കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്ഷ അനുഭവിക്കേണ്ടി വന്നില്ല... ക്രൂരകൊലപാതകം നടത്തിയ ശരവണഭവന്‍ ഉടമയ്ക്ക് ആശുപത്രിയില്‍ മരണം

Google Oneindia Malayalam News

ചെന്നൈ: ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല സ്ഥാപകന്‍ പി രാജഗോപാല്‍ അന്തരിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു തട്ടിക്കൊണ്ടുപോയി കൊലപാതകം നടത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കാന്‍ രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്.

ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടിഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി

ജൂലായ് ഏഴിനായിരുന്നു സുപ്രീം കോടതി ഉത്തരവ് പ്രകാരം രാജഗോപാല്‍ കീഴടങ്ങിയത്. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം.

ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു രാജഗോപാല്‍. ഇതാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. ഒടുവില്‍ കോടീശ്വരന് ലഭിച്ചത് ഇത്തരം ഒരു അന്ത്യവും.

ഒരു ചെറിയ ഹോട്ടലില്‍ നിന്ന്

ഒരു ചെറിയ ഹോട്ടലില്‍ നിന്ന്

ചെന്നൈയില്‍ ഒരു പലചരക്കുകടയിലായിരുന്നു പി രാജഗോപാലിന്റെ തുടക്കം. അതും 1973 ല്‍. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കെകെ നഗറില്‍ ഒരു ചെറിയ ഹോട്ടല്‍ തുടങ്ങി. അതാണ് ഇന്ന് ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ തുടക്കം.

ജ്യോത്സന്റെ വാക്കുകേട്ട്

ജ്യോത്സന്റെ വാക്കുകേട്ട്

കടുത്ത ദൈവ വിശ്വാസി ആയിരുന്നു രാജഗോപാല്‍. ജ്യോതിഷത്തിലും അമിതമായി വിശ്വാസം പുലര്‍ത്തിയിരുന്നു. അങ്ങനെ ഒരു ജ്യോതിഷിയുടെ വാക്ക് കേട്ടാണ് രാജഗോപാല്‍ വലിയ കുരുക്കില്‍ ചെന്ന് പെട്ടതും ജീവിതം ഇങ്ങനെ അവസാനിച്ചതും.

മൂന്നാം വിവാഹം

മൂന്നാം വിവാഹം

ജീവനക്കാരന്റെ മകളായ ജീവ ജ്യോതിയെ വിവാഹം കഴിച്ചാല്‍ ബിസിനസില്‍ കൂടുതല്‍ ഉയര്‍ച്ച നേടാം എന്നായിരന്നു ജ്യോതിഷിയുടെ ഉപദേശം. അതിന് മുമ്പേ രണ്ട് വിവാഹങ്ങള്‍ കഴിച്ചിരുന്നു രാജഗോപാല്‍. ജ്യോതിഷിയുടെ വാക്ക് കേട്ട് ജീവജ്യോതിയെ വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. കൊടിയ പീഡനങ്ങള്‍ ആയിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്.

ഭര്‍ത്താവിനെ കൊന്നു

ഭര്‍ത്താവിനെ കൊന്നു

ജീവജ്യോതി വിവാഹിതയായിരുന്നു. ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാര്‍ ശരവണഭവനിലെ ജീവനക്കാരനും. രാജഗോപാലിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ജീവജ്യോതിയോ ശാന്തകുമാറോ വഴങ്ങിയില്ല. ഒടുവില്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

90 കളില്‍

90 കളില്‍

1990 കളില്‍ ആയിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. 1999 ല്‍ ആണ് ജീവജ്യോതി ശാന്തകുമാറിനെ വിവാഹം കഴിക്കുകത്. 2001 ല്‍ ആയിരുന്നു കൊലപാതകം. കൊലപാതകത്തിനും ലൈംഗിക പീഡനത്തിനും രാജഗോപാലിനെ കോടതി ശിക്ഷിച്ചു. പത്ത് വര്‍ഷം ആയിരുന്നു ശിക്ഷാ കാലാവധി. തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി. ഈ ശിക്ഷാ വിധി സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു.

കോടതി കനിഞ്ഞില്ല

കോടതി കനിഞ്ഞില്ല

ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി തന്നെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു സുപ്രീം കോടതിയില്‍ രാജഗോപാല്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് നിഷ്‌കരുണം തള്ളി. ഹൃയാഘാതം നേരിട്ട രാജഗോപാലിനെ സ്റ്റാന്‍ലി ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് മകന്റെ ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു 72 കാരനായ രാജഗോപാലിന്റെ മരണം.

English summary
Saravana Bhavan hotel founder and murder convict P Rajagopal dies in Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X