കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് മേൽ കടുത്ത സമ്മർദ്ദം! ഇതാണ് പറ്റിയ സമയം, മുറവിളി ഏറ്റുപിടിച്ച് സച്ചിൻ പൈലറ്റും!

Google Oneindia Malayalam News

ദില്ലി: കൊവിഡും അതിര്‍ത്തി പ്രശ്‌നവും ഇന്ധന വിലവര്‍ധനവും അടക്കമുളള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കേന്ദ്രത്തെ കടന്നാക്രമിക്കാന്‍ മുന്നിലുളളത് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ്.

Recommended Video

cmsvideo
'Rahul Gandhi Should Lead Congress Once Again': Sachin Pilot | Oneindia Malayalam

അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ മടങ്ങി വരവിന് ഇതാണ് യോജിച്ച സമയം എന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും കരുതുന്നത്. കെസി വേണുഗോപാലും അശോക് ഗെഹ്ലോട്ടും അടക്കമുളളവര്‍ ഇതിനകം തന്നെ ആ ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. ഇതോടെ രാഹുലിന് മേൽ സമ്മർദ്ദമേറുകയാണ്. രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവില്‍ സച്ചിന്‍ പൈലറ്റും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

രാഹുലിന് വേണ്ടി മുറവിളി

രാഹുലിന് വേണ്ടി മുറവിളി

രാഹുല്‍ ഗാന്ധി തിരികെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് വരണം എന്ന ആവശ്യം കോണ്‍ഗ്രസിനുളളില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആ ആവശ്യം ശക്തമായി തന്നെ ഉന്നയിക്കുകയുണ്ടായി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രിനിവാസ് വിബി ഗെഹ്ലോട്ടിന്റെ ആവശ്യത്തെ പിന്തുണച്ചു.

ഏറ്റുപിടിച്ച് റാവത്ത്

ഏറ്റുപിടിച്ച് റാവത്ത്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് മാത്രമാണ് ഗെഹ്ലോട്ടിന്റെ വാക്കുകള്‍ ഏറ്റുപിടിച്ചത്. മറ്റ് നേതാക്കളാരും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയം യോഗത്തില്‍ ചര്‍ച്ചയായില്ല എന്നാണ് കെസി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പിന്നീട് പ്രതികരിച്ചത്.

അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല

അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല

എല്ലാ കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വികാരം രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് തിരികെ വരണം എന്നുളളതാണ് എന്ന് സുര്‍ജേവാല പറഞ്ഞു. എന്നാല്‍ യോഗത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അനുയോജ്യമായ സമയത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും അക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നും സുര്‍ജേവാല പ്രതികരിച്ചു.

രാജ്യം ആഗ്രഹിക്കുന്നു

രാജ്യം ആഗ്രഹിക്കുന്നു

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണം എന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണം എന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ എറ്റവും മുന്നിലുളള നേതാവ് രാഹുല്‍ ഗാന്ധിയാണ്. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവിനുളളതാണെന്നും കെസി വേണുഗോപാല്‍ പറയുകയുണ്ടായി.

സച്ചിൻ പൈലറ്റും

സച്ചിൻ പൈലറ്റും

ഏറ്റവും ഒടുവില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ യുവനേതാവ് സച്ചിന്‍ പൈലറ്റ് ആണ് രാഹുല്‍ ഗാന്ധിയുടെ മടക്കം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ജയ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സച്ചിന്‍ പൈലറ്റ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. രാഹുല്‍ അധ്യക്ഷനായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ടീം രാഹുലിലെ അംഗമായിരുന്നു പൈലറ്റ്.

വാശിയോടെ രാജി

വാശിയോടെ രാജി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമാണ് 2019ല്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ബന്ധിച്ചിട്ടും രാഹുല്‍ ഗാന്ധി രാജിക്കത്ത് പിന്‍വലിക്കാന്‍ തയ്യാറായില്ല. നാളുകളോളം കോണ്‍ഗ്രസ് അധ്യക്ഷന്റെ കസേര ഒഴിഞ്ഞ് തന്നെ കിടന്നു. ഒടുവില്‍ സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി നിയോഗിക്കുകയായിരുന്നു.

വീണ്ടും ആവശ്യം ശക്തം

വീണ്ടും ആവശ്യം ശക്തം

കുടുംബാധിപത്യത്തിന്റെ പഴി എന്നും കേള്‍ക്കുന്ന രാഹുല്‍ ഇനി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വന്നാല്‍ മതി എന്ന നിലപാടില്‍ ആയിരുന്നു. ഒരിട വേളയ്ക്ക് ശേഷമാണ് വീണ്ടും കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുറവിളി ഉയരുന്നത്. കഴിഞ്ഞ മാസം ഒരു പത്രസമ്മേളനത്തില്‍ താന്‍ തിരികെ വരുമെന്ന അഭ്യൂഹം രാഹുല്‍ നിഷേധിച്ചിരുന്നു.

അമിത് ഷായോട് മുട്ടാൻ കോൺഗ്രസ് ആയിട്ടില്ല! കോൺഗ്രസിന്റെ വൻ അട്ടിമറി നീക്കം തകർത്തെറിഞ്ഞതിങ്ങനെ!അമിത് ഷായോട് മുട്ടാൻ കോൺഗ്രസ് ആയിട്ടില്ല! കോൺഗ്രസിന്റെ വൻ അട്ടിമറി നീക്കം തകർത്തെറിഞ്ഞതിങ്ങനെ!

English summary
Sachin Pilot demands for Rahul Gandhi's come back as Congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X