സമാജ്വാദി പാർട്ടിക്ക് കനത്ത തിരിച്ചടി; മുലായം സിംഗിന്റെ മരുമകള്‍ ബിജെപിയിൽ ചേർന്നു
ലഖ്നൗ; ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി മുലായം സിംഗിന്റെ മരുമകൾ ബി ജെ പിയിൽ ചേർന്നു. മുലായത്തിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യ അപർണ യാദവ് ആണ് ബി ജെ പിയിൽ ചേർന്നത് .യു പി ഉപമുഖന്ത്രി കേശവ് പ്രസാദ് മൗര്യ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.
തന്നെ സംബന്ധിച്ച് രാജ്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ താൻ ആരാധിക്കുന്നുവെന്നും അപർണ യാദവ് പറഞ്ഞു. ബി ജെ പി അംഗത്വം ലഭിച്ചതിൽ നേതൃത്വത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അപർണ പാർട്ടി പ്രവേശനത്തിന് പിന്നാലെ വ്യര്തമാക്കി.

2017 ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അപര്‍ണാ യാദവ് ജനവിധി തേടിയിരുന്നു. ലഖ്‌നൗ കന്റോൺമെന്റ് സീറ്റിൽ നിന്നായിരുന്നു അപർണ മത്സരിച്ചിരുന്നത്. അന്ന് ബി ജെ പിയുടെ റീത്ത ബഹുഗുണ ജോഷിയോട് അപർണ പരാജയപ്പെട്ടിരുന്നു. ഇത്തവണയും അവർ ഇതേ സീറ്റിൽ നിന്നും എസ് പി ടിക്കറ്റിൽ വീണ്ടും ജനവിധി തേടിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനിടയിലാണ് ഇപ്പോഴത്തെ ബി ജെ പി പ്രവേശം.
അപർണയെ ലഖ്നൗ കന്റോൺമെന്റ് സീറ്റിൽ നിന്ന് തന്നെ ബി ജെ പി മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. നേരത്തേ ബി ജെ പിയിലെ മൂന്ന് മന്ത്രിമാരും 9 എം എൽ എമാരും പാർട്ടിയിൽ നിന്നും രാജിവെച്ച് എസ് പിയിൽ ചേർന്നിരുന്നു. പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള ശക്തരായ ഒ ബി സി നേതാക്കളായിരുന്നു എസ് പിയിൽ എത്തിയത്. ഇത് മേഖലയിൽ അഖിലേഷ് യാദവിനും പാർട്ടിക്കും വലിയ ബൂസ്റ്റായിട്ടാണ് വിലയിരുത്തപ്പെട്ടത്. അതിനിടയിലാണ് ഇപ്പോഴത്തെ ബി ജെ പിയുടെ തിരിച്ചടി.
അതേസമയം അപർണയെ കൂടാതെ മുലായം സിംഗ് യാദവിന്റെ സഹോദരി ഭർത്താവ് പ്രമോദ് സിംഗ് യാദവും ഇന്ന് ലഖ്നൗവിൽ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് വിവരം. അതേസമയം രാഷ്ട്രീയ നീക്കങ്ങൾ ചൂട് പിടിക്കുന്നതിനിടെ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നായിരുന്നു നേരത്തേ അഖിലേഷ് പറഞ്ഞിരുന്നത്. നിലവില്‍ അസംഗഢില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അഖിലേഷ്. 2012 ലാണ് മുപ്പത്തിയെട്ടാം വയസ്സില്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി അഖിലേഷ് ചുമതലയേറ്റത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കുറി ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുമാനിച്ചതോടെയാണ് അങ്കത്തിനായി അഖിലേഷും ഇറങ്ങുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ നിന്നുമാണ് ജനവിധി തേടുന്നത്. നേരത്തേ അയോധ്യയിൽ നിന്നോ മധുരയിൽ നിന്നോ യോഗി ജനവിധി തേടിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ പിന്നീട് ഗൊരഖ്പൂരിൽ നിന്ന് ജനവിധി തേടുമെന്ന് നേതൃത്വം വ്യക്തമാക്കുകയായിരുന്നു. കിഴക്കൻ യുപിയിലാണ് ഗൊരഖ്പൂർ ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിൽ കിഴക്കൻ യുപിയിലെ മണ്ഡലങ്ങളിൽ നിന്നായിരിക്കുമോ അഖിലേഷ് ജനവിധി തേടിയേക്കുകയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
Recommended Video
2017 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ പുറത്താക്കി ആകെയുള്ള 403 സീറ്റുകളിൽ 312 സീറ്റുകളിലും വിജയിച്ച് കൊണ്ടായിരുന്ന ഉത്തർപ്രദേശ് ഭരണം ബി ജെ പി പിടിച്ചെടുത്തത്. 2012 ൽ 47 സീറ്റുകളിൽ നിന്നായിരുന്നു ബി ജെ പിയുടെ വമ്പൻ വിജയം. അതേസമയം 2012 ൽ 227 സീറ്റുമായി അധികരാത്തിലിരുന്നു എസ്പിക്ക് 177 സീറ്റുകളായിരുന്നു നഷ്ടം.












Click it and Unblock the Notifications