റോഹിംഗ്യകള്‍ ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി: നിലപാടിലുറച്ച് ഇന്ത്യ, അഭയാര്‍ത്ഥികളെ ഉടന്‍ നാടുകടത്തും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വ്യാഴാഴ്ച സുപ്രീം കോടതി റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഇന്ത്യ നിലപാടിലുറച്ചുനിന്നത്. മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു കേന്ദ്രം ചൂണ്ടിക്കാണിച്ചത്. റോഹിംഗ്യന്‍ മുസ്ലിങ്ങളെ അഭയാര്‍ത്ഥികളായി രാജ്യത്ത് നിലനിര്‍ത്താനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തുന്ന വിഷയം ഗൗരവമായി പരിഗണിക്ക​ണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലിം നേതാക്കള്‍ പാക് ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന ചില രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രഹസ്യറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

3-24-

ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലിങ്ങളെ മ്യാന്‍മറിലേയ്ക്ക് നാടുകടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള യുഎ​ന്‍ സ്ഥിരാംഗം ചൂണ്ടിക്കാണിച്ചിരുന്നു. മ്യാന്‍മറിലെ കലാപത്തെ തുടര്‍ന്ന് 370,000 റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rohingyas are a threat to national security, have links with terror groups and are likely to be used by the ISIS, the Central government told the Supreme Court today. The government also said "national interest warrants their deportation" and the court should not "interfere" in the proceedings.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്