Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്, പൈലറ്റ് ക്യാമ്പ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല, കാരണം..

ജയ്പൂര്‍: രാജസ്ഥാനില്‍ എല്ലാം കലങ്ങി തെളിയുമെന്ന് കരുതിയെങ്കിലും വീണ്ടും ട്വിസ്റ്റ്. സച്ചിന്‍ പൈലറ്റ് ക്യാമ്പ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സച്ചിനും മറ്റ് വിമത എംഎല്‍എമാര്‍ക്കും എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. എഫ്‌ഐആര്‍ പിന്‍വലിക്കാന്‍ അശോക് ഗെലോട്ട് തയ്യാറായിട്ടുമില്ല. അതേസമയം ബിജെപിയില്‍ ചേരാനില്ലെന്ന് തന്നെയാണ് സച്ചിന്‍ ക്യാമ്പിന്റെ തീരുമാനം. പാര്‍ട്ടിയിലും സര്‍ക്കാരിലും ബഹുമാനം ലഭിക്കുന്നതിന് വേണ്ടി പോരാടാനാണ് തീരുമാനം.

1

ഇതുവരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവില്‍ പങ്കെടുക്കേണ്ടെന്ന് അനൗദ്യോഗികമായി ഇവര്‍ പറയുന്നു. അതേസമയം അശോക് ഗെലോട്ട് നിയമസഭാ സമ്മേളനം നടക്കാനിരിക്കെ കടുത്ത ജാഗ്രതയില്‍ തന്നെയാണ്. ഓഗസ്റ്റ് 17ന് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് തന്നെയാണ് ഗെലോട്ട് ക്യാമ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം എംഎല്‍എമാരെ എല്ലാം ജയ്‌സാല്‍മീറിലേക്ക് ഗെലോട്ട് മാറ്റിയിരുന്നു. ഇവര്‍ രണ്ടാഴ്ച്ചയോളം ഇവിടെയുള്ള റിസോര്‍ട്ടില്‍ തുടരും. ജയ്പൂരില്‍ നിന്ന് 550 കിലോ മീറ്റര്‍ അകലെയാണിത്. അഞ്ച് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായിട്ടാണ് ഇവരെ ജയ്‌സാല്‍മീറില്‍ എത്തിച്ചത്.

Recommended Video

cmsvideo
    Priyanka Gandhi launches attack on Mayawati, calls her ‘unannounced spokesperson’ of BJP

    എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയും ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയും എംഎല്‍എമാര്‍ക്കൊപ്പം ജയ്‌സാല്‍മീറില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മാത്രം എംഎല്‍എമാര്‍ അല്ല സഖ്യത്തിലെ എംഎല്‍എമാരും സ്വതന്ത്രും ഈ വിമാനത്തിലുണ്ടായിരുന്നു. അതേസമയം ബിജെപി ഇത് ചോദ്യം ചെയ്യുന്നുണ്ട്. എല്ലാ എംഎല്‍എമാരും എന്തുകൊണ്ടാണ് ഒന്നിച്ച് കഴിയുന്നതെന്ന് ബിജെപി ചോദിച്ചു. ഇവര്‍ ഒന്നാണെന്ന് ഗെലോട്ട് പറയുന്നു. അപ്പോള്‍ ഒരുമിച്ച് താമസിക്കുന്നതെന്തിനാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു.

    ്അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ചീഫ് വിപ്പ് മഹേഷ് ജോഷി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചു. അയോഗ്യതാ നടപി ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്നുമുണ്ട്. ഏറ്റവും ഹീനമായ രീതിയിലുള്ള കൂറുമാറ്റത്തിനാണ് സച്ചിനും സംഘവും ശ്രമിച്ചതെന്ന് മഹേഷ് ജോഷി കുറ്റപ്പെടുത്തി. സ്പീക്കറുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് ഹൈക്കോടതി വിധിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സച്ചിനോടും വിമത എംഎല്‍എമാരോടും ക്ഷമിക്കില്ലെന്ന സൂചനയാണ് ഗെലോട്ട് പക്ഷം നല്‍കുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായാല്‍ ഇവരൊക്കെ നിലപാട് മാറ്റേണ്ടി വരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+