കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് പെൻഷൻ, വാഗ്ദാനവുമായി സമാജ് വാദി പാർട്ടി

Google Oneindia Malayalam News

ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി സമാജ് വാദി പാർട്ടി. തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരം നേടാനായാൽ പ്രതിഷേധക്കാർക്ക് പെൻഷൻ നൽകാമെന്നാണ് സമാജ് വാദി പാർട്ടിയുടെ പ്രഖ്യാപനം. അതേസമയം സാമൂഹ്യ വിരുദ്ധരെയും കലാപകാരികളെയും ബഹിമാനിക്കുന്നത് സമാജ്വാദി പാർട്ടിയുടെ ഡിഎൻഎയിൽ ഉള്ളതാണെന്ന് ബിജെപി തിരിച്ചടിച്ചു.

 നങ്കന സാഹിബ് സംഭവത്തിൽ അപലപിച്ച് ഇന്ത്യ: സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടു നങ്കന സാഹിബ് സംഭവത്തിൽ അപലപിച്ച് ഇന്ത്യ: സിഖ് വംശജരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടു

ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് അറസ്റ്റിലായവരുടെ ബന്ധുക്കൾക്ക് പാർട്ടി നഷ്ടപരിഹാരം നൽകുമെന്ന് പ്രതിപക്ഷ നേതാവ് റാം ഗോവിംഗ് ചൗധരി പ്രഖ്യാപിച്ചിട്ടുണ്ട്.

caa

' കേന്ദ്രത്തിലും ഉത്തർപ്രദേശിലും ഞങ്ങളുടെ പാർട്ടി അധികാരത്തിൽ എത്തിയാൽ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ തെരുവിലിറങ്ങിയവർക്ക് പെൻഷൻ നൽകുമെന്ന് സമാജ്വാദി പാർട്ടി നേതാവായ റാം ഗോവിംഗ് ചൗധരി പറഞ്ഞു

Recommended Video

cmsvideo
മോദിക്കെതിരെ എല്ലാം സംസ്ഥാനങ്ങളുടെയും യുദ്ധം പിണറായി മുന്നില്‍ നിന്ന് നയിക്കും | Oneindia Malayalam

എസ്പി നേതാവ് അഖിലേഷ് യാദവിനെ വിമർശിച്ച് രംഗത്തെത്തിയ ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിനേയും റാം ഗോവിഗ് രൂക്ഷമായി വിമർശിച്ചു. പാകിസ്താനിൽ ഹിന്ദുക്കൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാകണമെങ്കിൽ അഖിലേഷ് യാദവ് ഒരു മാസമെങ്കിലും അവിടെ താമസിക്കണമെന്ന് കഴിഞ്ഞ ദിവസം സ്വതന്ത്ര ദേവ് പരിഹസിച്ചിരുന്നു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നതെന്നും റാം ഗോവിംഗ് ആരോപിച്ചു. ചോദ്യം ഉയർത്തുന്നവരെയെല്ലാം പാകിസ്താനിലേക്ക് പറഞ്ഞയക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Samajwadi party offers pension to anti citizenship law protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X