കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈഡ് ഡിസ്‌പ്ലേയുള്ള ലോകത്തെ ആദ്യ മൊബൈല്‍ ഇന്ത്യയിലെത്തുന്നു

  • By Gokul
Google Oneindia Malayalam News

ദില്ലി: എഡ്ജ് ഡിസ്‌പ്ലേയുമായി ലോകത്ത് ആദ്യമായി വിപണിയില്‍ ഇറക്കിയ സാംസങ് ഗാലക്‌സി നോട്ട് എഡ്ജ് ഇന്ത്യയിലെത്തുന്നു. സാംസങ് അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചു തുടങ്ങുന്ന ഫോണിന് 64,900 രൂപ നല്‍കേണ്ടിവരും. തെരഞ്ഞെടുത്ത റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകളില്‍ മാത്രമാകും തുടക്കത്തില്‍ ഫോണിന്റെ വില്‍പ്പന.

മൊബൈല്‍ ഫോണിന്റെ വലതുവശത്തെ എഡ്ജിലെ ഡിസ്‌പ്ലേയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തില്‍ ഇറങ്ങിയ ആദ്യ ഫോണ്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ സ്മാര്‍ട്‌ഫോണ്‍ ആണിത്. എഡ്ജില്‍ ആപ്പുകളുടെ ഷോര്‍ട്കട്ടും ചിത്രങ്ങളുമെല്ലാം ലഭ്യമാക്കാന്‍ സാധിക്കും. ലോഹചട്ടക്കൂടില്‍ സുരക്ഷിതമാക്കിയതിനാല്‍ വീണാല്‍ പൊട്ടിപ്പോകുമെന്ന ഭയവും വേണ്ട.

samsung-galaxy-note-edge

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 5.6 ഇഞ്ചിന്റെ ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 2.7 ജിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 ക്വാഡ് കോര്‍ പ്രോസസര്‍, മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 128 ജിബിയുടെ എക്‌സ്‌റ്റേണല്‍ കപ്പാസിറ്റി, 16 എംപി ബാക്ക് ക്യാമറ, 3.7 എംപി മുന്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

വില അല്‍പം കൂടുതലായതുകൊണ്ടുതന്നെ വന്‍കിടക്കാരെ ലക്ഷമാക്കിയാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്. മൈക്രോമാക്‌സും ഷിയോമിയും മോട്ടറോളയും ഒപ്പത്തിനൊപ്പം മത്സരിക്കുന്നതിനാല്‍ വിലകൂടിയ ഫോണുകളേക്കാള്‍ കീശയ്‌ക്കൊതുങ്ങുന്ന ഫോണുകളിലാണ് സാംസങ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളാകാന്‍ ഒരുങ്ങുന്ന ഇന്ത്യയില്‍ വ്യത്യസ്തകളുമായി വിപണി കീഴടക്കാനാണ് സാംസങ്ങിന്റെ ശ്രമം.

English summary
edge display smart phone, Samsung Galaxy Note Edge launched in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X