Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെയാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല'; രൂപയുടെ ചിഹ്നത്തിന്റെ ഡിസൈനര്‍ പറയുന്നു

ചെന്നൈ: തമിഴ്നാട് സംസ്ഥാന ബജറ്റില്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയതില്‍ പ്രതികരണവുമായി പ്രസ്തുത ചിഹ്നം രൂപകല്‍പന ചെയ്ത ഐഐടി ഗുവാഹത്തി പ്രൊഫസര്‍ ഉദയ കുമാര്‍ ധര്‍മ്മലിംഗം. എന്തുകൊണ്ടാണ് രൂപയുടെ ഒൗദ്യോഗിക ചിഹ്നം മാറ്റിയത് എന്ന് തനിക്കറിയില്ല എന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ സാംസ്‌കാരികവും സാമ്പത്തികവുമായ സ്വത്വത്തെ പ്രതിനിധീകരിക്കുന്നതിനായാണ് ഈ ചിഹ്നം രൂപകല്‍പന ചെയ്തത്. 'ഈ മാറ്റത്തിന്റെ കാരണങ്ങള്‍ക്ക് പിന്നിലെന്താണ് എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷേ, സംസ്ഥാന സര്‍ക്കാരിന് അവരുടേതായ കാഴ്ചപ്പാടുകളും മറ്റും മാറ്റാന്‍ കാരണങ്ങളുണ്ടായിരിക്കും. 15 വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒരു മത്സരം സംഘടിപ്പിച്ചപ്പോഴാണ് ഞാന്‍ ഇത് രൂപകല്‍പ്പന ചെയ്തത്. അതില്‍ ഞാന്‍ വിജയിച്ചു,' അദ്ദേഹം പറഞ്ഞു.

Rupee Row

അതിനുശേഷം രൂപയുടെ ഔദ്യോഗിക ചിഹ്നം ഇതാക്കി മാറ്റി അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഈ ചിഹ്നത്തിന്റെ ഡിസൈനര്‍ ആയതില്‍ ഞാന്‍ ശരിക്കും സന്തോഷിക്കുന്നു, പക്ഷേ ഇത്തരമൊരു ചര്‍ച്ച ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,' അദ്ദേഹം പറഞ്ഞു. ഗുവാഹത്തി ഐഐടിയിലെ പ്രൊഫസറായ ധര്‍മ്മലിംഗം 15 വര്‍ഷം മുമ്പ്, 2010 ല്‍ ആണ് രൂപയുടെ ഔദ്യോഗിക ചിഹ്നം ഡിസൈന്‍ ചെയ്തത്.

രാജ്യവ്യാപകമായി നടന്ന മത്സരത്തിലെ 3300 എന്‍ട്രികളില്‍ നിന്നാണ് ഇത് തിരഞ്ഞെടുക്കപ്പെട്ടത്. ദേവനാഗരി അക്ഷരമായ 'റ' യും റോമന്‍ അക്ഷരമായ 'ആര്‍' ഉം സംയോജിപ്പിച്ച ഈ ഡിസൈന്‍ ഇന്ത്യയുടെ കറന്‍സിയുടെയും ഐഡന്റിറ്റിയുടെയും അവിഭാജ്യ ഘടകമായി മാറി. ഉദയകുമാറിന്റെ പിതാവ് എന്‍ ധര്‍മ്മലിംഗം, തമിഴ്നാട്ടിലെ ഋഷിവന്ദ്യം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍ ഡിഎംകെ എംഎല്‍എയായിരുന്നു.

ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലെ പോസ്റ്ററില്‍ ആണ് രൂപയുടെ ഔദ്യോഗിക ചിഹ്നത്തിന് പകരം തമിഴ്നാട് സര്‍ക്കാര്‍ പുതിയ രൂപ ലോഗോ അവതരിപ്പിച്ചത്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സര്‍ക്കാരിന്റെ നടപടി പ്രതിപക്ഷ നേതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനം അപലപനീയം മാത്രമല്ല, ചിരിപ്പിക്കുന്നതുമാണെന്ന് തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ പറഞ്ഞു.

'2010-ല്‍, ലാറ്റിന്‍, ദേവനാഗരി ലിപികള്‍ സംയോജിപ്പിച്ച തമിഴനായ ഉദയകുമാറിന്റെ ഡിസൈന്‍ ദേശീയതലത്തില്‍ നടന്ന ഡിസൈന്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കലൈഞ്ജര്‍ കരുണാനിധി അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മകന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അതില്‍ തെറ്റ് കണ്ടെത്തി,' അദ്ദേഹം പരിഹസിച്ചു.

ഡിഎംകെ ഇന്ത്യയിലുടനീളം പരിഹാസപാത്രമായി മാറിയെന്നും അണ്ണാമലൈ പറഞ്ഞു. മറ്റ് പ്രധാന പൊതു പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അപകടകരമായ മാനസികാവസ്ഥ എന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതിനെ വിശേഷിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+