Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സിനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍, സജ്ജമായി 5000 റഷ്യന്‍ മിസൈലുകള്‍, അമ്പരപ്പിക്കുന്ന കണക്ക്

മോസ്‌കോ: യുക്രൈനിലെ പോരാട്ടം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് റഷ്യ. ആണവായുധങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ വ്‌ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ ഈ നീക്കത്തെ ശരിക്കും ഭയപ്പെടുന്നുണ്ട്. പ്രധാന കാരണം ആണവായുധങ്ങല്‍ അവരുടെ കൈവശമില്ല എന്നതാണ്. അതിലുപരി ലോകരാജ്യങ്ങള്‍ക്കൊന്നും ഈ വിഷയത്തില്‍ യുക്രൈനെ പൂര്‍ണമായി സഹായിക്കാനാവില്ല എന്നതാണ്.

Recommended Video

cmsvideo
    Defense Update 11: റഷ്യയുടെ കയ്യിൽ ലോകം മുഴുവൻ ചുട്ടെരിക്കാനുള്ള ആണവായുധങ്ങൾ

    ബ്രാഹ്മണ ഫോര്‍മുല വിടാതെ കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥികള്‍ പഴയവര്‍ തന്നെ, പ്രിയങ്കയുടെ തന്ത്രം ഇങ്ങനെ

    ആണവക്കരുത്തില്‍ റഷ്യ അമേരിക്കയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. റഷയുടെ ആണവക്കരുത്തിനെ പല യൂറോപ്പ്യന്‍ രാജ്യങ്ങളും ഭയക്കുന്നുണ്ട്. ഇവരേക്കാള്‍ വളരെ മുന്നിലാണ് റഷ്യയുടെ ശേഖരം. ആണവക്കരാറില്‍ നിന്ന് പിന്മാറുമെന്ന പ്രഖ്യാപനം എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

    1

    യുക്രൈന് ലോകരാജ്യങ്ങള്‍ മുഴുവന്‍ പലവിധത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. എന്താണ് ആണവക്കരുതെന്ന് യുഎസ്സിന് പോലുമറിയില്ല. പക്ഷേ ഏത് നിമിഷവും ആക്രമണത്തിന് റഷ്യ സന്നദ്ധമാണ്. നിലവില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നത് കൊണ്ട് റഷ്യ തല്‍ക്കാലം നീക്കങ്ങളൊന്നും നടക്കാതെ ഇരിക്കുന്നത്. അതേസമയം സമാധാന ചര്‍ച്ചകള്‍ റഷ്യ വിചാരിച്ച രീതിയില്‍ വരാതിരുന്നാല്‍ പ്രശ്‌നങ്ങള്‍ കടുത്തേക്കാം. റഷ്യക്ക് ഭീഷണിയാവുന്ന തരത്തില്‍ കാര്യങ്ങളൊന്നും യുക്രൈന്‍ ചെയ്യരുതെന്നാണ് ആവശ്യം. നാറ്റോയില്‍ അംഗത്വമെടുക്കാനോ യൂറോപ്പ്യന്‍ യൂണിയന്റെ ഭാഗമാകാനോ പാടില്ലെന്ന ആവശ്യം റഷ്യക്കുണ്ട്. ഇത് തനിക്ക് ഭീഷണിയാണെന്ന് പുടിന്‍ കരുതുന്നു.

    2

    റഷ്യയുടെ കൈവശം സജ്ജമായി ആറായിരം ആണവായുധങ്ങളുണ്ട്. ഇത് അമേരിക്കയേക്കാള്‍ മുന്നിലാണ്. യുഎസ്സിന് അയ്യായിരത്തിന് മുകളില്‍ ആണവായുധങ്ങളാണ് ഉള്ളത്. യുക്രൈനാണെങ്കില്‍ ആണവ ശേഷി ഒട്ടുമില്ല. അന്താരാഷ്ട്ര നിയമപ്രകാരം ആണവ നിരായുധീകരണം നടത്തിയ രാജ്യമാണ് യുക്രൈന്‍. ലോക സ്വാധീന ശക്തികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ, പാകിസ്താന്‍, ചൈന, ഇസ്രയേല്‍, ഉത്തര കൊറിയ എന്നിവര്‍ക്കൊല്ലം കൂടി ആയിരം ആണവായുധങ്ങള്‍ കാണും. ഇവര്‍ എങ്ങനെയാണ് റഷ്യയെ എതിര്‍ക്കുക. റഷ്യയുടെ മുന്നറിയിപ്പ് എല്ലാവരെയും ഭയപ്പെടുത്തുന്നതിന് പ്രധാന കാരണം ഇതാണ്. ആണവ ശക്തിയില്‍ വളരെ മുന്നിലാണ് റഷ്യ.

    3

    യുഎസ്സിനെയോ യൂറോപ്പിനെയോ സംബന്ധിച്ച് ഇങ്ങനൊരു ഭീഷണി ഗൗരവമായി തന്നെ കാണേണ്ടി വരും. നഷ്ടം ഈ രാജ്യങ്ങള്‍ക്ക് തന്നെയായിരിക്കും. അതാണ് മറ്റൊരു രാജ്യത്തിന്റെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ യുഎസ്സ് മടിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സിനും സ്വന്തമായി ആണവായുധങ്ങള്‍ ഉണ്ട്. അതോടൊപ്പം നാറ്റോയ്ക്കും അതിലെ ചില അംഗരാജ്യങ്ങള്‍ക്കും ആണവായുധങ്ങളുണ്ട്. റഷ്യയുടെ മുന്നില്‍ ഇവ പക്ഷേ നിലനില്‍ക്കില്ല. റഷ്യക്ക് മൂന്ന് കാറ്റഗറിയിലായി തരം തിരിച്ചാണ് ആണവായുധങ്ങള്‍ ഉള്ളത്. ടാക്ടിക്കല്‍, ഓപ്പറേഷനല്‍ ടാക്ടിക്കല്‍, സ്ട്രാറ്റജിക് എന്നിങ്ങനെയാണിത്. കരമാര്‍ഗം തൊടുക്കാന്‍ പറ്റിയ മിസൈലുകള്‍, അന്തര്‍വാഹിനി വഴിയുള്ള ആണവ മിസൈലുകള്‍, വ്യോമ മാര്‍ഗമുള്ള ആണവ മിസൈലുകള്‍ എന്നിങ്ങനെ റഷ്യക്ക് സാധ്യമാണ്.

    4

    ഏറ്റവും ആധുനികവും, അത്യാധുനികവുമായ യുദ്ധതന്ത്രവും ഉപയോഗിച്ച് ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യ തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. കാന്യോണ്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ, കിന്‍സാല്‍ മിസൈല്‍, തുപ്ലേവ് തു 160, അവാന്‍ഗാഡ്, ടോപ്പോള്‍ എം, ആര്‍എസ്എം56 ബുലാവ എന്നിവയാണ് റഷ്യയുടെ അത്യാധുനിക ആണവായുധങ്ങള്‍. കാന്യോണ്‍ ടോര്‍പിഡോ വെള്ളത്തിനടിയിലൂടെ ആണവ ശക്തിയുപയോഗിച്ച് ഡ്രോണ്‍ വഴി ആക്രമണം നടത്തുന്ന പുത്തന്‍ പുതിയ സാങ്കേതികവിദ്യയാണ്. സുനാമിക്ക് സമാനമായ സ്‌ഫോടനമുണ്ടാക്കാന്‍ ഇതിന് സാധിക്കും. 2016ലാണ് ഇതിന്റെ പരീക്ഷണം റഷ്യ നടത്തിയത്. കടലിനടയിലായിരുന്നു പരീക്ഷണം. ഈ വിഭാഗത്തിലെ മുപ്പത് ആണവായുധമാണ് നാല് അന്തര്‍വാഹിനികളിലായി റഷ്യ തയ്യാറാക്കി വെച്ചിരിക്കുന്നത്.

    5

    കിന്‍സാല്‍ മിസൈല്‍ വ്യോമാക്രമണം നടത്താനുള്ളത്. രണ്ടായിരം കിലോമീറ്റര്‍ വളരെ ഇതിന് പ്രഹര ശേഷിയുണ്ട്. മിഗ് 31 വിമാനങ്ങളിലാണ് ഈ മിസൈല്‍ ഉപയോഗിക്കാറുള്ളത്. തുപ്ലേവ് ബ്ലാക് ജാക്കെന്ന് അറിയപ്പെടാറുണ്ട്. ആണവ ബോംബറാണിത്. ഇതിന്റെ നിര്‍മാണം നേരത്തെ നിര്‍ത്തിവെച്ചതായിരുന്നു. ഇതില്‍ 16 എണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കും. ദീര്‍ഘദൂര മിസൈല്‍ ആക്രമണങ്ങള്‍ക്കാണ് തുപ്ലേവ് ഉപയോഗിക്കുക. ഇന്റര്‍കോണ്ടിനെന്റല്‍ ബലിസ്റ്റിക് മിസൈലാണ് അവാന്‍ഗാഡ്. 2015ലായിരുന്നു ആദ്യ പരീക്ഷണം. ടോപ്പോളും ഇതേ ഗണത്തില്‍ വരുന്നതാണ്. 11000 കിലോമീറ്റര്‍ വരെയാണ് പ്രഹരശേഷി. മണിക്കൂര്‍ 17000 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാനും ടോപ്പോളിന് സാധിക്കും. അന്തര്‍വാഹിനി മിസൈലാണ് ബുലാവ. 8000 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആക്രമണം നടത്താന്‍ ഇതിന് സാധിക്കും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+