കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രിയാകാനോ?; ജയലളിതയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ മരിച്ച ജയലളിതയുടെ പകരക്കാരിയായി എഐഎഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്കും പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തേക്കും ശശികല നടരാജന്‍ എത്തുമ്പോള്‍ ജയലളിതയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഇതോടെ, തുടക്കം മുതല്‍ മുഖ്യമന്ത്രി പദമാണ് ശശികല ലക്ഷ്യമിട്ടതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നത്.

ഞായറാഴ്ച നടന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗമാണ് ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വം രാജിവെക്കുകയും ചെയ്തു. പനീര്‍ശെല്‍വം രാജിവെക്കേണ്ടതായ യാതൊരു സാഹചര്യവും ഇല്ലാതിരിക്കെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ രഹസ്യനീക്കം നടത്തിയാണ് ശശികലെ പാര്‍ട്ടിയില്‍ അപ്രമാദിത്യം നേടിയത്.

sasikala

ജയലളിത ആഴ്ചകളോളം ആശുപത്രിയില്‍ കഴിഞ്ഞാണ് മരിച്ചത്. ഇവരുടെ മരണത്തിന്റെ ദുരൂഹത ഇനിയും പുറത്തുവന്നിട്ടില്ല. ശശികലയ്ക്ക് ജയലളിതയുടെ മരണത്തില്‍ പങ്കുണ്ടെന്ന് അന്നുതന്നെ ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ തനിക്ക് യാതൊരു സ്ഥാനവും ആവശ്യമില്ലെന്നു പറഞ്ഞ ശശികലെ പിന്നീട് പാര്‍ട്ടി അധ്യക്ഷയാകുന്നതും ഒടുവില്‍ മുഖ്യമന്ത്രിയാകുന്നതും സംശയങ്ങള്‍ക്കിടനല്‍കുന്നു.

മന്നാര്‍കുടി മാഫിയ എന്നപേരില്‍ അറിയപ്പെട്ടിരുന്ന ശശികലയുടെ കുടുംബത്തെ അഴിമതിക്കഥകളുടെ പേരില്‍ ജയലളിത അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, ജയലളിതയുടെ മരണത്തോടെ ശശികലയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ ഭരണരംഗത്ത് പിടിമുറുക്കിക്കഴിഞ്ഞു. അതേസമയം, ശശികല മുഖ്യമന്ത്രിയാകുന്നത് ഗുണം ചെയ്യുക ഡിഎംകെയ്ക്ക് ആയിരിക്കും. അണികളില്‍ നിന്നും ഒരുവിഭാഗം നേതാക്കളില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിടുന്ന ശശികലയ്ക്ക് എഐഎഡിഎംകെയെ മുന്നില്‍നിന്ന് നയിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത തെരഞ്ഞെടുപ്പോടെ എഐഎഡിഎംകെ തമിഴ്‌നാട്ടില്‍ അപ്രസക്തമാകുമെനന് കരുതുന്നവരും ഒട്ടേറെയാണ്.

English summary
Sasikala will be new Tamil Nadu chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X