മന്ത്രിമാര്‍ മിണ്ടുന്നില്ല; ഫോണ്‍ ഓഫ് ചെയ്തു... യുപിയില്‍ യോഗിക്കെതിരെ പട, ബിജെപിയില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഭിന്നത. മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് മന്ത്രിമാരുടെ നീക്കം. ഒരു മന്ത്രി രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മറ്റൊരു മന്ത്രി ഇന്ന് ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് പരാതി പറയുമത്രെ. രണ്ടു മന്ത്രിമാരും ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഒരു മന്ത്രി ഔദ്യോഗിക വസതി ഒഴിഞ്ഞ് തന്റെ സ്വന്തം വീട്ടിലേക്ക് പോയി.

രണ്ടാം യോഗി സര്‍ക്കാരിന്റെ പല നീക്കങ്ങളും വിമര്‍ശനത്തിനിടയാക്കിയിരിക്കെയാണ് പാളയത്തില്‍ പടയുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന ഒരു മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാഥിക് ആണ് മറ്റൊരാള്‍. മുഖ്യമന്ത്രി യോഗി ചര്‍ച്ച ചെയ്യാതെ തീരുമാനങ്ങള്‍ എടുക്കുകയും തങ്ങളുടെ വകുപ്പില്‍ ഇടപെടുകയും ചെയ്യുന്നുവെന്നാണ് മന്ത്രിമാരുടെ പരാതി....

1

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതും ബിജെപിയില്‍ ചേര്‍ന്നതും. രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃന്ദത്തില്‍പ്പെട്ട ജിതിന്‍ പ്രസാദ ഉള്‍പ്പെടുന്ന സംഘത്തെ കോണ്‍ഗ്രസിലെ രാഹുല്‍ ബ്രിഗേഡ് എന്നാണ് വിളിച്ചിരുന്നത്. മധ്യപ്രദശിലെ ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച പിന്നാലെയാണ് യുപിയിലെ ജിതിന്‍ പ്രസാദയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.

2

ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ ബ്രാഹ്മണ മുഖമാണ് ജിതിന്‍ പ്രസാദ. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ബ്രാഹ്മണ വോട്ടുകള്‍ വരുതിയിലാക്കാന്‍ ശ്രമിച്ചിരുന്നത്. ഇപ്പോള്‍ ബിജെപിയും ഇതേ തന്ത്രം മെനയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച ജിതിന്‍ പ്രസാദയെ യോഗി സര്‍ക്കാരില്‍ മന്ത്രിയാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് അദ്ദേഹം.

3

ജിതിന്‍ പ്രസാദയും ദിനേശ് ഖാഥികുമാണ് യോഗിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ദിനേശ് ഖാഥിക് രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ ബിജെപി നിഷേധിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ മന്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് മന്ത്രി. ജിതിന്‍ പ്രസാദയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും നിരാശയായിരുന്നു ഫലം.

4

ഹസ്തിനപൂരിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ദിനേശ് ഖാഥിക്. ഇദ്ദേഹത്തിന്റെ അനുനായികള്‍ക്കെതിരെ അടുത്തിടെ യുപി പോലീസ് കേസെടുത്തിരുന്നു. കേസ് ഒഴിവാക്കാനുള്ള മന്ത്രിയുടെ ശ്രമം വിലപ്പോയില്ല. തുടര്‍ന്നാണ് ദിനേശ് ഖാഥിക് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്. അതിനിടെ തന്റെ വകുപ്പില്‍ മുഖ്യമന്ത്രി അഴിച്ചുപണി നടത്തിയതും ഖാഥികിന്റെ അമര്‍ശത്തിന് കാരണമായി.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

ഔദ്യോഗിക വസതി ഒഴിഞ്ഞിരിക്കുകയാണ് ദിനേശ് ഖാഥിക്. ഹസ്തിനപൂരിലെ തന്റെ വീട്ടിലേക്ക് പ്രവര്‍ത്തനം മാറ്റിയിരിക്കുകയാണ് അദ്ദേഹം. അതേസമയം, മന്ത്രി രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ യോഗി സര്‍ക്കാര്‍ തള്ളി. ജിതിന്‍ പ്രസാദയ്ക്കും ഏകദേശം സമാനമായ പരാതിയാണുള്ളത്. അദ്ദേഹത്തിന്റെ പ്രത്യേക ഓഫീസറായിരുന്ന അനില്‍ കുമാര്‍ പാണ്ഡെയെ മുഖ്യമന്ത്രി പിന്‍വലിക്കുകയായിരുന്നു.

6

കേന്ദ്ര സര്‍വീസിലേക്ക് അനില്‍ കുമാര്‍ പാണ്ഡെ മടങ്ങിപ്പോയി. ജിതിന്‍ പ്രസാദയോട് ആലോചിക്കാതെയാണ് മുഖ്യമന്ത്രി ഇതിന് അനുമതി നല്‍കിയത് എന്നാണ് വിമര്‍ശനം. ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ രണ്ടു മന്ത്രിമാരെയും മാധ്യങ്ങള്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ജിതിന്‍ പ്രസാദയുടെ വകുപ്പില്‍ സര്‍വത്ര അഴിമതിയാണ് എന്ന് ആക്ഷേപമുണ്ട്.

7

ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പണം വാങ്ങി അവരുടെ ഇഷ്ടമുള്ള സ്ഥലത്തേക്ക് നിയമനം നല്‍കുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പിനെതിരായ ആക്ഷേപം. ഇക്കാര്യം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ യോഗി ആദിത്യനാഥ് നിയോഗിച്ചിരുന്നു. അനില്‍ കുമാര്‍ പാണ്ഡെയെ കുറ്റപ്പെടുത്തിയായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ഈ വേളയിലാണ് യോഗി ഇടപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തി ജിതിന്‍ പ്രസാദ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+