Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ പുറത്ത് വിട്ട് ബിജെപി; യോഗി ചെയ്തപ്പോള്‍ മഹാ അപരാധം; പിണറായി ചെയ്താല്‍ രക്ഷാനടപടി!!

ദില്ലി: കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തിയപ്പോള്‍ കൂട്ടമായി റോഡിലിരുത്തി കീടനാശിനി തളിച്ച ഉത്തര്‍ പ്രദേശിലെ നടപടി ഏറെ വിവമാദിയുരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി, ബിഎസ്പി അധ്യക്ഷ മയാവതി തുടങ്ങിയവരെല്ലാം യോഗി ആദിത്യനാഥിനെതിരെ രംഗത്തുവരികയും ചെയ്തു. ബറേലി ജില്ലയിലാണ് തിങ്കളാഴ്ച വിവാദമായ സംഭവമുണ്ടായത്. ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.

എന്നാല്‍ ഇപ്പോള്‍ ബിജെപി ചൂണ്ടിക്കാട്ടുന്നത് സമാനമായ നടപടി കേരളത്തിലും നടന്നുവെന്നാണ്. യോഗി ഭരിക്കുന്ന യുപിയില്‍ ചെയ്താല്‍ അപരാധവും പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ അത് രക്ഷാപ്രവര്‍ത്തനവും ആകുന്നത് എങ്ങനെ എന്നും ബിജെപി നേതാക്കള്‍ ചോദിക്കുന്നു. കേരളത്തിലെ ചിത്രവും ബിജെപി പുറത്തുവിട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

 ബറേലിയിലെ സംഭവം

ബറേലിയിലെ സംഭവം

ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ നിന്നുള്ള വീഡിയോയിലൂടെയാണ് വിചിത്രമായ നടപടി തിങ്കളാഴ്ച പുറംലോകം അറിഞ്ഞത്. ദില്ലിയില്‍ നിന്ന് തൊഴിലാളികള്‍ യുപിയിലേക്ക് ബസിലും കാല്‍നടയായും വരുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവരുടെ വരവ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആശങ്കയോടെയാണ് കണ്ടത്.

റോഡില്‍ ഇരുത്തി

റോഡില്‍ ഇരുത്തി

ലോക്ക് ഡൗണ്‍ വേളയില്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയത് രോഗം പടരാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നു. ഈ വേളയിലാണ് ബറേലി ജില്ലയില്‍ തിരിച്ചെത്തിയ തൊഴിലാളികളെ റോഡില്‍ ഇരുത്തി കൊറോണ വൈറസില്‍ നിന്ന് മുക്തമാക്കുന്ന അണുനാശിനി തളിച്ചത്. കണ്ണുകള്‍ അടച്ചുപിടിക്കൂ എന്ന ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

വന്‍ വിമര്‍ശനം

വന്‍ വിമര്‍ശനം

വീഡിയോ പുറത്തുവന്നതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. കീടനാശിനി തളിക്കുന്നത് പോലീസ് ഓഫീസര്‍മാര്‍ കണ്ടു നില്‍ക്കുന്ന ദൃശ്യങ്ങളും പരസ്യമായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടു. ക്ലോറിനും വെള്ളവും കലര്‍ത്തിയാണ് സ്പ്രേ ചെയ്തത് എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

 മജിസ്‌ട്രേറ്റിന്റെ പ്രതികരണം

മജിസ്‌ട്രേറ്റിന്റെ പ്രതികരണം

തൊഴിലാളികളുമായി എത്തുന്ന ബസുകള്‍ ശുചിയാക്കണമെന്നാണ് നിര്‍ദശിച്ചിരുന്നത്. എന്നാല്‍ അഗ്നിശമന സേനാ വിഭാഗം തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞത്. മനുഷ്യത്വ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെടുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലും

കേരളത്തിലും

ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യോഗി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാക്കള്‍ എന്നിവരും ഇതിനെതിരെ രംഗത്തുവന്നു. എന്നാല്‍ സമാനമായ നടപടി കേരളത്തിലും നടന്നുവെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ പറയുന്നത്.

വീഡിയോ പങ്കുവച്ചു

വീഡിയോ പങ്കുവച്ചു

കൊറോണക്കെതിരെ യോഗി സര്‍ക്കാര്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിവരികയാണ്. യോഗി സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കുകയാണ് ഇത്തരം വിവാദങ്ങളിലൂടെ. അതിര്‍ത്തി കടന്നുവരുന്നവരെ കേരളത്തില്‍ സ്‌പ്രേ ചെയ്തപ്പോള്‍ ആരും വിമര്‍ശിച്ചില്ലെന്നും കേരളത്തില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് അമിത് മാളവ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+