• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സപ്ന ചൗധരിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ വീണ്ടും ട്വിസ്റ്റ്; മനോജ് തിവാരിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

ദില്ലി: പ്രശസ്ത ഗായികയും നർത്തകിയുമ്യ സപ്ന ചൗധരി കോൺഗ്രസിൽ ചേർന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം സപ്ന നിൽക്കുന്ന ഒരു ചിത്രവും വ്യാപകമായി പ്രചരിപ്പിക്കെപ്പെട്ടു. കോൺഗ്രസ് കുടുംബത്തിലേക്ക് സപ്നയെ സ്വാഗതം ചെയ്യുന്നുവെന്ന് ചില പ്രമുഖ നേതാക്കൾ ട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ വാർത്തകൾ നിഷേധിച്ച് സപ്ന ചൗധരി തന്നെ രംഗത്തെത്തിയതോടെ കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇതിന് പിന്നാലെ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി. സപ്ന ചൗധരി കോൺഗ്രസ് പ്രവേശന വാർത്തകൾ നിഷധിച്ചതിന് പിന്നാലെ ബിജെപി നേതാവ് മനോജ് തിവാരിയോടൊപ്പമുള്ള സ്പനയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദേവഗൗഡയ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി; ഒന്നിച്ച് നിൽക്കാൻ ചിലർ സമ്മതിക്കില്ലെന്ന് കുമാരസ്വാമി

സപ്ന കോൺഗ്രസിൽ

സപ്ന കോൺഗ്രസിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബാബ്ബറുമായി സപ്ന കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര റാഥിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതെന്നും തൊട്ടുപിന്നാലെ പ്രിയങ്കാ ഗാന്ധിയുമായും അവര്‍ ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

പാർട്ടിക്ക് ഗുണം ചെയ്യും

പാർട്ടിക്ക് ഗുണം ചെയ്യും

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സെലിബ്രിറ്റിയാണ് സപ്ന ചൗധരി. ഹരിയാനയില്‍ നിന്നുള്ള പ്രമുഖ നര്‍ത്തകിയും പാട്ടുകാരിയുമാണ് സപ്‌ന ചൗധരി. അതുകൊണ്ട് തന്നെ സപ്നയുടെ പാർട്ടി പ്രവേശനം ഉത്തർപ്രദേശിലും ഹരിയാനയിലും ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്.

ഹേമാമാലിനിക്കെതിരെ

ഹേമാമാലിനിക്കെതിരെ

യുപിയിലെ മതുരയിൽ നടി ഹേമാ മാലിനിക്കെതിരെ സപ്ന മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ജാട്ട് സമുദായംഗങ്ങൾ കൂടുതലുള്ള മണ്ഡലമാണ് മതുര. ജാട്ട് സമുദായംഗമായ സപ്നയെ മതുരയിൽ മത്സരിപ്പിക്കാൻ പ്രിയങ്ക തീരുമാനിച്ചത് അതിനാലാണെന്നായിരുന്നു റിപ്പോർട്ടുകൾ.

നിഷേധിച്ച് സപ്ന

നിഷേധിച്ച് സപ്ന

എന്നാൽ രാഷട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച് സപ്ന ചൗധരി തന്നെ രംഗത്തെത്തുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടേയും പ്രചരണത്തിന് വേണ്ടി ഇറങ്ങില്ല, പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അസംബന്ധമാണെന്നും അവര്‍ വ്യക്തമാക്കി. പ്രിയങ്കയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം മുന്‍പ് ഒരിക്കല്‍ എടുത്തതാണെന്ന് സപ്ന വ്യക്തമാക്കി.

 മനോജ് തിവാരിക്കൊപ്പം

മനോജ് തിവാരിക്കൊപ്പം

കോൺഗ്രസ് പ്രവേശനം നിഷേധിച്ചതിന് പിന്നാലെയാണ് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരിക്കൊപ്പമുള്ള സപ്നയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കോൺഗ്രസ് ബന്ധം നിഷേധിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സപ്ന ധരിച്ച അതേ വസ്ത്രമാണ് ഫോട്ടോയിലും ഉള്ളത്. അതുകൊണ്ട് തന്നെ ബിജെപിയുമായ സപ്ന ചർച്ചകൾ നടത്തി വരികയായിരിക്കാം എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നത്.

റിയാലിറ്റി ഷോ താരം

2018ല്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ തിരയപ്പെട്ട വ്യക്തി സപ്‌നയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 17 ലക്ഷം ഫോളവേഴ്‌സുണ്ട് ഇവര്‍ക്ക്. 2017ല്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി സപ്‌ന ചൗധരിയായിരുന്നു. ദീപിക പദുകോണിനെയും രാധിക ആപ്‌തെയെയും വരെ പിന്നിലാക്കിയാണ് ജനപ്രീയ താരമായി സപ്ന തിരഞ്ഞെടുക്കപ്പെട്ടത്.

 കെട്ടടങ്ങാതെ വിവാദം

കെട്ടടങ്ങാതെ വിവാദം

അതേസമയം സപ്ന കോൺഗ്രസിൽ ചേരുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ അശ്ലീല പരാമർശം നടത്തിയ ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. സപ്നയ്ക്കും സോണിയയ്ക്കും ഒരെ തൊഴിലാണെന്നും രാജീവ്ഗാന്ധി സോണിയയെ സ്വീകരിച്ചത് പോലെ രാഹുൽ സപ്നയെ സ്വീകരിക്കണമെന്നായിരുന്നു

English summary
photos of sapna choudhari with bjp leader manoj tiwari appears online day after she denies joining congresss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X