രാജ്യസഭയില്‍ എന്റെ അസാന്നിധ്യം ചര്‍ച്ചയാക്കേണ്ടതില്ല: സച്ചിന്‍
ദില്ലി: രാജ്യസഭാ നടപടികളില്‍ നിന്ന് സച്ചിന്‍ തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കവെ വിഷയത്തോട് സച്ചിന്‍ പ്രതികരിച്ചു. താന്‍ രാജ്യസഭയെ അപമാനിച്ചിട്ടില്ലെന്ന് സച്ചിന്‍ പറഞ്ഞു. വ്യക്തപരമായ കാരണങ്ങള്‍കൊണ്ടാണ് സഭയില്‍ ഹാജരാകാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
സഹോദരന്റെ ഹൃദയ ശാസ്ത്രക്രിയ നടക്കുന്ന സമയത്ത് പാര്‍ലമെന്റില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. തന്റെ പാര്‍ലമെന്റിലെ അസാന്നധ്യം മാധ്യമങ്ങള്‍ വെറുതെ ചര്‍ച്ചയാക്കുന്നതാണെന്നും സച്ചിന്‍ കുറ്റപ്പെടുത്തി.

താന്‍ പാര്‍ലമെന്റില്‍ വരാത്തത് മുമ്പും ചര്‍ച്ചയായിട്ടുണ്ട്. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കാണ് വലിയ പ്രധാന്യം നല്‍കുന്നത്- സച്ചിന്‍ പറയുന്നു. കോമണ്‍വെല്‍ത്ത് ഗെയിം വിജയ്കള്‍ക്കായി കായിക മന്ത്രി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന സച്ചിന്‍.
കേരളത്തില്‍ നിന്നുള്ള എം പിയായ പി രാജീവാണ് സച്ചിന്‍ സ്ഥിരമായി പാര്‍ലമന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് പരാതിപ്പെട്ടത്. സ്ഥിരമായി സഭയില്‍ ഹാജരാകാത്തവരുടെ അംഗത്വം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സച്ചിനൊപ്പം ചലച്ചിത്രതാരം രേഖയും വല്ലപ്പോഴും മാത്രമേ സഭയിലെത്താറുള്ളൂ.
എന്നാല്‍ ഇവരെ അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് ഉപാദ്ധ്യക്ഷന്‍ പി ജെ കുര്യാന്‍ റൂളിങ് നല്‍കി. സച്ചിന്‍ നാല്‍പത് ദിവസമായി സഭയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. രേഖ അതില്‍ കുറച്ച് ദിവസങ്ങളെ വിട്ടുനിന്നിട്ടുള്ളു. അറുപത് ദിവസം സഭയെ അറിയിക്കാതെ വിട്ടു നിന്നാലേ ഭരണഘടനാ തത്വങ്ങളുടെ ലംഘനമായി കണക്കാക്കാനാവൂ എന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. അതുകൊണ്ടുന്നെ ഇരുവരുടെയും അസാന്നിധ്യം ഭരണഘടനാ തത്വങ്ങളുടെ ലംഘനമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജെ കുര്യന്‍ റൂളിംഗ് നല്‍കിയത്.












Click it and Unblock the Notifications