കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടി ഒഴിവാക്കാന്‍, ഗോ സംരക്ഷണത്തില്‍ ആര്‍എസ്എസ് നിലപാടില്‍ മാറ്റം!!

രാജ്യ വ്യാപകമായി നടക്കുന്ന ഗോ സംരക്ഷണത്തില്‍ ആര്‍എസ്എസ് പുനരാലോചന നടത്തുന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാനും സാംസ്‌കാരിക, ശാസ്ത്രീയ പരിപാടികളിലൂടെ പശു സംരക്ഷണത്തിന്റെ.

  • By Akhila
Google Oneindia Malayalam News

ദില്ലി: രാജ്യ വ്യാപകമായി നടക്കുന്ന ഗോ സംരക്ഷണത്തില്‍ ആര്‍എസ്എസ് പുനരാലോചന നടത്തുന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാനും സാംസ്‌കാരിക, ശാസ്ത്രീയ പരിപാടികളിലൂടെ പശു സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ആര്‍എസ്എസ് നീക്കം.

ഞായറാഴ്ച ദേശീയ തലസ്ഥാനത്ത് നടന്ന പരിപാടിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത് പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ തള്ളി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ആര്‍എസ്എസ് നിലപാട് മയപ്പെടുത്തിയത്.

cow

പശുസംരക്ഷകരാണെന്ന പേരില്‍ അക്രമങ്ങളുണ്ടാക്കി പേര് മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഭാഗവത് പറഞ്ഞു. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭരണഘടനയിലെ നിയമം പാലിച്ചുകൊണ്ട് മാത്രമേ പശുസംരക്ഷകര്‍ പ്രവര്‍ത്തിക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജ്യവ്യാപകമായി ഗോവധം തടയാന്‍ നിയമം വേണമെന്ന നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും ഭാഗവത് വ്യക്തമാക്കി. പശസംരക്ഷക പ്രവര്‍ത്തകര്‍ അക്രമങ്ങളിലേര്‍പ്പെട്ടാല്‍ ഗോരക്ഷാ ദൗത്യം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന സാഹചര്യമുണ്ടാക്കുമെന്നും ഭാഗവത് പറഞ്ഞു.

English summary
RSS rethinks cow protection strategy, asks gau rakshaks to shun violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X