പ്രിയങ്കയുടെ നീക്കം ഫലിച്ചു, 3 മന്ത്രിപദം സച്ചിന്‍ ഗ്രൂപ്പിന്, ഗെലോട്ടിനും സമ്മതം, തടസ്സം ഇത് മാത്രം
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് സൂചന. വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ റോള്‍ നിര്‍ണായകമായിരിക്കുകയാണ്. വിചാരിച്ചത്ര മന്ത്രിസ്ഥാനം സച്ചിന്‍ പൈലറ്റ് ഗ്രൂപ്പിന് ലഭിക്കില്ലെങ്കിലും ഭേദപ്പെട്ട രീതിയിലുള്ള പരിഗണന ലഭിക്കും. അതേസമയം തടസ്സവാദവുമായി ബിഎസ്പി രംഗത്തുണ്ട്. കൂറുമാറാന്‍ നോക്കിയവര്‍ക്ക് ഒരു മന്ത്രിസ്ഥാനം പോലും നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇതിനെതിരെ സീനിയര്‍ നേതാക്കള്‍ തന്നെ എതിര്‍പ്പറിയിച്ചിട്ടുണ്ട്.
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

പ്രിയങ്ക ഗാന്ധിയുടെ ഒത്തുതീര്‍പ്പ് ഫോര്‍മുല സച്ചിന്‍ പൈലറ്റ് സ്വീകരിക്കുമെന്നാണ് സൂചന. ദില്ലിയില്‍ നടന്ന ചര്‍ച്ചകളിലാണ് ഇക്കാര്യം തീരുമാനമായത്. മൂന്ന് മന്ത്രിപദങ്ങളാണ് സച്ചിന്‍ ഗ്രൂപ്പിന് പ്രിയങ്ക ഓഫര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇതിനോട് യോജിക്കുന്നുണ്ട്. ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ വിമത ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയിരിക്കുകയാണ്.

മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ക്കൊപ്പം ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും കൂടുതല്‍ പ്രാതിനിധ്യവും സച്ചിന്‍ പക്ഷത്തിന് ലഭിക്കും. അതേസമയം മൂന്ന് മന്ത്രിസ്ഥാനത്തില്‍ കൂടുതല്‍ എന്ത് വന്നാലും സച്ചിന് ലഭിക്കില്ലെന്നാണ് ടീം രാഹുലും വ്യക്തമാക്കുന്നത്. ആറ് മന്ത്രിസ്ഥാനം വരെയാണ് സച്ചിന്‍ ക്യാമ്പ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് അഞ്ച് വരെ മന്ത്രിസ്ഥാനങ്ങള്‍ക്കായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരമാവധി നാലില്‍ കൂടാന്‍ സാധ്യതയില്ല. പ്രിയങ്കയുടെ ഇടപെടലാണ് കാര്യങ്ങള്‍ എളുപ്പമാക്കിയതെന്ന് സച്ചിന്‍ ക്യാമ്പ് പറയുന്നു.

ഒമ്പത് മന്ത്രിസ്ഥാനങ്ങളാണ് സര്‍ക്കാരില്‍ ഒഴിവുള്ളത്. പതിനെട്ടോളം സ്വതന്ത്രരും ബിഎസ്പി നേതാക്കളും കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇവരെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള സമ്മര്‍ദം ഗെലോട്ട് തുടരുകയാണ്. ആറിലധികം തവണ വിജയിച്ച സ്വതന്ത്രരെ മന്ത്രിയാക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നത്. അതേസമയം സച്ചിന്‍ പക്ഷത്തേക്കാള്‍ കൂടുതല്‍ സ്വതന്ത്രരെ ഉള്‍പ്പെടുത്തുന്നതിനെതിരെ ടീം രാഹുലിനും എതിര്‍പ്പുണ്ട്. അശോക് ഗെലോട്ടിന് മാത്രം എല്ലാ കാര്യങ്ങളും വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് സീനിയര്‍ നേതാക്കളും രാഹുലിനെ അറിയിച്ചിട്ടുണ്ട്.

ബിഎസ്പി പരസ്യമായി സച്ചിന്‍ ക്യാമ്പിനെതിരെ രംഗത്ത് വന്നതാണ് ഹൈക്കമാന്‍ഡിനെ ഞെട്ടിക്കുന്നത്. ഒറ്റ മന്ത്രിസ്ഥാനം പോലും സച്ചിന്‍ ക്യാമ്പിന് നല്‍കരുതെന്ന് ഇവര്‍ പരസ്യമായി പറഞ്ഞു. തിജാരയില്‍ നിന്നുള്ള എംഎല്‍എ സന്ദീപ് കുമാര്‍ യാദവും മറ്റ് മൂന്ന് എംഎല്‍എമാരുമാണ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. സച്ചിന്‍ പക്ഷം കാരണമാണ് ഗെലോട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായതെന്ന് ബിഎസ്പി എംഎല്‍എമാര്‍ പറയുന്നത്. ഇവര്‍ നേരത്തെ കോണ്‍ഗ്രസില്‍ ലയിച്ച എംല്‍എമാരാണ്.

രണ്ടര വര്‍ഷത്തിനിടെ രണ്ട് പാര്‍ട്ടി മാറിയവരാണ് ഇപ്പോള്‍ വിശ്വാസതയുടെ കാര്യം പറയുന്നതെന്ന് സച്ചിന്‍ ക്യാമ്പ് മറുപടിയും നല്‍കി. ബിജെപിയില്‍ നിന്നും ബിഎസ്പിയിലെത്തുകയും അവിടെ നിന്ന് കോണ്‍ഗ്രസിലെത്തുകയും ചെയ്തവരാണ് ഈ എംഎല്‍എമാര്‍. അതേസമയം ആറ് ബിഎസ്പി എംഎല്‍എമാരെയും മന്ത്രിമാരാക്കാനാണ് ഗെലോട്ടിന്റെ പ്ലാന്‍. ഇവര്‍ ഗെലോട്ടിന്റെ വിശ്വസ്തരാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിന് തടസ്സം നില്‍ക്കുന്നുണ്ട്.

രാജസ്ഥാനിലെ മന്ത്രിസഭാ പുനസംഘടന വേഗത്തില്‍ നടത്താന്‍ ഗെലോട്ടിന് ഉദ്ദേശമില്ല. വൈകിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. ഗെലോട്ടിനോട് കൂടിക്കാഴ്ച്ചകള്‍ വേണ്ടെന്ന് ഡോക്ടര്‍മാരും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഒരു നേതാവിനെയും നേരിട്ട് കാണാന്‍ അദ്ദേഹത്തിന് സാധിക്കില്ല. പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് എല്ലാവരെയും കാണുന്നത്. അതേസമയം സഭ കൂടുന്ന സമയത്തേ മന്ത്രിസഭാ പുനസംഘടന നടത്തേണ്ടതുള്ളൂ എന്ന നിലപാടിലാണ് ഗെലോട്ട്.

പ്രിയങ്ക രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ ഒരിക്കല്‍ കൂടി പരിഹരിച്ചിരിക്കുകയാണ്. അതോടൊപ്പം സച്ചിന്‍-ഗെലോട്ട് പക്ഷങ്ങളെ കൃത്യമായ നിര്‍ദേശങ്ങളിലൂടെ അനുനയിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. സച്ചിന്‍ ക്യാമ്പിന് മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പായി. ഗെലോട്ടിന് കൂറുമാറിയവരെ മന്ത്രിമാരുമാക്കാം. അതേസമയം ഇനി സച്ചിന് പുതിയ പദവികളും കാത്തിരിക്കുന്നുണ്ട്. ഗുജറാത്തിലെ ചുമതലകള്‍ കിട്ടില്ലെങ്കിലും ഉത്തരാഖണ്ഡിന്റെ തിരഞ്ഞെടുപ്പ് ചുമതല സച്ചിന് നല്‍കാനാണ് സാധ്യത. ഹരീഷ് റാവത്തുമായി നല്ല ബന്ധവും സച്ചിനുണ്ട്.
മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications