രണ്ടാംക്ലാസുകാരനെ കഴുത്തറുത്തു കൊന്ന സംഭവം: തെളിവു നശിപ്പിച്ചു, കുറ്റകരമായ അനാസ്ഥ!

Subscribe to Oneindia Malayalam

ചണ്ഡീഗഢ്: ഹരിയാനയിലെ ഗുര്‍ഗ്രാമില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ തെളിവു നശിപ്പിച്ചു കളയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. സംഭവസ്ഥലത്തു നിന്നും സ്‌കൂള്‍ അധികൃതര്‍ രക്തം കഴുകിക്കളഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു.

പ്രദ്യുമന്‍ താക്കൂര്‍ എന്ന രണ്ടാം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ അശോക് കുമാര്‍ അറസ്റ്റിലാകുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ മാനേജ്മെന്റിലെ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

ശിക്ഷ ലഭിക്കുമോ..?

ശിക്ഷ ലഭിക്കുമോ..?

റെയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ റീജിയണല്‍ മേധാവി ഫ്രാന്‍സിസ് തോമസ്, എച്ച്ആര്‍ മേധാവി ജയേഷ് തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് ഇവര്‍ അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതക്ക് 5 മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

ഫ്രാന്‍സിസിനെതിരെ മറ്റ് കേസുകളും

ഫ്രാന്‍സിസിനെതിരെ മറ്റ് കേസുകളും

ദില്ലിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ വാട്ടര്‍ ടാങ്കിനുള്ളില്‍ മുക്കി എന്ന മറ്റൊരു കേസും ഫ്രാന്‍സിസിനെതിരെയുണ്ട്. 2016ല്‍ ദേവാന്‍ശ് മീന എന്ന ആറു വയസ്സുകാരനെ സ്‌കൂളില്‍ നിന്ന് കാണാതാവുകയും സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. പ്രദ്യുമന്‍ താക്കൂര്‍ കേസില്‍ ഒന്നാം പ്രതിയാണ് ഫ്രാന്‍സിസ്.

സുരക്ഷിതമല്ലാത്ത സ്‌കൂള്‍

സുരക്ഷിതമല്ലാത്ത സ്‌കൂള്‍

റയാന്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂളില്‍ മതിയായ സുരക്ഷയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഗുര്‍ഗാവൂണ്‍ ഡപ്യൂട്ടി കമ്മീഷണര്‍ വിനയ് പ്രതാപ് സിങ്ങ് പറയുന്നത്. ഇതന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ ആവശ്യത്തിന് സിസടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും കുട്ടികളും ബസ് തൊഴിലാളികളും ഒരേ ടോയ്‌ലറ്റ് ആണ് ഉപയോഗിക്കുന്നതെന്നും ഇത് സുരക്ഷിതമല്ലെന്നും സ്‌കൂളിന്റെ മതില്‍ തകര്‍ന്നു കിടക്കുകയാണെന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

സ്‌കൂളിലെ താത്കാലിക പ്രിന്‍സിപ്പാള്‍ ചുമതല വഹിച്ചിരുന്ന നീര്‍ജ ബത്രയെ തത്സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നീര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂളിലെ മറ്റ് അധ്യാപകരെയും ചോദ്യം ചെയ്തു വരികയാണ്.

സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല

സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല

ഗുര്‍ഗാവൂണിലെ റയാന്‍ ഗ്രൂപ്പിന്റെ എല്ലാ സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണിത്. ഇവിടങ്ങളില്‍ സുരക്ഷാസംവിധാനവും ശക്തമാക്കിയിട്ടുണ്ട്.

സംഭവിച്ചത്

സംഭവിച്ചത്

വെള്ളിയാഴ്ച രാവിലെ 8.45 ഓടു കൂടി സ്‌കൂളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മൂത്രപ്പുരയില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ കത്തിവെച്ച് മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ നൂറുകണക്കിന് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുപോകാനായി സ്‌കൂളില്‍ തടിച്ചുകൂടി.

സ്‌കൂള്‍ കെട്ടിടം തകര്‍ത്തു

സ്‌കൂള്‍ കെട്ടിടം തകര്‍ത്തു

രോഷാകുലരായ നാട്ടുകാര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചു തകര്‍ത്തിരുന്നു. സ്‌കൂളിനു മുന്നില്‍ തടിച്ചു കൂടിയ രക്ഷിതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചതോടെ പോലീസെത്തിയാണ് ഇവരെ ഒഴിപ്പിച്ചത്.

English summary
Ryan school murder: Police say authorities tried to remove evidence, wipe blood
Please Wait while comments are loading...