ചുവപ്പ് വിപ്ലവത്തെ പ്രതിനിധീകരിക്കുന്നു; പ്രധാനമന്ത്രിക്ക് മറുപടിയുമായി അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ ചുവന്ന തൊപ്പിയണിഞ്ഞ് പ്രതിഷേധിച്ചു. ചുവപ്പ നിറം വികാരങ്ങളെയും, വിപ്ലവത്തെയും, മാറ്റത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ ഭരണ മുന്നണിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയും അവരുടെ പ്രചാരണം ആരംഭിച്ച്കഴഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ അദ്ദേഹം അഖിലേഷ് യാദവിനെയും സമാജ്വാദി പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ചുവന്ന തൊപ്പി ധരിച്ചവര്‍ക്ക് റെഡ് ലൈറ്റില്‍മാത്രമേ താല്‍പ്പര്യമുള്ളുവെന്ന് ഉത്തര്‍പ്രദേശിലെ എല്ലാവര്‍ക്കും അറിയാമെന്നാണ് അദ്ദേഹംപറഞ്ഞത്. അധികാരത്തെയും വിഐപി പദവിയെയുമാണ് അദ്ദേഹം റെഡ് ലൈറ്റ് കൊണ്ട് ഉദ്ദേശിച്ചത്. ഇത്തരകാര്‍ക്ക് അഴിമതികാര്‍ക്കും, മാഫിയകള്‍ക്കും സ്വതന്ത്രമായി വിഹരിക്കാന്‍ മാത്രമാണ് അധികാരം ആവശ്യമുള്ളത്. തീവ്രവാദികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ റെഡ് ക്യാപ്സ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും റെഡ് ക്യാപ്സ് എന്നാല്‍ ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ടാണെന്നും അപകട മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ അഖിലേഷ് യാദവ് ശക്തമായാണ് പ്രതികരിച്ചത് വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരുടെയും തൊഴിലാളികളുടെയും മോശം അവസ്ഥ, ഹത്രാസ്, ലഖിംപൂര്‍, സ്ത്രീകളെയും യുവാക്കളെയും ദ്രോഹിക്കുന്നതിനെതിരെയാണ് ബിജെപിക്കുള്ള റെഡ് അലര്‍ട്ടെന്നും വിദ്യാഭ്യാസ സമ്പ്രദായം, വ്യാപാരം, ആരോഗ്യവും റെഡ് ക്യാപ് തകര്‍ക്കുമെന്നും. ഇത്തവണ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും അഖിലേഷ് യാദവ് ട്വീറ്റില്‍ കുറിച്ചു. സംസ്ഥാനത്തെ മുന്‍ സര്‍ക്കാരുകളുടെ ഇരുമുഖം എന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
ഗോരഖ്പൂര്‍ വളം പ്ലാന്റ് ഈ പ്രദേശത്തിന് എത്രത്തോളം പ്രധാനമാണെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അവ പുനരാരംഭിക്കാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചില്ല. 2017-ന് മുമ്പ് സര്‍ക്കാര്‍ ഭരിച്ചിരുന്നവര്‍ എയിംസിന് ഭൂമി അനുവദിക്കുന്നതില്‍ എല്ലാത്തരം ഒഴിവ്കഴിവുകളും നിരത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ കാലത്തും ബിജെപി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെന്ന് ഈ ആളുകള്‍ക്ക് മനസ്സിലാകില്ലെന്നും ഈ ആളുകള്‍ ലോഹ്യയുടെ ആദര്‍ശങ്ങള്‍ പണ്ടേ മറന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം സമാജ്വാദി പാര്‍ട്ടി മേധാവിയെയും അദ്ദേഹത്തിന്റെ അനുയായികളെയും 'ലാല്‍ ടോപ്പിവാലകള്‍' എന്ന് പരാമര്‍ശമുന്നയിക്കുകയായിരുന്നു.












Click it and Unblock the Notifications