പശ്ചിമ യുപി പിടിക്കാന്‍ സ്ത്രീകളുടെ എണ്ണം വെട്ടിക്കുറച്ച് സമാജ് വാദി പാര്‍ട്ടി, കാരണം ഇതാണ്
ദില്ലി: പശ്ചിമ യുപി പിടിക്കാനുള്ള നീക്കം ശക്തമാക്കി അഖിലേഷ് യാദവ്. എസ്പിയുടെ പുതിയ സ്ഥാനാര്‍ത്ഥി പട്ടിക അതിനുള്ള സൂചനയാണ്. മുസ്ലീം യാദവ വോട്ടുബാങ്കില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമങ്ങളും ഇതിലുണ്ട്. എന്നാല്‍ പല വോട്ടര്‍മാരും എസ്പിയില്‍ നിന്ന് അകന്നതും, കോര്‍ വോട്ടുബാങ്കായ യാദവര്‍ തന്നെ എസ്പിയെ കൈവിട്ടതും അഖിലേഷിനെ തന്ത്രം മാറ്റാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പശ്ചിമ യുപിയിലെ ആദ്യ രണ്ട് ഘട്ടത്തിലേക്കുള്ള 114 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് അഖിലേഷ് പ്രഖ്യാപിച്ചത്. ഇതില്‍ 30 മുസ്ലീം പതിനഞ്ച് യാദവരുമാണ് ഉള്ളത്. ഫെബ്രുവരി പത്തിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

യാദവ ഉപജാതിയില്‍ നിന്നുള്ള 15 പേരെയാണ് അഖിലേഷ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. മുസ്ലീങ്ങളും ദളിതുകളും തമ്മിലുള്ള ഒരു ബാലന്‍സിംഗാണ് എസ്പി പ്രകടിപ്പിക്കുന്നത്. ഇവര്‍ക്കുള്ള സീറ്റുകള്‍ കൃത്യമായി വിഭജിച്ചാണ് നല്‍കഗുന്നത്. ഈ രണ്ട് വിഭാഗങ്ങളില്‍ നിന്നായി 31 പേര്‍ക്കാണ് ടിക്കറ്റ് കൊടുത്തത്. പതിനൊന്ന് സ്ത്രീകള്‍ക്കും ടിക്കറ്റുണ്ട്. ഒന്‍പത് ബ്രാഹ്മണ നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇത്രയും പേര്‍ വൈശ്യ വിഭാഗത്തില്‍ നിന്നുള്ളവരുണ്ട്. താക്കൂര്‍ വിഭാഗത്തില്‍ നിന്ന് ഏഴ് നേതാക്കളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുസ്ലീം-യാദവ ആധിപത്യത്തില്‍ നിന്ന് പൂര്‍ണമായും എസ്പിയെ മാറ്റിയിരിക്കുകയാണെന്ന് അഖിലേഷ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏഴ് കുര്‍മികള്‍, നാല് നിഷാദുകള്‍, നാല് ഗുര്‍ജാറുകള്‍, ഏഴ് ജാട്ടുകള്‍ എന്നിവ എസ്പിയുടെ പുതിയ തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്ത്രീകളുടെ പ്രാതിനിധ്യമാണ് അമ്പരപ്പിക്കുന്നത്. വെറും പതിനൊന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്. ആകെയുള്ള സ്ഥാനാര്‍ത്ഥികളുടെ ഏഴ് ശതമാനം മാത്രം. കോണ്‍ഗ്രസ് വനിതാ മാനിഫെസ്റ്റോ തന്നെ പുറത്തിറക്കിയിരിക്കുന്ന ഈ സമയത്ത് എസ്പി ഇങ്ങനൊരു റിസ്‌കെടുത്തതിന് പിന്നിലും കാരണമുണ്ട്. നാല്‍പ്പത് ശതമാനം ടിക്കറ്റുകളാണ് കോണ്‍ഗ്രസ് വനിതകള്‍ക്കായി നല്‍കുന്നത്. എസ്പിയുടെ നീക്കം പശ്ചിമ യുപി പിടിക്കാനായിട്ടാണ്. പശ്ചിമ യുപിയില്‍ കൂടുതലും ജാട്ടുകളും മുസ്ലീങ്ങളുമാണ്. ഇവര്‍ക്ക് വനിതാ സ്ഥാനാര്‍ത്ഥികളെ അധികം താല്‍പര്യമില്ല.
കിഴക്കന്‍-മധ്യ യുപിയിലും കൂടുതല്‍ യാദവേതര ഒബിസി വിഭാഗങ്ങള്‍ക്കും ദളിതുകള്‍ക്കുമാവും ടിക്കറ്റ് നല്‍കുക. പട്ടികജാതി-പട്ടികവിഭാഗങ്ങള്‍ക്കും കൂടുതല്‍ ടിക്കറ്റുണ്ട്. 31 സ്ഥാനാര്‍ത്ഥികള്‍ ഈ വിഭാഗത്തിലാണ്. എല്ലാം സംവരണ മണ്ഡലങ്ങളാണ്. എട്ട് ബ്രാഹ്മണര്‍, അഞ്ച് താക്കൂറുകള്‍, ആറ് വൈശ്യ വിഭാഗം എന്നിവരും പട്ടികയിലുണ്ട്. ഇതെല്ലാം മുന്നോക്ക വിഭാഗമാണ്. ആര്‍എല്‍ഡി-എസ്പി സഖ്യം ഇതുവരെ 35 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. എന്നാല്‍ ഇതിലും കുറവുണ്ട്. ആര്‍എല്‍ഡി 33 സീറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്. അതില്‍ ആകെ അഞ്ച് മുസ്ലീം സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. എന്നാല്‍ ഇവരെയും മാറ്റണമെന്ന് ആവശ്യമുണ്ട്. പശ്ചിമ യുപി പിടിച്ചാല്‍ യുപിയില്‍ അധികാരം പിടിക്കുക എസ്പിക്ക് എളുപ്പമാവും.












Click it and Unblock the Notifications