Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം അയലത്തുണ്ട്'; യുഎന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: യുഎന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഇന്ത്യ അയൽരാജ്യത്ത് നിന്ന് ഉയർന്നുവരുന്ന ഭീകരതയുടെ വെല്ലുവിളി നേരിട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് യുഎന്നിൽ ചൂണ്ടിക്കാട്ടിയത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (യുഎൻജിഎ) 80-ാമത് സെഷനെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളായി നടന്ന പ്രധാന അന്താരാഷ്ട്ര ഭീകരാക്രമണങ്ങൾക്ക് ആ രാജ്യവുമായി ബന്ധമുണ്ടെന്നും, യുഎൻ നിയുക്ത തീവ്രവാദികളുടെ പട്ടികയിൽ ആ രാജ്യത്തെ പൗരന്മാർ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാൽ പേരെടുത്ത് പറയാതെ ആയിരുന്നു അദ്ദേഹം പാകിസ്ഥാനെ കടന്നാക്രമിച്ചത്.

sjaishankarunga

'സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഇന്ത്യ ഈ വെല്ലുവിളിയെ നേരിട്ടിട്ടുണ്ട്, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരൻ അവിടെയുണ്ട്. പതിറ്റാണ്ടുകളായി, പ്രധാന അന്താരാഷ്ട്ര ഭീകരാക്രമണങ്ങൾ ആ ഒരു രാജ്യത്തു നിന്നാണ് സംഭവിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നിയുക്ത തീവ്രവാദികളുടെ പട്ടികയിൽ ആ രാജ്യത്തെ പൗരന്മാരുണ്ട്' ജയശങ്കർ ചൂണ്ടിക്കാട്ടി.

പഹൽഗാം സംഭവവും അദ്ദേഹം എടുത്തുപറഞ്ഞു. 'ഈ വർഷം ഏപ്രിലിൽ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതാണ് അതിർത്തി കടന്നുള്ള ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണം. ഭീകരതയ്‌ക്കെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയും അതിന്റെ സംഘാടകരെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്‌തു' അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തിനിടെ അമേരിക്കയെയും ചൈനയെയും പേരെടുത്ത് പറയാതെ വിമർശിക്കുകയും ചെയ്‌തു വിദേശകാര്യ മന്ത്രി. പ്രധാന ആഗോള ശക്തികളുടെ വർധിച്ചുവരുന്ന വ്യാപാര സംരക്ഷണവാദം, താരിഫ് പ്രവചനാതീതത, നിർബന്ധിത വിതരണ ശൃംഖല രീതികൾ എന്നിവയെയാണ് അദ്ദേഹം വിമർശിച്ചത്. സമീപ കാല സാഹചര്യങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ജയശങ്കറിന്റെ പരാമർശം.

അത്തരം നടപടികൾ അന്താരാഷ്ട്ര സംവിധാനത്തിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ആഗ്ലോബൽ സൗത്തിനെ വേദനിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യങ്ങളെ നേരിട്ട് പേരെടുത്ത് പറയുന്നില്ലെങ്കിലും, ജയശങ്കറിന്റെ പരാമർശങ്ങൾ വാഷിംഗ്‌ടണിന്റെയും ബീജിംഗിന്റെയും സമീപകാല നീക്കങ്ങളെ ലക്ഷ്യം വച്ചുള്ളതായി തന്നെയാണ് പലരും വിലയിരുത്തുന്നത്.

വ്യാപാര കാപട്യം എന്നും ആഗോള പ്രതിസന്ധികളോടുള്ള തിരഞ്ഞെടുത്ത പ്രതികരണങ്ങൾ എന്നും ജയശങ്കർ ഈ നീക്കങ്ങളെ വിളിച്ചു. 'ഇപ്പോൾ താരിഫ് ചാഞ്ചാട്ടവും അനിശ്ചിതമായ വിപണി പ്രവേശനവും അതിന്റെ ഫലമായി നമുക്ക് കാണാൻ കഴിയും. പരിമിതമായ വിതരണ സ്രോതസ്സുകളിൽ നിന്നോ അല്ലെങ്കിൽ ഒരു പ്രത്യേക വിപണിയെ അമിതമായി ആശ്രയിക്കുന്നതിൽ നിന്നോ ആണിത്' അദ്ദേഹം പറഞ്ഞു.

'ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രം, ഒരു നാഗരിക രാഷ്ട്രം, അതിവേഗം വളരുന്ന ഒരു പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, നമ്മൾ ആരാണെന്നും നമ്മൾ എന്തായിരിക്കുമെന്നും നമുക്ക് കൃത്യമായ ആത്മവിശ്വാസമുണ്ട്. ഭാരതം എപ്പോഴും അതിന്റെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തും. ഗ്ലോബൽ സൗത്തിലെ ശബ്‌ദമായി എപ്പോഴും നിലനിൽക്കും' ജയശങ്കർ പറഞ്ഞു.

യുക്രൈനിലും ഗാസയിലെ സമാധാനം പുലരാനുള്ള എല്ലാ ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണയും അറിയിച്ചു. 'നമുക്ക് ഓരോരുത്തർക്കും സമാധാനത്തിനും സമൃദ്ധിക്കും സംഭാവന നൽകാനുള്ള അവസരമുണ്ട്. സംഘർഷങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് യുക്രൈനിലും ഗാസയിലും, നേരിട്ട് ഉൾപ്പെടാത്തവർ പോലും അതിന്റെ ആഘാതം അനുഭവിച്ചിട്ടുണ്ട്' കേന്ദ്ര വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+