കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ പ്രളയബാധിതരെ സഹായിക്കാന്‍ ദക്ഷിണവ്യോമസേന രംഗത്ത്

  • By Athul
Google Oneindia Malayalam News

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ മഴയില്‍ ചെന്നെ ഉല്‍പ്പെടെ തമിഴ്‌നാടിന്റെ മിക്ക ജില്ലകളും വെള്ളത്തിനടിയിലായി. വിമാനത്താവളം, റോഡ് ഗതാഗതം, ട്രെയിന്‍ സര്‍വീസ് എന്നിവ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം രംഗത്തിറങ്ങി. അടിയന്തര സാഹചര്യം നേരിടാന്‍ നാവികസേനയും സജ്ജമാണ്.

എന്നാല്‍ ഇപ്പോള്‍ ചെന്നൈ നിവാസികളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ദക്ഷിണവ്യോമസേനയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ദക്ഷിണവ്യോമസേനയുടെ Mi-17 ഹെലികോപ്റ്ററുകള്‍ തിരുപ്പതിയിലും താമ്പരത്തും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

ഭക്ഷണത്തിനും കുടിവെള്ളത്തിനും ഹെലികോപ്റ്റര്‍

ഭക്ഷണത്തിനും കുടിവെള്ളത്തിനും ഹെലികോപ്റ്റര്‍

ആഹാര സാധനങ്ങള്‍, കുടിവെള്ളം, മരുന്നുകള്‍ എന്നിവ ചെന്നൈയില്‍ വിതരണം ചെയ്യാനും ദക്ഷിണവ്യോമസേന രംഗത്തുണ്ട്.

സജീവമായ രക്ഷാപ്രവര്‍ത്തനം

സജീവമായ രക്ഷാപ്രവര്‍ത്തനം

പ്രളയത്തില്‍ അകപ്പെട്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനായി രണ്ട് Mi-17 ഹെലികോപ്റ്ററുകള്‍ എപ്പോഴും സജ്ജമാണ്

കനത്ത മഴ

കനത്ത മഴ

സീസണില്‍ ഒരു മാസം ലഭിക്കാനുള്ള ശരാശരി മഴയെക്കാള്‍ കൂടുതലാണ് ഒറ്റ ദിവസം തമിഴ്‌നാട്ടില്‍ പെയ്തിറങ്ങുന്നത്.

 താഴ്ന്ന ജില്ലകള്‍ വെള്ളത്തിനടിയിലായി

താഴ്ന്ന ജില്ലകള്‍ വെള്ളത്തിനടിയിലായി

ചെന്നെ നഗരത്തിലേതുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അഞ്ച് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു

തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ കനക്കും

തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ കനക്കും

തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

English summary
The Indian Air Force (IAF) has come to the aid of people who were marooned in Kanchipuram district of Tamil Nadu and Nellore district of Andhra Pradesh following incessant rain in the regions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X