പ്രിയങ്കയ്ക്ക് പിന്നാലെ റോബർട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്? കേസുകൾ തീർന്നാൽ പൊതുരംഗത്തേയ്ക്ക്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത് കോൺഗ്രസ് അണികളുടെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിറങ്ങുന്നതിന് അപ്പുറത്തേയ്ക്ക് കാര്യമായ ഇടപെടലുകളൊന്നും നടത്താതെ രാഷ്ട്രീയത്തിൽ നിന്നും അകന്ന് കഴിയുകയായിയിരുന്നു പ്രിയങ്ക. ഭർത്താവ് രോബർട്ട് വാദ്രയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വൈകിയതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്.
പ്രിയങ്കയ്ക്ക് പിന്നാലെ താനും സജീവരാഷ്ട്രീയത്തിലേക്കിറങ്ങുകയാമെന്ന സൂചന നൽകുകയാണ് റോബർട്ട് വാദ്രയും. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വാദ്ര തന്റെ രാഷ്ട്രീയ മോഹം പങ്കുവെച്ചിരിക്കുന്നത്. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വം വാദ്രയുടെ രാഷ്ട്രീയ മോഹത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

കേസിൽ പെട്ട് വാദ്ര
ബീക്കാനീർ ഭൂമി ഇടപാട് കേസിലും കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലും റോബർട്ട് വാദ്ര എൻഫോഴ്സ്മെന്റ് നടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. വാദ്രയുടെ 4.62 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. പ്രിയങ്കാ ഗാന്ധി ഔദ്യോഗിക ചുമതല ഏറ്റെടുത്ത ദിവസം മുതൽ വാദ്രയ്ക്കെതിരെ എൻഫോഴ്സ്മെന്റ് നടപടി കടുപ്പിച്ചത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്.

കേസുകൾ തീർന്ന ശേഷം
ഇപ്പോഴത്തെ കള്ളക്കേസുകൾ തീർന്ന ശേഷം താൻ പൊതു പ്രവർത്തനത്തിന് ഇറങ്ങുമെന്ന സൂചനയാണ് റോബർട്ട് വാദ്ര ഫേസ്ബുക്ക് കുറിപ്പിലൂടെ നൽകുന്നത്. തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റിൽ ജനങ്ങളെ കൂടുതൽ സേവിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് വാദ്ര വ്യക്തമാക്കി.

വേട്ടയാടുന്നു
രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം കഴിഞ്ഞ ഒരു പതിറ്റാണ്ടായി മാറി മാറി വരുന്ന സർക്കാരുകൾ തന്നെ വേട്ടയാടുകയാണ്. എന്നാൽ ഇതിൽ വസ്തുതയില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അവർ എന്നെ സ്നേഹിക്കുകയും എനിക്ക് ആശംസകൾ നേരുകയും ചെയ്യുന്നു. ഞാൻ സഹായം നൽകിയിട്ടുള്ള കുട്ടികളിൽ നിന്നാണ് വലിയ പാഠങ്ങൾ പഠിക്കാനായതും അതിജീവിക്കാനായതും. അന്ധരും നിലാരംബരുമായ നിരവധിയാളുകളെ സഹായിക്കാൻ തനിക്കായി.

ചിത്രങ്ങളും പങ്കുവെച്ചു
താൻ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും റോബർട്ട് വാദ്ര ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ദില്ലിയിലും രാജസ്ഥാനിലുമായി എട്ടോളം തവണ എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾക്ക് അതീതനായാണ് എന്നും പ്രവർത്തിച്ചിട്ടുള്ളത്. രാജ്യത്തെ വിവിധയിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഉത്തർപ്രദേശിനോടാണ് കൂടുതൽ പ്രിയമെന്ന് റോബർട്ട് വാദ്ര പറയുന്നു.

ജനങ്ങളെ സേവിക്കാൻ
രാജ്യത്തെ വിവിധയിടങ്ങളിൽ പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പാഴാക്കികളരുതെന്നാണ് ആഗ്രഹം. ഈ കേസുകളിൽ നിന്ന് പുറത്ത് വന്ന ശേഷം ജനങ്ങളെ സേവിക്കാനായി ഇറങ്ങണമെന്നാണ് ആഗ്രഹമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ റോബർട്ട് വാദ്ര പറയുന്നു. കേരളത്തിലേക്കും നേപ്പാളിലേക്കുമൊക്കെ സഹായങ്ങൾ നൽകിയിരുന്നു. എങ്കിലും ഉത്തർപ്രദേശിലെ ജനങ്ങളിൽ നിന്നാണ് തനിക്ക് ഏറ്റവും കൂടുതൽ സ്നേഹം കിട്ടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിന് വേണ്ടി പ്രത്യേകിച്ച് ചില കാര്യങ്ങൾ ചെയ്യാൻ താൽപര്യമുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പ്രിയങ്കയും ഉത്തർപ്രദേശിൽ
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. റോബർട്ട് വാദ്രയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ റോബർട്ട് വാദ്ര കൂടി രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയേക്കും.

ജനങ്ങൾ തീരുമാനിക്കട്ടെ
ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെ രാഷ്ട്രീയ പ്രവേശനം തള്ളാതെ പ്രതികരണവുമായി റോബർട്ട് വാദ്ര രംഗത്തെത്തി. ജനങ്ങളെ സേവിക്കാൻ എനിക്ക് രാഷ്ട്രീയത്തിലേയ്ക്കിറങ്ങേണ്ട ആവശ്യമില്ല. പക്ഷേ രാഷ്ട്രീയ പ്രവേശനം നടത്തിയാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. പിന്നെ എന്തിന് മാറി നിൽക്കണം. ജനങ്ങൾ തീരുമാനിക്കട്ടെയെന്നായിരുന്നു വാദ്രയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
റോബർട്ട് വാദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications