Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാജ്‌വാദി പാര്‍ട്ടിക്ക് പുതിയ തിരിച്ചടി വരുന്നു, പ്രതിപക്ഷ പാര്‍ട്ടി സ്ഥാനം നഷ്ടമാകും, കാരണം ഇതാണ്

ദില്ലി: സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വീണ്ടും തിരിച്ചടി വരുന്നു. യുപിയിലെ ഉപരിസഭയില്‍ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനം എസ്പിക്ക് നഷ്ടമാകുമെന്നാണ് സൂചന. അടുത്തിടെ നടന്ന ഉപരിസഭ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി പാര്‍ട്ടി നേരിട്ടിരുന്നു. ഇതാണ് പ്രതിപക്ഷ നേതൃ സ്ഥാനം നഷ്ടമാകാന്‍ കാരണം. മെയ് 28ന് എസ്പിയുടെ എംഎല്‍സി അംഗങ്ങള്‍ വന്‍ തോതില്‍ കുറയും. നിലവില്‍ 17 അംഗങ്ങളാണ് എസ്പിക്കുള്ളത്. അത് പതിനൊന്നായിട്ടാണ് കുറയുക. ആറംഗങ്ങളുടെ കാലാവധി മെയ് 28നുള്ളില്‍ അവസാനിക്കും. ഇതോടെ എസ്പിക്ക് സഭയില്‍ ഭൂരിപക്ഷമില്ലാതെ വരും.

1

അഖിലേഷ് യാദവിന് കീഴില്‍ യുപി പിടിക്കാനിറങ്ങിയ എസ്പിക്ക് തിരഞ്ഞെടുപ്പിന് ശേഷം വന്‍ തിരിച്ചടികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അമ്മാവനായ ശിവപാല്‍യാദവ് സഖ്യം വിട്ട് ബിജെപിക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അതേസമയം അസംഖാന്‍ മുസ്ലീം വിഷയത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരിക്കുകയാണ്. അദ്ദേഹം പാര്‍ട്ടി വിട്ട് പുതിയ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കുമെന്നാണ് സൂചന. ഇതിന് പുറമേ ഉപരിസഭയിലും തിരിച്ചടി കാത്തിരിക്കുന്നത്. ഏപ്രില്‍ 28ന് മൂന്ന് എസ്പി എംഎല്‍സിമാരുടെ കാലാവധി അവസാനിക്കും. ബല്‍വന്ദ് സിംഗ് രാമുവാലിയ, വസീം ബറേല്‍വി, മധുകര്‍ ജെയ്റ്റ്‌ലി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതിന് പിന്നാലെ മെയ് 26 മൂന്ന് പേര്‍ കൂടി വിരമിക്കുന്നുണ്ട്.

രാജ്പാല്‍ കശ്യപ്, അരവിന്ദ് കുമാര്‍, സഞ്ജയ് ലാഥര്‍, എന്നിവരാണ് വിരമിക്കുന്നത്. ലാഥര്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. ഒരു സഭയില്‍ കൂടുതല്‍ സീറ്റുള്ള രണ്ടാമത്തെ കക്ഷിക്കാണ് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനം നല്‍കുക. മൊത്തം സഭയുടെ പത്ത് ശതമാനം സീറ്റുകള്‍ പക്ഷേ ആ പാര്‍ട്ടിക്കുണ്ടാവണം. എസ്പിയുടെ ആറ് സീറ്റിലും ബിജെപി വിജയിക്കാനാണ് സാധ്യത കൂടുതല്‍. അതിന് പുറമേ ജൂലായ് ആറിന് ശേഷിക്കുന്ന പതിനാന്ന് എസ്പി അംഗങ്ങളില്‍ അര ഡസനോളം എംഎല്‍സിമാരും കാലാവധി പൂര്‍ത്തിയാക്കും. എസ്പിക്ക് ഉപരിസഭയില്‍ സീറ്റുകള്‍ തീര്‍ത്തും കുറയാനാണ് സാധ്യത. സമ്പൂര്‍ണ ആധിപത്യം ബിജെപിക്ക് ലഭിക്കാനുള്ള സാധ്യത ശക്തമാണ്.

ജഗജീവന്‍ പ്രസാദ്, കമലേഷ് കുമാര്‍ പഥക്, രണ്‍വിജയ് സിംഗ്, ശത്രുധ് പ്രകാശ്, ബല്‍റാം യാദവ്, രണ്‍ സുന്ദര്‍ ദാസ് നിഷാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ശത്രുധ് പ്രകാശ് ഇപ്പോള്‍ ബിജെപിയിലാണ്. ഇവരുടെ കാലാവധി അവസാനിച്ചാല്‍ എസ്പിക്ക് പിന്നെ ആകെയുണ്ടാവുക അഞ്ചംഗങ്ങളാണ്. നരേഷ് ഉത്തം പട്ടേല്‍, രാജേന്ദ്ര ചൗധരി, അശുതോഷ് സിന്‍ഹ, ഡോ മാന്‍ സിംഗ് യാദവ്, ലാല്‍ ബിഹാരി യാദവ് എന്നിവരാണ് ഇവര്‍. ആകെയുള്ള പതിമൂന്ന് സീറ്റിലും തിരഞ്ഞെടുപ്പ് ഉടനെ നടന്നേക്കും. ഓരോ സീറ്റിലും വിജയിക്കാന്‍ 31 എംഎല്‍എമാരുടെ വോട്ട് വേണം.

എസ്പിക്കും സഖ്യകക്ഷിക്കും 125 അംഗങ്ങളാണ് ഉള്ളത്. നാല് പേരെ മാത്രമേ വിജയിപ്പിക്കാനാവൂ. അതോടെ മൊത്തം അംഗനില ഒന്‍പത് ആയി ഉയരും. ബിഎസ്പിയുടെ അംഗസംഖ്യ ഒന്നായിട്ടും കുറിയും. നിലവില്‍ നാല് അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് ഒന്നും കിട്ടില്ല. ഒഴിവ് വരുന്ന മൂന്ന് സീറ്റുകള്‍ ബിജെപി നേടുമെന്ന് ഉറപ്പ്. ജൂലായ് മാസത്തോടെ ബിജെപിയുടെ അംഗസംഖ്യ 80 ആയി ഉയരാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+