റഷ്യ- യുക്രെയിന്‍ യുദ്ധം: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി വീണ്ടും സംസാരിക്കും
ദില്ലി: യുക്രെയിനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥ നിലനില്‍ക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിച്ചിരുന്നു. അക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും നയതന്ത്ര ചര്‍ച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാന്‍ എല്ലാ വശത്തുനിന്നും യോജിച്ച ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തതിരുന്നു.
ആറ് ദിവസത്തിന് ശേഷം വീണ്ടും മോദി പുടിനുമായി സംസാരിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ പുടിനുമായി സംസാരിച്ചപ്പോള്‍, യുക്രെയ്നിലെ ഇന്ത്യന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചും പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റുമായി പങ്കുവച്ചിരുന്നു. അവര്‍ സുരക്ഷിതമായി പുറത്തുകടക്കുന്നതിനും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനും ഇന്ത്യ ഏറ്റവും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, യുക്രെയിനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ എല്ലാ ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിത സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഫെബ്രുവരി 26 ന് ആണ് ഇന്ത്യ 'ഓപ്പറേഷന്‍ ഗംഗ' എന്ന പേരില്‍ ഒഴിപ്പിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 27-ന് വിദേശകാര്യ മന്ത്രാലയം 'ഓപ്പറേഷന്‍ ഗംഗ'യ്ക്ക് വേണ്ടി മാത്രമായി ഒരു പുതിയ ട്വിറ്റര്‍ ഹാന്‍ഡില്‍ സൃഷ്ടിച്ചു. 'ഓപ്പറേഷന്‍ ഗംഗ- ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിന് എന്നാണ് ഹാന്‍ഡിലിന്റെ ബയോയില്‍ കുറിച്ചത്. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ അതിര്‍ത്തി കടക്കുന്ന പോയിന്റുകളിലൂടെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന നിയന്ത്രണ കേന്ദ്രങ്ങളുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഹാന്‍ഡില്‍ ഉണ്ട്.
ഓപ്പറേഷന്‍സ് ഗംഗയുടെ ഭാഗമായി മാര്‍ച്ച് 8 വരെ 46 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. വിമാനങ്ങളില്‍ 29 എണ്ണം ബുക്കാറെസ്റ്റില്‍ നിന്നും 10 എണ്ണം ബുഡാപെസ്റ്റില്‍ നിന്നും ആറെണ്ണം റസെസോവില്‍ നിന്നും ഒരെണ്ണം കോസിസില്‍ നിന്നുമുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് എന്നിവയുടെ 9 പ്രത്യേക വിമാനങ്ങള്‍ ഇതുവരെ 2,012 ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ദിവസവും രണ്ടുതവണ ഒഴിപ്പിക്കല്‍ ശ്രമങ്ങളെക്കുറിച്ച് ഒരു വിശദീകരണം തേടുന്നുണ്ട്. കൂടാതെ, ഒറ്റപ്പെട്ട ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുഗമമാക്കാന്‍ അദ്ദേഹം നാല് കേന്ദ്രമന്ത്രിമാരെ യുക്രെയിനിന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അയച്ച മന്ത്രിമാരില്‍ ഹര്‍ദീപ് സിംഗ് പുരി ( ഹംഗറി ), ജ്യോതിരാദിത്യ സിന്ധ്യ (റൊമാനിയ), ജനറല്‍ വി കെ സിംഗ് (പോളണ്ട്), കിരണ്‍ റിജിജു (സ്ലൊവാക്യ) എന്നീ രാജ്യങ്ങളിലാണ്.












Click it and Unblock the Notifications