ബിജെപിക്കെതിരെ രണ്ടും കല്പിച്ച് ലാലു!!! 502 കോടിയുടെ അഴിമതി!!! സിബിഐ അന്വേഷണം ആവശ്യം!!!
മുഖ്യമന്ത്രി നഗര്‍ വികാസ് യോജന പദ്ധതിയുടെ പണം ശ്രീജാന്‍ മഹിള വികാസ് സഹ്യോഗ് സമിതി എന്ന സന്നദ്ധ സംഘടനയിലേക്ക് മാറ്റി തട്ടിയെടുത്തെന്നാണ് ആരോപണം
പാറ്റ്നാ: ബിജെപി നേതാക്കൾക്കെതിരെ അഴിമതി ആരോപണവുമായി ആർജെഡി ദേശീയ അധ്യക്ഷൻ ലാലു പ്രസാദ് യാദവ് രംഗത്ത്. ബീഹാർ നഗര വികസനത്തിന് അനുവദിച്ച 502 കോടി രൂപ സന്നത സംഘടന രൂപീകരിച്ച് തട്ടിയെടുത്തെന്നാണ് ലാലുവിന്റെ ആരോപണം.

ബീഹാറിൽ മുഖ്യമന്ത്രി നഗർ വികാസ് യോജന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ വേണ്ടി പൊതുമേഖല ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം ശ്രീജാൻ മഹിള വികാസ് സഹ്യോഗ് സമിതിയുടെ പേരിൽ ബിജെപി നേതാക്കൽ തട്ടിയെടുത്തെന്നു ലാലു പ്രസാദ് അരോപിക്കുന്നു.

ബിജെപി നേതാക്കൾക്കെതിരെ ആരോപണം
സംസ്ഥാന വികസനത്തിന്റെ പേരിൽ അനുവദിച്ച തുക മറ്റെരു സന്നദ്ധ സംഘടന രൂപീകരിച്ച് ബിജെപി നേതാക്കൾ തട്ടിയെടുത്തെന്നാണ് ലാലുവിന്റെ ആരോപണം. ഈ സന്നദ്ധ സംഘടനയുമായി ബിജെപി നേതാക്കൾക്ക് അടുത്ത ബന്ധമുണ്ടെന്നും ലാലു ആരോപിക്കുന്നുണ്ട്.

ശ്രീജൻ മഹിള വികാസ് സഹ്യോഗ് സമിതി
വനിതകൾക്ക് പരിശീലനം നൽകുന്നതിനായി ബീഹാറിലെ ദഗൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണിത്.സന്നദ്ധ സംഘടനയുടെ സ്ഥാപകയായ മനോരമ ദേവിക്ക് ബിജെപി ബീഹാർ നേതൃത്വമായി അടുത്ത ബന്ധമാണുള്ളത്.

സിബിഐ അന്വേഷണം
ഇതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ പ്രത്യേക സംഘം ഇതുവരെ ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്.കൂടാതെ ഇതിനു പിന്നിൽ ഉന്നതർക്ക് ബന്ധമുണ്ടെന്നു സംസ്ഥാന ഏജൻസികൾക്ക് കേസ് അന്വേഷിക്കുന്നതിൽ പരിമിധിയുണ്ടെന്നു ലാലു പറഞ്ഞു. അതു കൊണ്ട് കേസ് സിബിഐക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നതർക്ക് പങ്ക്
നഗരവികസനത്തിന്റെ പേരിലുള്ള ഫണ്ട് അഴിമതി കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്നും ലാലു അറിയിച്ചു. മുൻ എംപിയും ബിജെപി വക്താവുമായ ഷാനവാസ് ഹുസൈൻ, ഗിരിരാജ് സിംഗ് തുടങ്ങിയ ബിജെപി നേതാക്കൻമാർക്കും കൂടാതെ അഴിമതിയിൽ ബാങ്കുകൾക്കും പങ്കുണ്ടെന്നു ലാലു ആരോപിക്കുന്നു.

അഴിമതി ആരോപണം നിഷേധിച്ച് ബിജെപി
ലാലു പ്രസാദ് യാദവ് ഉന്നയിച്ച അഴിമതി ആരോപണം ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ നിഷേധിച്ചിരുന്നു. സന്നദ്ധ സംഘടനയുടെ നേതൃസ്ഥാനത്തുള്ള മനോരമ ദേവിയെ പരിചയമുണ്ടെന്നും എന്നാൽ അവരുമായി ഇടപാടുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ തിരിച്ചടിച്ചു ലാലു
ലാലുവിനെതിരെ അഴിമതി അരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ലാലുവിനും കുടുംബത്തിനെതിരെ സിബിഐ അന്വേഷണ നടത്തുകയും ചെയ്തിയിരുന്നു. ഇതിനെ തുടർന്ന് ബീഹാർ രാഷ്ട്രീയത്തിൽ വൻ മാറ്റമാണമുണ്ടായത്. ജെഡിയു-ആർജെഡി സഖ്യം വേർപിരിയുകയും ബിജെപിയുമായി ചേർന്ന് ജെഡിയു പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications