കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് എഐസിസി സെക്രട്ടറിയാവും, 2 ഓപ്ഷന്‍ നല്‍കി രാഹുല്‍, ക്യാബിനറ്റ് റാങ്ക് 5 പേര്‍ക്ക്

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് രാഹുല്‍ ഗാന്ധി. കെസി വേണുഗോപാലും അജയ് മാക്കനും മടങ്ങിയത് സച്ചിന്‍ പൈലറ്റിന്റെ സ്വാധീനം ശക്തിപ്പെടുത്തി കൊണ്ടാണ്. ദേശീയ തലത്തിലേക്കുള്ള സച്ചിന്‍ പോക്ക് ഉറപ്പിച്ചിരിക്കുകയാണ്. തന്റെ ക്യാമ്പിലെ എംഎല്‍എമാര്‍ക്ക് അതിശക്തമായ റോളാണ് വരാന്‍ പോകുന്നത്. അതിലുപരി അശോക് ഗെലോട്ട് സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച്ച വന്നുവെന്നാണ് രാഹുലിന്റെ നിലപാട്. കേന്ദ്രത്തിലെ മന്ത്രിസഭാ വികസന സമയത്തിന് സമാനമായ മാറ്റമാണ് രാഹുല്‍ ഒരുക്കുന്നത്.

1

സച്ചിന്‍ പൈറ്റ് ദേശീയ തലത്തില്‍ തന്നെ വരുമെന്ന് ഉറപ്പിക്കാനാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ രാജസ്ഥാനിലെത്തിയത്. രാഹുലുമായും പ്രിയങ്കയുമായും സച്ചിന്‍ സംസാരിച്ച് കഴിഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിയായി സച്ചിന്‍ വരുമെന്ന് ഉറപ്പായി കഴിഞ്ഞു. ഉത്തരാഖണ്ഡ്, ഗുജറാത്ത് ഈ രണ്ട് സംസ്ഥാനങ്ങളിലൊന്ന് സച്ചിന് ഉറപ്പായും ലഭിക്കും. രണ്ടിടത്തും സച്ചിന് നേതൃത്വവുമായി നല്ല ബന്ധമുണ്ട്. സച്ചിനോട് കൂടി അഭിപ്രായം തേടിയ ശേഷം ഈ രണ്ട് സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതല നല്‍കും.

2

സച്ചിനെ 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായി കൊണ്ടുവരാനുള്ള പ്ലാന്‍ കോണ്‍ഗ്രസിലുണ്ട്. നാല് വൈസ് പ്രസിഡന്റുമാര്‍ എന്ന രീതിയായിരിക്കും ഇത്. സോണിയയാണ് ഈ ഫോര്‍മുല രാഹുലിനെ അറിയിച്ചിരിക്കുന്നത്. അനാരോഗ്യം കാരണം വേഗത്തില്‍ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന് സോണിയ അറിയിച്ചിട്ടുണ്ട്. പല നിയമനങ്ങളും കെസി വേണുഗോപാലിന് ഒറ്റയ്ക്ക് നടത്തുന്നതിന് ബുദ്ധിമുട്ടുമുണ്ട്. അതുകൊണ്ടാണ് പരമാവധി നേതാക്കളെ വെച്ച് വേഗത്തില്‍ തന്നെ മാറ്റം പൂര്‍ത്തിയാക്കുന്നത്.

3

ഗെലോട്ട് ക്യാമ്പിലെ പല മന്ത്രിമാരെയും മാറ്റാനാണ് തീരുമാനം. രാജസ്ഥാന്‍സര്‍ക്കാരിന് രണ്ടാം തരംഗത്തില്‍ മോശം ഇമേജാണ് ഉള്ളത്. കൊവിഡ് പ്രതിരോധത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടെന്ന് രാഹുലിന് അഭിപ്രായമുണ്ട്. പഞ്ചാബാണ് ആദ്യത്തേത്. ഇവിടെ മാറ്റം വന്നു. അടുത്തത് രാജസ്ഥാനാണ്. ഇവിടെയും പ്രവര്‍ത്തനം മോശമായവരെ വെച്ച് പൊറുപ്പിക്കില്ലെന്ന സന്ദേശം രാഹുല്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളിലൂടെ അറിയിച്ച് കഴിഞ്ഞു.

4

പൈലറ്റ് ക്യാമ്പിലെ അഞ്ച് മന്ത്രിമാര്‍ക്ക് വരെ ക്യാബിനറ്റ് പദവി ലഭിക്കുമെന്നാണ് സൂചന. അത്രയും മന്ത്രിമാര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നേക്കും. കേന്ദ്ര സര്‍ക്കാരിന് സമാനമായി ഒരു മാറ്റമാണ് രാജസ്ഥാനിലും വരുന്നത്. ആരോഗ്യ മന്ത്രി തെറിക്കും. രഘു ശര്‍മയാണ് ആരോഗ്യ മന്ത്രി. നെഗറ്റീവ് ഇമേജുള്ള മന്ത്രിയാണ് രഘു ശര്‍മ. മാറ്റാതെ നിര്‍വാഹമില്ലെന്ന് സച്ചിന്‍ തന്നെ രാഹുലിനെ അറിയിച്ചിരുന്നു. കൊവിഡ് കൈകാര്യം ചെയ്തതില്‍ രഘു ശര്‍മ വന്‍ പരാജയമായിരുന്നു.

5

ഓഗസ്റ്റ് ആദ്യ ആഴ്ച്ചയിലോ രണ്ടാം ആഴ്ച്ചയിലോ മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്നാണ് ടീം രാഹുല്‍ നല്‍കുന്ന സൂചന. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ വലിയ നാണക്കേട് പാര്‍ട്ടിക്കുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. വേഗം തന്നെ നടപടി വേണമെന്ന് സോണിയ ഗാന്ധി തന്നെ അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. ഗെലോട്ടിനെ മാറ്റണമെന്ന തരത്തില്‍ ടീം രാഹുലില്‍ നിന്ന് നിര്‍ദേശവും വന്നിരുന്നു. എന്നാല്‍ ഈ സമയത്ത് മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.

6

സച്ചിനെ സംഘടനാ തലത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രത്യേക ലക്ഷ്യമുണ്ട്. 2013ല്‍ രാജസ്ഥാനില്‍ ചരിത്രത്തില്‍ മുമ്പൊന്നും ഇല്ലാത്ത വിധമായിരുന്നു കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത്. 163 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് 21 സീറ്റിലേക്കാണ് വീണത്. അവിടെ നിന്നാണ് സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തെത്തിയത്. കോണ്‍ഗ്രസിന് ഭൂരിപക്ഷവും നേടിക്കൊടുത്തു. എന്നാല്‍ ഒരു ടീമിനെ വളര്‍ത്തിയെടുക്കുന്നതില്‍ സച്ചിന്‍ പരാജയപ്പെട്ടതാണ് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാക്കിയത്.

7

ഗെലോട്ട് ചിത്രത്തിലേ ഇല്ലാതിരുന്ന സമയത്താണ് സച്ചിന്‍ രാജസ്ഥാനില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ ഗുജറാത്തിലോ ഉത്തരാഖണ്ഡിലോ സച്ചിനെ ഇപ്പോള്‍ നിയമിച്ചാല്‍ അതിന് ഫലം കാണുമെന്ന് രാഹുലിന് അറിയാം. ഉത്തരാഖണ്ഡിലും ഗുജറാത്തിലും യുവാക്കളുടെ വോട്ടാണ് കോണ്‍ഗ്രസിന് ആവശ്യം. സച്ചിന്‍ വരുന്നതിലൂടെ ഈ വിഭാഗം വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. മിഷന്‍ 120 ആണ് ഗുജറാത്തിലെ ടാര്‍ഗറ്റ്. ഇത്തവണ അതിനുള്ള സാധ്യതയുണ്ട്. പക്ഷേ സംഘടനയാണ് പാര്‍ട്ടിക്ക് ആവശ്യം.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

English summary
sachin pilot likely get national role, 5 ministers may get cabinet rank in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X