികൾ തമ്മിലടിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം പ്രവർത്തകർ പോസ്റ്റർ പ്രചാരണം സജീവമാക്കുന്നത്.

എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും

അതേസമയം മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെ ആരോപണം ഉന്നയിച്ച വനംവകുപ്പ് മന്ത്രി ഉമങ് സിംൻഗാറിൻറെ കോലം കത്തിച്ചാണ് ദ്വിഗ് വിജയ് സിംഗ് അനുകൂലികൾ പ്രതിഷേധം നടത്തിയത്. തുടർച്ചയായ രണ്ടാം ദിവസവും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തലസ്ഥാനമായ ഭോപ്പാലിൽ ഉമങിനെതിരെ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസിലെ പൊട്ടിത്തെറി ആയുധമാക്കി ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള പ്രമുഖരെ പാർട്ടിയിലെത്തിക്കാൻ ബിജെപിയും നീക്കങ്ങൾ സജീവമാക്കുകയാണെന്ന റിപ്പോർട്ടുകളുണ്ട്.

തെരുവ് യുദ്ധം

തെരുവ് യുദ്ധം

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തുന്നത്. ഭരണം പിടിച്ചതുമുതൽ അധികാര വടംവലിയും രൂക്ഷമാണ്. മുഖ്യമന്ത്രി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദ്വിഗ് വിജയ് സിംഗ് എന്നീ നേതാക്കളെ പിന്തുണയ്ക്കുന്ന പ്രവർത്തകർ മൂന്ന് ചേരികളായി തിരിഞ്ഞാണ് പരസ്പരം പോരടിക്കുന്നത്. കോൺഗ്രസിലെ പൊട്ടിത്തെറികൾ ബിജെപി സർക്കാരിനെതിരെ ആയുധമാക്കി തുടങ്ങിയതോടെ പൊതു ഇടങ്ങളിലും മാധ്യമങ്ങൾക്ക് മുമ്പിലും സംയമനം പാലിക്കണമെന്ന് പ്രവർത്തകർക്കും നേതാക്കൾക്കും മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ കമൽനാഥ് കർശന നിർദ്ദേശം നൽകിയത്. എന്നാൽ ഇത് മറികടന്നാണ് കാര്യങ്ങൾ തെരുവ് പോരാട്ടങ്ങളിൽ കലാശിച്ചത്.

ദ്വിഗ് വിജയ് സിംഗിനെതിരെ

ദ്വിഗ് വിജയ് സിംഗിനെതിരെ

കഴിഞ്ഞ ദിവസം സംസ്ഥാന വനം വകുപ്പ് മന്ത്രിയും സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവുമായ ഉമങ് സിൻഗാർ ദ്വിഗ് വിജയ് സിംഗിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ദ്വിഗ് വിജയ് സിംഗ് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചെന്നും സ്വന്തം കാര്യങ്ങൾ നടപ്പിലാക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് സർക്കാരിനെ നിയന്ത്രിക്കുകയാണെന്നും ഉമങ് ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അനധികൃതമായി നടക്കുന്ന ഖനനത്തിനും മദ്യക്കച്ചവടത്തിലുമെല്ലാം ദ്വിഗ് വിജയ് സിംഗിന് പങ്കുണ്ടെന്നാരോപിച്ച ഉമങ് മുൻ മന്ത്രിക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

പിന്തുണച്ച് സിന്ധ്യ

പിന്തുണച്ച് സിന്ധ്യ

ഉമങ് സിൻഗാറിന്റെ ആരോപണങ്ങളെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ കൂടി എത്തിയതോടെയാണ് കലാപം രൂക്ഷമായത്. മന്ത്രി ഉന്നയിച്ച ആരോപണം കേൾക്കാൻ കമൽനാഥ് തയാറാകണമെന്നും സർക്കാരിൽ പുറത്ത് നിന്നുള്ള ഇടപെടലുകൾ ഒഴിവാക്കണമെന്നുമായിരുന്നു സിന്ധ്യയുടെ നിർദ്ദേശം. പ്രതിഷേധം ചൂടുപിടിച്ചതോടെ ദ്വിഗ് വിജയ് സിംഗ് പക്ഷക്കാരായ നേതാക്കൾ സിന്ധ്യയ്ക്കും ഉമങിനുമെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തി. സിന്ധ്യാ വിഭാഗത്തിലെ മന്ത്രിമാരായ ഉമങ്, ഇമാർത ദേവി, ഗോവിന്ദ് സിംഗ്, പ്രദ്യുമ്നൻ സിംഗ് തോമർ എന്നിവരെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ഗ്വാളിയാർ-ചംബൽ മേഖലയിലെ പ്രബല നേതാവായ ഐദൽ സിംഗ് കൻസാന രംഗത്ത് എത്തി.

പൊട്ടിത്തെറി

പൊട്ടിത്തെറി

മൂന്ന് ക്യാമ്പുകൾ തമ്മിൽ മാത്രമല്ല, ഓരോ ക്യാമ്പിനുള്ളിലും പൊട്ടിത്തെറി രൂക്ഷമാണ് എന്നതാണ് മറ്റൊരു പ്രതിസന്ധി. ആരോഗ്യ മന്ത്രിയായ തുളസി സിലാവത്തും കുടുംബാംഗങ്ങളും അഴിമതിക്കാരാണെന്ന് ആരോപിച്ച് ഗൊഹാദ് എംഎൽഎ രൺവീർ ജാദവും അംബാ എംഎൽഎ കമലേഷ് ജാദവും രംഗത്ത് എത്തി. സിന്ധ്യാ പക്ഷത്തെ നേതാക്കളാണ് മൂവരും. അതേസമയം പാർട്ടിയിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും എല്ലാം ബിജെപിയുടെ വ്യാജ പ്രചാരണങ്ങളാണെന്നുമാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

സിന്ധ്യ കോൺഗ്രസ് വിടുമോ?

സിന്ധ്യ കോൺഗ്രസ് വിടുമോ?

മധ്യപ്രദേശിൽ മുഖ്യമന്ത്രി പദത്തിനായി കമൽനാഥും സിന്ധ്യയും തമ്മിൽ ചരടുവലികൾ നടന്നിരുന്നു. അധികാരവടംവലിക്കൊടുവിൽ കമൽനാഥിന് നറുക്ക് വീഴുകയായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷനും കമൽനാഥ് തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം കമൽനാഥ് അധ്യക്ഷ പദവി ഒഴിയണമെന്ന ആവശ്യം ജ്യോതിരാദിത്യ സിന്ധ്യ ശക്തമാക്കിയിരുന്നു. അധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് സിന്ധ്യ ഭീഷണിപ്പെടുത്തിയതായും ബിജെപി നേതൃത്വുമായി കൂടിക്കാഴ്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

English summary
Rift in Madhyapradesh Congress leads to street fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X