കീവിലേക്ക് ഇതുവരെ കാണാത്ത സൈനിക സന്നാഹവുമായി പുടിന്‍, 64 കിലോമീറ്ററോളം നീളത്തില്‍
കീവ്: യുക്രൈനെതിരെ സമ്പൂര്‍ണ പടപ്പുറപ്പാടിന് റഷ്യ. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരം വന്‍ സൈനിക സന്നാഹമാണ് കീവിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സമ്പൂര്‍ണമായി കീവ് വളയാനാണ് പുടിന്‍ പ്ലാന്‍ ചെയ്യുന്നത്. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൈനിക സന്നാഹം കിലോമീറ്ററുകളോളം നീണ്ടുനില്‍ക്കുന്നതാണ്.
യുഎസ്സിനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍, സജ്ജമായി 5000 റഷ്യന്‍ മിസൈലുകള്‍, അമ്പരപ്പിക്കുന്ന കണക്ക്
യുക്രൈനുണ്ടാവുന്ന നാശനഷ്ടം വിചാരിച്ചതിലും കൂടുമെന്നാണ് മനസ്സിലാവുന്നത്. കാര്‍ക്കീവില്‍ അടക്കം റഷ്യ നടത്തുന്ന ആക്രമണം ഇതിന്റെ തുടര്‍ച്ചയായി. ഇതിനിടെ യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കിയെ വധിക്കാന്‍ കൊലയാളം സംഘം കീവിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. നാനൂറ് പേര്‍ അടങ്ങുന്ന വന്‍ സംഘമാണിത്. പുടിനാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

റഷ്യന്‍ സൈന്യം ഇന്നുവരെ കാണാത്ത തരത്തിലുള്ള ആക്രമണത്തിനാണ് യുക്രൈനെതിരെ തയ്യാറെടുക്കുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍ ലോക രാജ്യങ്ങളെ തന്നെ ഭയപ്പെടുത്തുന്നത്. മൂന്ന് മൈലുകളോളം നീളമുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ റഷ്യന്‍ സൈന്യത്തെ കുറിച്ചുള്ള വിവരം. എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങളാണ് ഭയപ്പെടുത്തുന്നത്. കീവ് പിടിക്കുക എന്നത് ഏത് വിധേനയും നേടിയെടുക്കുകയാണ് റഷ്യ ലക്ഷ്യമിടുന്നത്. ഏകദേശം നാല്‍പ്പത് മൈലുകളോളം അതായത് 64 കിലോമീറ്ററോളം പരന്ന് കിടക്കുകയാണ് റഷ്യന്‍ സൈന്യം. ഇവര്‍ നഗരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ യുക്രൈന്‍ സര്‍ക്കാരിന് അധിക നേരം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പില്ല.

യുക്രൈന്റെ ദക്ഷിണ മേഖലയില്‍ ഈ സൈനിക വ്യൂഹം ആരംഭിക്കുന്നത് ആന്റോണോവ് വിമാനത്താവളത്തിന് സമീപത്ത് നിന്നാണ്. ഉത്തരമേഖലയില്‍ റൈബിര്‍സ്‌കില്‍ നിന്നും സൈന്യം മാര്‍ച്ച് ചെയ്യുന്നു. നൂറ് കണക്കിന് ആയുധം നിറച്ച വാഹനങ്ങളാണ് ഉള്ളത്. ടാങ്കുകളും വെടിക്കോപ്പുകളും യുദ്ധോപകരണങ്ങള്‍ നിറച്ച വാഹനങ്ങളും കീവിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പതിയെയാണെങ്കിലും ഇവര്‍ കീവിലേക്ക് അടുത്തിരിക്കുകയാണ്. ഇവാന്‍കീവിന്റെ വടക്ക്പശ്ചിമ മേഖലയില്‍ പലയിടത്തും വീടുകള്‍ കത്തിയെരിയുകയാണ്. റഷ്യന്‍ സൈനിക സന്നാഹം ഇതുവഴി കടന്നുപോയിട്ടുണ്ട്. ഇവര്‍ കത്തിച്ചതാണ് ഇത്. യുക്രൈന്റെ സൈനിക മേഖലയെ മാത്രമല്ല സാധാരണക്കാരെയും റഷ്യ ലക്ഷ്യമിടുന്നു എന്ന് ഇതോടെ വ്യക്തമാണ്.

ഒരു ഗ്യാപ്പിട്ടാണ് റഷ്യന്‍ സൈനിക വാഹനങ്ങള്‍ നീങ്ങുന്നത്. യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തിലൂടെ ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാനാണിത്. നേരത്തെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം റഷ്യക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി യുക്രൈന്റെയും റഷ്യയുടെയും സൈനികര്‍ ഏറ്റുമുട്ടിയ അന്റോണോവ് വിമാനത്താവളത്തിന് സമീപമുള്ള മേഖലയിലേക്കാണ് വലിയൊരു വിഭാഗം റഷ്യന്‍ സൈന്യവും എത്തുന്നത്. ഇവിടെ നിന്ന് പല മേഖലകളിലേക്ക് ഈ ആയുധ ശേഖരവും കൊണ്ട് സൈന്യം പോകുന്നുണ്ട്. ഡിവിസിവ്ക ഗ്രാമത്തിലൂടെ കടന്നുപോകുന്ന റഷ്യന്‍ സൈന്യം വലിയ തോതില്‍ ആയുധം കൊണ്ടുപോകുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്.

അധികമായി സൈന്യത്തെ ബെലാറസില്‍ നിന്നും കൊണ്ടുവരുന്നുണ്ട്. അതേസമയം യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റഷ്യ സൂചിപ്പിക്കുന്നത്. യുക്രൈനിലെ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചിട്ടല്ലാതെ റഷ്യന്‍ പിന്‍മാറില്ല. അതുവരെ ശക്തമായ ആക്രമണം തുടരുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. അതേസമയം അമേരിക്ക ആണവായുധങ്ങള്‍ യൂറോപ്പില്‍ നിന്ന് മാറ്റണമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് ആവശ്യപ്പെട്ടു. സൈനിക നടപടി യുക്രൈനില്‍ തുടരുമെന്നും, അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് വരെ തുടരുമെന്നും ലാവ്രോവ് പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കി ഇന്ന് യൂറോപ്പ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധനം ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു.

അതേസമയം ബെലാറസ് ഒടുവില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ സൈനിക ഓപ്പറേഷന്റെ ഭാഗമാവാന്‍ താല്‍പര്യമില്ലെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ പറഞ്ഞു. റഷ്യന്‍ സൈനികരെ ബെലാറസ് സഹായിക്കുന്നില്ല. തങ്ങളുടെ മേഖലയിലാണ് സൈനികര്‍ നില്‍ക്കുന്നതെന്ന വാദം തെറ്റാണ്. റഷ്യന്‍ സൈന്യം ബെലാറസില്‍ ഇല്ലെന്നും ലുക്കാഷെങ്കോ പറഞ്ഞു. അതേസമയം ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി യുഎസ്സിനെതിരെ യുക്രൈന്‍ വിഷയത്തില്‍ രംഗത്തെത്തി. യുഎസ് ഉണ്ടാക്കിയതാണ് പ്രതിസന്ധിയെന്ന് ഖമേനി കുറ്റപ്പെടുത്തി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ പിന്തുണയ്ക്കുന്നത്. യുദ്ധക്കാരണം എല്ലാവരും ചര്‍ച്ച ചെയ്യണം. അമേരിക്കയെ ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും ഖമേനി പറഞ്ഞു.












Click it and Unblock the Notifications